Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Waterlogging

Pathanamthitta

ഏ​ഴം​കു​ളം പ​ഞ്ചാ​യ​ത്ത്‌ സ്റ്റേ​ഡി​യ​ത്തി​ൽ വെള്ളക്കെട്ട്

അ​ടൂ​ർ: മ​ഴ​ക്കാ​ല​മാ​യാ​ൽ ഏ​ഴം​കു​ളം പ​ഞ്ചാ​യ​ത്തി​ന്‍റെ അ​റു​കാ​ലി​ക്ക​ൽ സ്റ്റേ​ഡി​യ​ത്തി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​ണ്. വെ​ള്ള​ക്കെ​ട്ട് കാ​ര​ണം മ​ഴ​ക്കാ​ല​ത്ത് ക​ളി​ക​ൾ ന​ട​ത്തു​ക ബു​ദ്ധി​മു​ട്ടാ​ണ്. സ്റ്റേ​ഡി​യം ന​വീ​ക​രി​ക്ക​ണ​മെ​ന്ന‌​ത് വ​ർ‌​ഷ​ങ്ങ​ളാ​യി പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യ​മാ​ണ്.

ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ ബ​ജ​റ്റി​ൽ 50 ല​ക്ഷം രൂ​പ സ്റ്റേ​ഡി​യം ന​വീ​ക​ര​ണ​ത്തി​ന് വ​ക​യി​രു​ത്തി​യി​രു​ന്നി​രു​ന്നു. പ​ക്ഷേ പ്ര​വ​ർ​ത്ത​ന​ങ്ങ​ളൊ​ന്നും ന​ട​ന്നി​ല്ല. പു​തി​യ ഭ​ര​ണ​സ​മി​തി സ്റ്റേ​ഡി​യം ന​വീ​ക​ര​ണം പ​രി​ഗ​ണി​ക്കു​മെ​ന്ന് നേ​ര​ത്തേ പ​റ​ഞ്ഞി​രു​ന്നു​വെ​ങ്കി​ലും തു​ട​ർ ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല. നി​ല​വി​ൽ സ്റ്റേ​ഡി​യ​ത്തി​ന്‍റെ വ​ശ​ങ്ങ​ളി​ൽ കാ​ട് ക​യ​റി​യി​ട്ടു​ണ്ട്.

മൈ​താ​ന​ത്ത് തെ​രു​വു​നാ​യ ശ​ല്യ​വും രൂ​ക്ഷ​മാ​ണ്. സ്റ്റേ​ഡി​യം ന​വീ​ക​രി​ച്ചാ​ൽ പ​ഞ്ചാ​യ​ത്തി​ലെ കാ​യി​ക മേ​ഖ​ല​യ്ക്ക് ഏ​റെ ഗു​ണ​ക​ര​മാ​വും. ക്രി​ക്ക​റ്റ്, ഫു​ട്ബോ​ൾ തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളൊ​ക്കെ ന​ട​ത്താ​ൻ സ്ഥ​ല സൗ​ക​ര്യ​മു​ള്ള മൈ​താ​ന​മാ​ണ്.

District News

ച​പ്പാ​ത്ത് ആ​ല​ടി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​ര​മാ​യി

ഉ​പ്പു​ത​റ: പു​ളി​യ​ൻ​മ​ല-കു​ട്ടി​ക്കാ​നം മ​ല​യോ​ര ഹൈ​വേ​യി​ൽനി​ന്ന് ആ​ല​ടി ടൗ​ണി​ലൂടെയുള്ള വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് അ​ധി​കൃ​ത​ർ പ​രി​ഹ​രി​ച്ചു. കാ​ല​വ​ർ​ഷം ശ​ക്ത​മാ​യ​തോ​ടെ ആ​ശു​പ​ത്രി റോ​ഡി​ൽനി​ന്നു​ള്ള വെ​ള്ളം ടൗ​ണി​ലേ​ക്ക് മ​ല​യോ​ര ഹൈ​വേ വ​ഴി​യാ​ണ് ഒ​ഴു​കി​യെ​ത്തി​യി​രു​ന്ന​ത്. ഇ​തു​മൂ​ലം വാ​ഹ​ന​ങ്ങ​ൾ, കാ​ൽന​ട​യാ​ത്ര​ക്കാ​ർ എ​ന്നി​വ​രെ​ല്ലാം ഏ​റെ ദു​രി​ത​ത്തി​ലാ​യി​രു​ന്നു.

