x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ളം ചു​ട്ടു​പൊ​ള്ളു​ന്നു: 12 ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്


Published: March 26, 2026 05:15 PM IST | Updated: March 26, 2026 05:21 PM IST

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ ചൂ​ട് അ​സ​ഹ​നീ​യ​മാ​കു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഇ​ടു​ക്കി, വ​യ​നാ​ട് ഒ​ഴി​കെ​യു​ള്ള 12 ജി​ല്ല​ക​ളി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല തു​ട​രു​മെ​ന്ന​തി​നാ​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. സാ​ധാ​ര​ണ ല​ഭി​ക്കു​ന്ന​തി​നേ​ക്കാ​ൾ ര​ണ്ട‌് മു​ത​ൽ നാ​ല് ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ചൂ​ട് വ​ർ​ധി​ക്കാ​നാ​ണ് സാ​ധ്യ​ത.

കൊ​ല്ലം, കോ​ട്ട​യം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ താ​പ​നി​ല 38°സെ​ൽ​ഷ്യ​സ് വ​രെ ഉ​യ​ർ​ന്നേ​ക്കാം. പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, തൃ​ശൂ​ർ, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ 37°വ​രെ​യും, തി​രു​വ​ന​ന്ത​പു​രം, മ​ല​പ്പു​റം, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ൽ 36°വ​രെ​യും ചൂ​ട് വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

പ​ക​ൽ11 മ​ണി മു​ത​ൽ വൈ​കി​ട്ട് മൂ​ന്ന് മ​ണി വ​രെ നേ​രി​ട്ട് വെ​യി​ൽ ഏ​ൽ​ക്കു​ന്ന​ത് പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പു​ണ്ട്. നി​ർ​ജ​ലീ​ക​ര​ണം ത​ട​യാ​ൻ ദാ​ഹ​മി​ല്ലെ​ങ്കി​ലും ധാ​രാ​ളം വെ​ള്ളം കു​ടി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. അ​യ​ഞ്ഞ, ഇ​ളം നി​റ​ത്തി​ലു​ള്ള പ​രു​ത്തി വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കു​ക, പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ കു​ട​യോ തൊ​പ്പി​യോ നി​ർ​ബ​ന്ധ​മാ​യും ഉ​പ​യോ​ഗി​ക്കു​ക, കു​ട്ടി​ക​ൾ, മു​തി​ർ​ന്ന പൗ​ര​ന്മാ​ർ, ഗ​ർ​ഭി​ണി​ക​ൾ എ​ന്നി​വ​ർ വെ​യി​ൽ ഏ​ൽ​ക്കാ​തി​രി​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം, ഉ​ച്ച​സ​മ​യ​ത്ത് ക​ന്നു​കാ​ലി​ക​ളെ വെ​യി​ല​ത്ത് നി​ർ​ത്ത​രു​ത് എ​ന്നി​ങ്ങ​നെ​യു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി കാ​ലാ​വ​സ്ഥ ഏ​ജ​ൻ​സി​ക​ൾ പ​ങ്കു​വെ​ച്ചു.

മാ​ർ​ച്ച് 27, 28 തീ​യ​തി​ക​ളി​ൽ സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ വേ​ന​ൽ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ കേ​ന്ദ്രം അ​റി​യി​ച്ചു. മ​ധ്യ​കേ​ര​ള​ത്തി​ലെ തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ൽ അ​ന്ത​രീ​ക്ഷ ഈ​ർ​പ്പം കൂ​ടു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ ഉ​ഷ്ണം അ​നു​ഭ​വ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്.

 

Tags : Kerala Summer Latest News

Recent News

Corehub Up