കൊച്ചി: കിയ ഇന്ത്യ രാജ്യവ്യാപകമായി സമ്മർ റെഡിനസ് സർവീസ് ക്യാമ്പ് ആരംഭിച്ചു. ഉപഭോക്തൃ സേവനാനുഭവം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി മേയ് 12 വരെ രാജ്യത്തുടനീളമുള്ള 497 അംഗീകൃത കിയ സർവീസ് സെന്ററുകളിലാണ് ക്യാമ്പ്.
വേനൽക്കാലത്ത് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുന്നതിനായി വാഹനങ്ങളുടെ സമഗ്ര പരിശോധനയും സേവനങ്ങളും നൽകും.
ക്യാമ്പിന്റെ ഭാഗമായി 20 പോയിന്റ് വാഹന പരിശോധനയും എയർ കണ്ടീഷനിംഗ് പ്രവർത്തനക്ഷമതയുടെ വിലയിരുത്തലും സൗജന്യമായി നടത്തും.
എസി കെയർ സർവീസുകൾക്ക് 20 ശതമാനം വരെ ഇളവ്, തെരഞ്ഞെടുത്ത ജെനുവിൻ ആക്സസറികളിൽ കുറഞ്ഞത് അഞ്ചു ശതമാനം ഇളവ്, റോഡ്സൈഡ് അസിസ്റ്റൻസ് പദ്ധതികൾക്കു 10 ശതമാനം ഇളവ്, സൗജന്യ ടോപ് വാഷ്, ഗുണനിലവാര പരിശോധനകൾ തുടങ്ങിയ സേവനങ്ങളും ലഭിക്കും.
ഉപഭോക്താക്കൾക്ക് കൂടുതൽ മൂല്യവും സൗകര്യവും നൽകുന്നതിനൊപ്പം ദീർഘകാല ബന്ധം ഉറപ്പാക്കുകയാണ് കിയയുടെ ലക്ഷ്യമെന്ന് കമ്പനി അധികൃതർ അറിയിച്ചു.
Tags : Kia Summer Readiness Service Camp