ഇ​വി​ടെ ഓ​ട നി​ർ​മി​ച്ചി​രു​ന്നെ​ങ്കി​ലും വെ​ള്ളം ഒ​ഴു​കി​യി​രു​ന്ന​ത് റോ​ഡി​ലൂ​ടെ​യാ​യി​രു​ന്നു. പ​ല​യി​ട​ങ്ങ​ളി​ലും നി​ർ​മാ​ണം ഇ​പ്പോ​ഴും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. നി​ർ​മാ​ണ​ത്തി​ന് ഭൂ​മി വി​ട്ടു​ന​ൽ​കി​യ​വ​രു​ടെ വീ​ട്ടി​ലേ​ക്ക് ക​യ​റാ​നു​ള്ള വ​ഴി​യും നി​ർ​മി​ച്ചു​ന​ൽ​കി​യി​ട്ടി​ല്ല.
ഹൈ​വേ നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത സം​ബ​ന്ധി​ച്ച് പ​രാ​തി ഉ​യ​ർ​ന്നെ​ങ്കി​ലും ഇ​തി​നു ശാ​ശ്വ​ത​പ​രി​ഹാ​ര​മാ​യി​ട്ടി​ല്ല. ആ​ല​ടി ടൗ​ൺ റോ​ഡി​ലേ​ക്ക് ഒ​ഴു​കിയെത്തി​യി​രു​ന്ന വെ​ള്ളം ഓ​ട​യി​ലൂ​ടെ ഒ​ഴു​കാ​ൻ ഇ​രു​മ്പ് ഗ്രി​ല്ല് സ്ഥാ​പി​ച്ച​തോ​ടെ​യാ​ണ് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​യ​ത്.

Kerala

മഴക്കാലശുചീകരണവും വെള്ളക്കെട്ടും; മേല്‍നോട്ട സമിതിയുടെ റിപ്പോര്‍ട്ട് തേടി ഹൈക്കോടതി

കൊ​​ച്ചി: മ​​ഴ​​ക്കാ​​ല​​ത്ത് ന​​ഗ​​ര​​ത്തി​​ലെ തോ​​ടു​​ക​​ളു​​ടെ​​യും ക​​നാ​​ലു​​ക​​ളു​​ടെ​​യും ശു​​ചീ​​ക​​ര​​ണ​​വും വെ​​ള്ള​​ക്കെ​​ട്ട് നി​​വാ​​ര​​ണ ന​​ട​​പ​​ടി​​ക​​ളും സം​​ബ​​ന്ധി​​ച്ച് ജി​​ല്ലാ ക​​ള​​ക്ട​​റു​​ടെ മേ​​ല്‍നോ​​ട്ട സ​​മി​​തി റി​​പ്പോ​​ര്‍ട്ട് ന​​ല്‍ക​​ണ​​മെ​​ന്ന് ഹൈ​​ക്കോ​​ട​​തി.

ആ​​വ​​ശ്യ​​മാ​​യ ച​​ര്‍ച്ച​​ക​​ളും പ​​രി​​ശോ​​ധ​​ന​​ക​​ളും പൂ​​ര്‍ത്തി​​യാ​​ക്കി അ​​ടു​​ത്ത വ്യാ​​ഴാ​​ഴ്ച റി​​പ്പോ​​ര്‍ട്ട് സ​​മ​​ര്‍പ്പി​​ക്കാ​​നാ​​ണ് ജ​​സ്റ്റീ​​സ് ദേ​​വ​​ന്‍ രാ​​മ​​ച​​ന്ദ്ര​​ന്‍റെ നി​​ര്‍ദേ​​ശം. പ്ര​​വൃ​​ത്തി​​ക​​ളു​​ടെ പു​​രോ​​ഗ​​തി​​യും ഭാ​​വി​​യും പ്ര​​ശ്‌​​ന​​ങ്ങ​​ളും അ​​വ നേ​​രി​​ടു​​ന്ന​​തു​​മ​​ട​​ക്കം കാ​​ര്യ​​ങ്ങ​​ള്‍ ച​​ര്‍ച്ച ന​​ട​​ത്തി വേ​​ണം റി​​പ്പോ​​ര്‍ട്ട് ന​​ല്‍കാ​​നെ​​ന്നും കോ​​ട​​തി നി​​ര്‍ദേ​​ശി​​ച്ചു.

