x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​എ​സ്ഐ സ​മ്മ​ർ കോ​ണ്‍​ഫ​റ​ൻ​സി​നു തു​ട​ക്കം


Published: May 10, 2026 02:34 AM IST | Updated: May 10, 2026 02:34 AM IST

തൃ​​​ശൂ​​​ർ: കാ​​​ർ​​​ഡി​​​യോ​​​ള​​​ജി​​​ക്ക​​​ൽ സൊ​​​സൈ​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ (സി​​​എ​​​സ്ഐ) കേ​​​ര​​​ള ചാ​​​പ്റ്റ​​​റി​​​ന്‍റെ മൂ​​​ന്നു ദി​​​വ​​​സ​​​ത്തെ സ​​​മ്മേ​​​ള​​​നം സ​​​മ്മ​​​ർ കോ​​​ണ്‍​ഫ​​​റ​​​ൻ​​​സ് 2026 ഹ​​​യാ​​​ത്ത് റീ​​​ജ​​​ൻ​​​സി​​​യി​​​ൽ ആ​​​രം​​​ഭി​​​ച്ചു.

കേ​​​ര​​​ള ചാ​​​പ്റ്റ​​​ർ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​പി.​​​കെ. അ​​​ശോ​​​ക​​​ൻ ഉ​​​ദ്ഘാ​​​ട​​​നം​​​ ചെ​​​യ്തു. സി​​​എ​​​സ്ഐ- ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് സൗ​​​ജ​​​ന്യ പേ​​​സ്മേ​​​ക്ക​​​ർ പ​​​ദ്ധ​​​തി​​​യു​​​ടെ പ്ര​​​ഖ്യാ​​​പ​​​നം ഓ​​​ർ​​​ഗ​​​നൈ​​​സിം​​​ഗ് സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ഷൗ​​​ജാ​​​ദ് മു​​​ഹ​​​മ്മ​​​ദ് നി​​​ർ​​​വ​​​ഹി​​​ച്ചു.

ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​രി​​​ര​​​ക്ഷ​​​യി​​​ല്ലാ​​​ത്ത, സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന രോ​​​ഗി​​​ക​​​ൾ​​​ക്കു 30 ഡ്യു​​​വ​​​ൽ ചേം​​​ബ​​​ർ പേ​​​സ്മേ​​​ക്ക​​​റു​​​ക​​​ൾ സൗ​​​ജ​​​ന്യ​​​മാ​​​യി ന​​​ൽ​​​കു​​​ന്ന​​​താ​​​ണ് പ​​​ദ്ധ​​​തി. ഓ​​​ർ​​​ഗ​​​നൈ​​​സിം​​​ഗ് ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​സി.​​​പി. ക​​​രു​​​ണാ​​​ദാ​​​സ്, സി​​​എ​​​സ്ഐ കേ​​​ര​​​ള സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ജോ ജോ​​​സ​​​ഫ്, സ​​​യ​​​ന്‍റി​​​ഫി​​​ക് ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​റോ​​​ണി മാ​​​ത്യു, ഡോ. ​​​എ​​​സ്. പ്ര​​​വീ​​​ണ്‍ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

മൂ​​​ന്നു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​ധു​​​നി​​​ക ആ​​​ൻ​​​ജി​​​യോ​​​പ്ലാ​​​സ്റ്റി, സ്ട്ര​​​ക്ച​​​റ​​​ൽ ഹൃ​​​ദ്രോ​​​ഗ​​​ങ്ങ​​​ൾ, ഇ​​​ല​​​ക്ട്രോ​​​ഫി​​​സി​​​യോ​​​ള​​​ജി, കാ​​​ർ​​​ഡി​​​യാ​​​ക് ഇ​​​മേ​​​ജിം​​​ഗ്, മൈ​​​ക്രോ​​​വാ​​​സ്കു​​​ല​​​ർ ആ​​​ൻ​​​ജി​​​ന, പോ​​​ർ​​​ട്ട​​​ബി​​​ൾ എ​​​ക്കോ പ​​​രി​​​ശോ​​​ധ​​​ന, ജ​​​നി​​​ത​​​ക ഹൃ​​​ദ്രോ​​​ഗ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യി​​​ൽ സെ​​​മി​​​നാ​​​റു​​​ക​​​ളും ച​​​ർ​​​ച്ച​​​ക​​​ളും ന​​​ട​​​ക്കും.

പ​​​ത്ത് ഹൃ​​​ദ്രോ​​​ഗ വി​​​ദ​​​ഗ്ധ​​​രെ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​ദ​​​രി​​​ച്ചു. 300 കാ​​​ർ​​​ഡി​​​യോ​​​ള​​​ജി​​​സ്റ്റു​​​ക​​​ളാ​​​ണ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്.

Tags : CSI Summer Conference

Recent News

Corehub Up