x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചൂ​ടി​ൽ "കൂ​ളാ​വാം'; അ​യ​ഞ്ഞ കോ​ട്ട​ൺ വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കാം


Published: March 16, 2026 03:33 PM IST | Updated: March 16, 2026 03:34 PM IST

വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ൾ, മഞ്ഞപ്പിത്തം

പ​ല ജി​ല്ല​ക​ളി​ലും മ​ഞ്ഞ​പ്പി​ത്ത രോ​ഗ​ങ്ങ​ള്‍ കൂ​ടു​ത​ലാ​യി ക​ണ്ടുവ​രു​ന്നു. ശു​ചി​ത്വ​ര​ഹി​ത​മാ​യി ഉ​ണ്ടാ​ക്കി​യ ഭ​ക്ഷ​ണ​വും വെ​ള്ള​വും ക​ഴി​ക്കു​മ്പോ​ൾ വ​യ​റി​ള​ക്കം, കോ​ള​റ, ഹെ​പ്പ​റ്റൈ​റ്റി​സ്, ടൈ​ഫോ​യി​ഡ് എ​ന്നീ രോ​ഗ​ങ്ങ​ൾ വ​രാം.

ശു​ദ്ധ​ജ​ല​ ല​ഭ്യ​ത​യി​ല്ലാ​യ്മ​, വൃ​ത്തി​ഹീ​ന​മാ​യി ആ​ഹാ​രം സൂ​ക്ഷി​ക്കു​ക എ​ന്നീ കാ​ര​ണ​ങ്ങ​ൾ കൊ​ണ്ടും ഭ​ക്ഷ​ണ​ത്തി​ൽ അ​ണു​ബാ​ധ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണ്. പാ​കം ചെ​യ്ത ഭ​ക്ഷ​ണം, അ​ന്ത​രീ​ക്ഷ​ താ​പ​വ്യ​തി​യാ​നം കൊ​ണ്ട് പെ​ട്ടെ​ന്നുത​ന്നെ ചീ​ത്ത​യാ​കാ​നും സാ​ധ്യ​ത​യു​ണ്ട്.

പ്ര​തി​രോ​ധ മാ​ർ​ഗം

  • ശു​ദ്ധ​ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ക
  • ഹോ​ട്ട​ൽ ഭ​ക്ഷ​ണം ക​ഴി​വതും ഒ​ഴി​വാ​ക്കു​ക
  • വീ​ടു​ക​ളി​ൽ ത​ന്നെ ശു​ദ്ധ​ജ​ല​ത്തി​ൽ പാ​കം ചെ​യ്ത ഭ​ക്ഷ​ണം ക​ഴി​ക്കു​ക

ചി​ക്ക​ൻ പോ​ക്‌​സ്, മീ​സി​ൽ​സ്, മുണ്ടിനീര്

പ​നി, ശ​രീ​ര​ത്തി​ൽ ചു​വ​ന്ന പാ​ടു​ക​ൾ, കു​മി​ള​ക​ൾ, ത​ല​വേ​ദ​ന, ശ​രീ​ര​വേ​ദ​ന എ​ന്നി​വ​യാ​ണ് ല​ക്ഷ​ണ​ങ്ങ​ൾ.

  •  രോ​ഗ​മു​ള്ള ആ​ളു​ടെ അ​ടു​ത്ത് പോ​കു​മ്പോ​ൾ അ​യാ​ളു​ടെ സ്ര​വ​ങ്ങ​ളു​മാ​യി സ​മ്പ​ർ​ക്കം വ​രി​ക, ഉ​ച്ഛ്വാ​സ​വാ​യു​വി​ലൂ​ടെ അ​ണു​ക്ക​ൾ ശ്വ​സി​ക്കു​ക എ​ന്നി​വ​യി​ലൂ​ടെ രോ​ഗം പ​ക​രു​ന്നു.