റോ​​ഡി​​ല്‍ വ​​ലി​​യ ഗ​​ര്‍ത്ത​​ങ്ങ​​ളു​​ണ്ടാ​​കാ​​തി​​രി​​ക്കാ​​ന്‍ അ​​ധി​​കൃ​​ത​​ര്‍ ജാ​​ഗ്ര​​ത പു​​ല​​ര്‍ത്ത​​ണം. അ​​പ​​ക​​ട മ​​ര​​ണ​​ങ്ങ​​ളും പ​​രി​​ക്കു​​ക​​ളും വ​​ലി​​യ പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ളു​​ണ്ടാ​​ക്കു​​മെ​​ന്നും കോ​​ട​​തി വ്യ​​ക്ത​​മാ​​ക്കി. റോ​​ഡു​​ക​​ളു​​ടെ​​യും ക​​നാ​​ലു​​ക​​ളു​​ടെ​​യും ശോ​​ച്യാ​​വ​​സ്ഥ സം​​ബ​​ന്ധി​​ച്ച ഹ​​ര്‍ജി​​ക​​ളാ​​ണ് കോ​​ട​​തി പ​​രി​​ഗ​​ണി​​ച്ച​​ത്.

താ​​ഴ്ന്ന പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ ഇ​​പ്പോ​​ഴും വെ​​ള്ള​​ക്കെ​​ട്ട് ഉ​​ണ്ടാ​​കു​​ന്നു​​ണ്ടെ​​ന്നും ക​​നാ​​ലു​​ക​​ളു​​ടെ ശു​​ചീ​​ക​​ര​​ണം സ​​മ്പൂ​​ര്‍ണ​​മാ​​യി​​ട്ടി​​ല്ലെ​​ന്നും അ​​മി​​ക്ക​​സ് ക്യൂ​​റി ചൂ​​ണ്ടി​​ക്കാ​​ട്ടി. ക​​നാ​​ലു​​ക​​ളി​​ലെ റെ​​യി​​ല്‍വേ ക​​ള്‍വ​​ര്‍ട്ടു​​ക​​ള്‍ക്ക് കീ​​ഴെ അ​​ടി​​യു​​ന്ന അ​​വ​​ശി​​ഷ്‌​​ട​​ങ്ങ​​ള്‍ നീ​​ക്കി​​യി​​ട്ടു​​ണ്ടെ​​ന്ന് റെ​​യി​​ല്‍വേ​​യും കോ​​ര്‍പ​​റേ​​ഷ​​നും കോ​​ട​​തി​​യെ അ​​റി​​യി​​ച്ചു.

എ​​ന്നാ​​ല്‍, ക​​ള്‍വ​​ര്‍ട്ടു​​ക​​ള്‍ക്ക് സ​​മീ​​പം ദ്ര​​വി​​ക്കാ​​ത്ത വ​​ല​​ക​​ള്‍ സ്ഥാ​​പി​​ക്കു​​ന്ന​​ത് ഉ​​ചി​​ത​​മാ​​യി​​രി​​ക്കു​​മെ​​ന്നും അ​​മി​​ക്ക​​സ് ക്യൂ​​റി നി​​ര്‍ദേ​​ശി​​ച്ചു.

District News

മു​ണ്ട​ക്ക​യം-​പ​റ​ത്താ​നം റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷം

മു​ണ്ട​ക്ക​യം: പൂ​ഞ്ഞാ​ർ-​എ​രു​മേ​ലി സം​സ്ഥാ​ന​പാ​ത​യി​ൽ മു​ണ്ട​ക്ക​യ​ത്തി​നും പ​റ​ത്താ​ന​ത്തി​നു​മി​ട​യി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷം. റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലെ ഓ​ട​ക​ളു​ടെ അ​ഭാ​വ​മാ​ണ് വെ​ള്ള​ക്കെ​ട്ടി​നി​ട​യാ​ക്കി​യി​രി​ക്കു​ന്ന​ത്.

