x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേ​ന​ൽ​ച്ചൂ​ട്; സം​സ്ഥാ​ന​ത്ത് അ​ൾ​ട്രാ വ​യ​ല​റ്റ് വി​കി​ര​ണ തോ​ത് ഉ​യ​രു​ന്നു, എ​ട്ടി​ട​ങ്ങ​ളി​ൽ ‘ഓ​റ​ഞ്ച് അ​ല​ർ​ട്ട്'


Published: March 23, 2026 04:29 AM IST | Updated: March 23, 2026 04:29 AM IST

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വേ​ന​ൽ​ച്ചൂ​ട് ക​ന​ത്ത​തോ​ടെ അ​ൾ​ട്രാ വ​യ​ല​റ്റ് (യു​വി) വി​കി​ര​ണ​ത്തോ​ത് ഉ​യ​രു​ന്നു. സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി (കെ​എ​സ്ഡി​എം​എ) പു​റ​ത്തു​വി​ട്ട പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം എ​ട്ട് കേ​ന്ദ്ര​ങ്ങ​ളി​ൽ 'ഓ​റ​ഞ്ച് അ​ല​ർ​ട്ട്' പ്ര​ഖ്യാ​പി​ച്ചു.

യു​വി സൂ​ചി​ക ഒ​ൻ​പ​ത് രേ​ഖ​പ്പെ​ടു​ത്തി​യ പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ തൃ​ത്താ​ല​യി​ലാ​ണ് ഏ​റ്റ​വും ഉ​യ​ർ​ന്ന യു​വി നി​ര​ക്ക്. തൊ​ട്ടു​പി​ന്നി​ൽ കൊ​ട്ടാ​ര​ക്ക​ര, കോ​ന്നി, ചെ​ങ്ങ​ന്നൂ​ർ, ച​ങ്ങ​നാ​ശേ​രി, മൂ​ന്നാ​ർ, ഒ​ല്ലൂ​ർ, പൊ​ന്നാ​നി എ​ന്നീ സ്ഥ​ല​ങ്ങ​ളാ​ണ്. ഇ​വി​ടെ സൂ​ചി​ക എ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. യു​വി സൂ​ചി​ക എ​ട്ട് മു​ത​ൽ 10 വ​രെ രേ​ഖ​പ്പെ​ടു​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ക്കു​ക.

ശ​രീ​ര​ത്തി​നു ഹാ​നി​ക​ര​മാ​യേ​ക്കാ​വു​ന്ന ഉ​യ​ർ​ന്ന വി​കി​ര​ണ​ത്തോ​താ​ണ് എ​ട്ട് മു​ത​ൽ 10 വ​രെ​യു​ള്ള​ത്. ക​ള​മ​ശേ​രി, ബേ​പ്പൂ​ർ, മാ​ന​ന്ത​വാ​ടി (സൂ​ചി​ക - ഏ​ഴ്), ധ​ർ​മ​ടം, ഉ​ദു​മ (സൂ​ചി​ക - ആ​റ്) എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റി​ട​ങ്ങ​ളി​ലെ യു​വി നി​ര​ക്ക്. ഇ​വി​ടെ യെ​ലോ അ​ല​ർ​ട്ട് ന​ൽ​കി​യി​ട്ടു​ണ്ട്.

രാ​വി​ലെ 11 മു​ത​ൽ വൈ​കി​ട്ട് നാ​ലു വ​രെ നേ​രി​ട്ടു സൂ​ര്യ​പ്ര​കാ​ശം ഏ​ൽ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശ​മു​ണ്ട്. തു​ട​ർ​ച്ച​യാ​യി വെ​യി​ലേ​റ്റാ​ൽ സൂ​ര്യാ​ത​പം, ച​ർ​മ​രോ​ഗ​ങ്ങ​ൾ, ക​ണ്ണി​ന് അ​സു​ഖ​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് കാ​ര​ണ​മാ​കു​മെ​ന്നും ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി മു​ന്ന​റി​യി​പ്പു ന​ൽ​കി.

Tags : Summer sun heat Ultraviolet radiation Orange alert

Recent News

Corehub Up