പ്ര​തി​രോ​ധം

എംഎംആ​ർ വാ​ക്‌​സി​ൻ, ചി​ക്ക​ൻ പോ​ക്‌​സ് വാ​ക്‌​സിൻ എ​ന്നി​വ സ്വീകരിക്കാ​വു​ന്ന​താ​ണ്. ഇ​വ രോ​ഗസാധ്യ‌ത ത​ട​യും. അ​സു​ഖം പി​ടി​പെ​ട്ടു ക​ഴി​ഞ്ഞാ​ൽ താ​മ​സി​യാ​തെ ഡോ​ക്ട​റു​ടെ സ​ഹാ​യം തേ​ടു​ക, മ​രു​ന്നു​ക​ൾ ക​ഴി​ക്കു​ക.

  •  പ​ഴ​ങ്ങ​ൾ, ജ്യൂ​സ്, എ​ളു​പ്പം ദ​ഹി​ക്കു​ന്ന ഭ​ക്ഷ​ണം എ​ന്നി​വ ക​ഴി​ക്കു​ക. ദി​വ​സ​വും ദേ​ഹ​ശു​ദ്ധി ചെ​യ്യാ​ൻ പ്ര​ത്യേ​കം ശ്രദ്ധിക്കു​ക.

ക​ണ്ണു​ദീ​നം

ചെ​ങ്ക​ണ്ണ് പോ​ലു​ള്ള ക​ണ്ണു​ദീ​ന​ങ്ങ​ൾ വേ​ന​ൽ​ക്കാ​ല​ത്ത് അ​ധി​ക​മാ​യി കാ​ണാ​റു​ണ്ട്. രോ​ഗി​യു​ടെ സ്രവ​ങ്ങ​ൾ കൈ​ക​ളി​ൽ പ​റ്റു​ക​യും പി​ന്നീ​ട് ന​മ്മു​ടെ കൈ​ക​ളി​ൽ നി​ന്ന് ക​ണ്ണി​ൽ എ​ത്തു​ക​യും ചെ​യ്യു​മ്പോ​ൾ രോ​ഗം പി​ടി​പെ​ടു​ന്നു.

ഇ​ട​യ്ക്കി​ടെ കൈ​ക​ൾ സോ​പ്പി​ട്ട് ക​ഴു​കു​ന്ന​തു​വ​ഴി ചെ​ങ്ക​ണ്ണി​നെ പ്ര​തി​രോ​ധി​ക്കാം.

ഇതൊക്കെ ശ്രദ്ധിക്കാം

1. വെ​യി​ലി​ന്‍റെ കാ​ഠി​ന്യം കൂ​ടു​ത​ലു​ള്ള സ​മ​യം വീ​ടി​ന​ക​ത്തു ത​ന്നെ ഇ​രി​ക്കു​ക.

2. ത്വ​ക് രോ​ഗ​ങ്ങ​ൾ ത​ട​യാ​ൻ സ​ൺ സ്‌​ക്രീ​ൻ, പൗ​ഡ​റു​ക​ൾ, ശ​രീ​രം മ​റ​യ്ക്കുന്ന രീ​തി​യി​ലു​ള്ള വ​സ്ത്ര​ങ്ങ​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ക.

3. അ​യ​ഞ്ഞ കോ​ട്ട​ൺ വ​സ്ത്ര​ങ്ങ​ൾ, കു​ട, തൊ​പ്പി എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ക.

4. ധാ​രാ​ളം വെ​ള്ളം, പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ക.

5. വീ​ട്ടി​ൽ ത​ന്നെ വൃ​ത്തി​യാ​യി പാ​കം ചെ​യ്ത ഭ​ക്ഷ​ണം ക​ഴി​ക്കു​ക.

6.വീ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ക.

7. കു​ടി​ക്കാ​ന്‍ തി​ള​പ്പി​ച്ച് ആ​റി​യ വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ക.

വിവരങ്ങൾ - ഡോ. ​ധ​ന്യ വി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ
ക​ൺ​സ​ൾ​ട്ട​ന്‍റ് ഫി​സി​ഷ്യ​ൻ എ​സ്‌യുടി ഹോ​സ്പി​റ്റ​ൽ, പ​ട്ടം, തിരുവനന്തപുരം.

Tags : Summer Outfits Importance Health

Recent News

Corehub Up