മു​ണ്ട​ക്ക​യ​ത്തി​നും പ​റ​ത്താ​ന​ത്തി​നു​മി​ട​യി​ൽ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ പ​ല​യി​ട​ത്തും വ​ലി​യ കാ​ടു​പ​ട​ല​ങ്ങ​ൾ വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ട്. പ​ല സ്ഥ​ല​ങ്ങ​ളി​ലും വെ​ള്ളം കു​ത്തി​യൊ​ഴു​കി റോ​ഡി​ന്‍റെ ടാ​റിം​ഗ് ഇ​ള​കി​യ അ​വ​സ്ഥ​യി​ലാ​ണ്. ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് സം​സ്ഥാ​ന​പാ​ത​യു​ടെ ഭാ​ഗ​മാ​യ പൂ​ഞ്ഞാ​ർ-​എ​രു​മേ​ലി റോ​ഡ് ആ​ധു​നി​ക നി​ല​വാ​ര​ത്തി​ൽ നി​ർ​മാ​ണം ന​ട​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ, വെ​ള്ള​മൊ​ഴു​ക്കു​ള്ള പ​ല സ്ഥ​ല​ങ്ങ​ളി​ലും ആ​വ​ശ്യ​ത്തി​ന് ഓ​ട​ക​ൾ നി​ർ​മി​ക്കാ​ത്ത​തു​മൂ​ലം മ​ഴ​ക്കാ​ല​ത്ത് റോ​ഡി​ലൂ​ടെ വ​ലി​യ വെ​ള്ള​മൊ​ഴു​ക്കാ​ണ് ഉ​ണ്ടാ​കു​ന്ന​ത്.
റോ​ഡി​ന്‍റെ ഒ​ട്ടു​മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും കാ​ൽ​ന​ട യാ​ത്ര തീ​ർ​ത്തും അ​സാ​ധ്യ​മാ​യ സാ​ഹ​ച​ര്യ​മാ​ണ്. റോ​ഡി​ലൂ​ടെ വെ​ള്ള​മൊ​ഴു​കു​ന്ന​തു​കൊ​ണ്ട് വാ​ഹ​ന യാ​ത്ര പോ​ലും ഈ ​റോ​ഡി​ലൂ​ടെ ദു​ഷ്ക​ര​മാ​ണ്.

ശ​ക്ത​മാ​യ മ​ഴ​യ്ക്കൊ​പ്പം രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മൂ​ട​ൽ​മ​ഞ്ഞു​കൂ​ടി ഇ​റ​ങ്ങു​ന്ന​തോ​ടെ പാ​ത​യി​ലൂ​ടെ​യു​ള്ള യാ​ത്ര അ​തീ​വ ദു​ഷ്ക​ര​മാ​കും.
റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര സു​ഗ​മ​മാ​ക്കാ​ൻ വ​ശ​ങ്ങ​ളി​ൽ ഓ​ട​ക​ൾ നി​ർ​മി​ക്കു​ക​യും വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന കാ​ടു​പ​ട​ല​ങ്ങ​ൾ വെ​ട്ടി നീ​ക്കു​ക​യും ചെ​യ്യ​ണമെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക
​യാ​ണ്.

District News

കു​ഴി​യും വെ​ള്ള​ക്കെ​ട്ടു​മാ​യി റോ​ഡു​ക​ള്‍: അ​ധി​കൃ​ത​ര്‍​ക്ക് മൗ​നം

തൊ​ടു​പു​ഴ: മ​ഴ ശ​ക്ത​മാ​യ​തോ​ടെ തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ല്‍ പ​ല​യി​ട​ത്തും റോ​ഡു​ക​ള്‍ ത​ക​ര്‍​ന്നു. ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ള്‍ പൊ​ട്ടി​യു​ണ്ടാ​യ ചെ​റി​യ കു​ഴി​ക​ളാ​ണ് ഇ​പ്പോ​ള്‍ വ​ലി​യ ഗ​ര്‍​ത്ത​ങ്ങ​ളാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ പ​ല ഭാ​ഗ​ത്തും വെ​ള്ള​ക്കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്.

റോ​ഡ് ത​ക​ര്‍​ന്നി​ട്ടും സ​മ​യ​ബ​ന്ധി​ത​മാ​യി ഇ​വി​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്താ​ത്ത​തി​നാ​ലാ​ണ് ഇ​പ്പോ​ള്‍ സ്ഥി​തി കൂ​ടു​ത​ല്‍ വ​ഷ​ളാ​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ മ​ഴ ശ​ക്തിപ്രാ​പി​ക്കു​ന്ന​തോ​ടെ റോ​ഡി​ലെ കു​ഴി​ക​ളു​ടെ വ്യാ​പ്തി കൂ​ടാ​നും സാ​ധ്യ​ത​യു​ണ്ട്.

കാ​ഞ്ഞി​ര​മ​റ്റം-മ​ങ്ങാ​ട്ടു​ക​വ​ല ബൈ​പാ​സ് റോ​ഡി​ല്‍ എ​വ​ര്‍​ഷൈ​ന്‍ ജം​ഗ്ഷ​നി​ല്‍ ബ​സ്‌സ്റ്റോ​പ്പി​നു സ​മീ​പ​മാ​ണ് റോ​ഡ് ത​ക​ര്‍​ന്നി​രി​ക്കു​ന്ന​ത്. ഇ​വി​ടെ നേ​ര​ത്തേ ജ​ല​വി​ത​ര​ണ പൈ​പ്പ് പൊ​ട്ടി​യ​തി​നെ​ത്തു​ട​ര്‍​ന്ന് റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ച് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യി​രു​ന്നു.

കു​ഴി മൂ​ടി​യെ​ങ്കി​ലും റോ​ഡ് വീ​ണ്ടും ത​ക​ര്‍​ന്ന് കു​ഴി രൂ​പ​പ്പെ​ടു​ക​യാ​യി​രു​ന്നു. കു​ഴി​യി​ല്‍ വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന​തു​മൂ​ലം ബ​സ്‌സ്റ്റോ​പ്പി​ല്‍ നി​ല്‍​ക്കു​ന്ന​വ​രു​ടെ​യും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രു​ടെ​യും ദേ​ഹ​ത്ത് ചെ​ളി​വെ​ള്ളം തെ​റി​ക്കു​ന്ന​തും പ​തി​വാ​ണ്.
ബി​എ​സ്എ​ന്‍​എ​ല്‍ ഓ​ഫീ​സി​നു മു​ന്നി​ലും പൈ​പ്പ് പൊ​ട്ടി റോ​ഡ് ത​ക​ര്‍​ന്നി​ട്ടു​ണ്ട്. അ​ടു​ത്ത നാ​ളി​ലാ​ണ് ടാ​റിം​ഗ് പൊ​ളി​ഞ്ഞ് വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​കി​ത്തു​ട​ങ്ങി​യ​ത്. ഓ​രോ ദി​വ​സ​വും കു​ഴി​യു​ടെ വ്യാ​പ്തി കൂ​ടിവ​രി​ക​യാ​ണ്. കു​ഴി വ​ലു​താ​കു​ന്ന​തി​നു മു​മ്പ് ഇ​വി​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ന്‍ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യോ പി​ഡ​ബ്ല്യു​ഡി​യോ ത​യാ​റാ​യി​ട്ടി​ല്ല.

ഇ​തി​നു പു​റ​മേ മ​ങ്ങാ​ട്ടു​ക​വ​ല ബ​സ് സ്റ്റാ​ന്‍​ഡി​നു സ​മീ​പ​ത്തും റോ​ഡ് പ​ല​യി​ട​ത്തും പൊ​ട്ടി​പ്പൊ​ളി​ഞ്ഞി​ട്ടു​ണ്ട്. മ​ഴ​ക്കാ​ല​ത്തി​നു മു​മ്പ് ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യി​ല്ലെ​ങ്കി​ല്‍ യാ​ത്ര​ക്കാ​ര്‍ ദു​രി​ത​ത്തി​ലാ​കു​മെ​ന്ന് ജ​ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി.

District News

ചാ​ത്ത​ന്നൂ​ര്‍ സ​ര്‍​വീ​സ് റോ​ഡി​ല്‍ വെ​ള്ള​ക്കെ​ട്ട് പ​തി​വാ​യി

ചാ​ത്ത​ന്നൂ​ര്‍: ചെ​റി​യ മ​ഴ പോ​ലും ചാ​ത്ത​ന്നൂ​രി​ലെ സ​ര്‍​വീ​സ് റോ​ഡി​നെ വെ​ള്ള​ത്തി​ന​ടി​യി​ലാ​ക്കു​ന്ന അ​വ​സ്ഥ തു​ട​രു​മ്പോ​ള്‍ ക​രാ​ര്‍ ക​മ്പ​നി​യും ഉ​ദ്യോ​ഗ​സ്ഥ​രും ഇ​രു​ട്ടി​ല്‍ ത​പ്പു​ന്നു. ജം​ഗ്ഷ​നി​ല്‍ വെ​ള്ള​ക്കെ​ട്ട് സ്ഥി​രം കാ​ഴ്ച​യാ​യി മാ​റു​ക​യാ​ണ്. ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ച നാ​ള്‍ മു​ത​ല്‍ ചാ​ത്ത​ന്നൂ​രി​ലെ ജ​ന​ങ്ങ​ളും വ്യാ​പാ​രി​ക​ളും ഈ ​ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ക​യാ​ണ്.

ഏ​റ്റ​വു​മൊ​ടു​വി​ല്‍ ഇ​ന്ന​ലെ പ​ക​ല്‍ ഉ​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ല്‍ ക​ട​ക​ളി​ലും വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി. സ​ര്‍​വീ​സ് റോ​ഡി​ല്‍ വെ​ള്ളം ഒ​ര​ടി​യി​ലേ​റെ ഉ​യ​ര​ത്തി​ല്‍ പൊ​ങ്ങി. വാ​ഹ​ന യാ​ത്ര ദു​രി​ത​ത്തി​ലാ​യി. ഊ​റാം​വി​ള ജം​ഗ്ഷ​നി​ല്‍ ഒ​രു വീ​ടി​ന്‍റെ ക​ട്ടി​ലി​ല്‍ വെ​ള്ളം ക​യ​റി. ര​ണ്ടു ദി​വ​സം മു​മ്പ് രാ​ത്രി പെ​യ്ത മ​ഴ​യി​ല്‍ ക​ട​ക​ളി​ല്‍ വെ​ള്ളം ക​യ​റി ഫ​ര്‍​ണി​ച്ച​റു​ക​ള്‍​ക്കും ഇ​ല​ക്‌ട്രോണി​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍​ക്കും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന സാ​ധ​ന സാ​മ​ഗ്രി​ക​ള്‍​ക്കും കേ​ടുപാ​ടു​ക​ള്‍ പ​റ്റി​യി​രു​ന്നു.

ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​ത്. തി​ങ്ക​ളാ​ഴ്ച പ​ക​ല്‍ പെ​യ്ത മ​ഴ​യി​ലും അ​തേ അ​വ​സ്ഥ​യാ​യി​രു​ന്നു. സ്ഥാ​പ​ന​ങ്ങ​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ച്ചു കൊ​ണ്ടി​രു​ന്ന​തി​നാ​ല്‍ വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി​ല്ല.

ചാ​ത്ത​ന്നൂ​ര്‍ വി​ക​സ​ന സ​മി​തി​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്ന് ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം ക​രാ​ര്‍ ക​മ്പ​നി പ്ര​തി​നി​ധി​ക​ള്‍ ചാ​ത്ത​ന്നൂ​രി​ലെ​ത്തി സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ക​യും വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​റ​പ്പു​ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു.

പ​ക്ഷേ വെ​ള്ള​ക്കെ​ട്ട് പൂ​ര്‍​ണ​മാ​യി ഒ​ഴി​വാ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന് ക​രാ​ര്‍ ക​മ്പ​നി​ക്ക് ഇ​തു​വ​രെ​യും ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​ന്ന​ലെ ഉ​ണ്ടാ​യ മ​ഴ​യി​ലും ശ​ക്ത​മാ​യ വെ​ള്ള​ക്കെ​ട്ട് ചാ​ത്ത​ന്നൂ​രി​ല്‍ ഉ​ണ്ടാ​യി.

റോ​ഡി​ന്‍റെ ഇ​രു​ഭാ​ഗ​ത്തു​മു​ള്ള നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി.
പു​തി​യ ദേ​ശീ​യപാ​ത​യി​ല്‍ നി​ന്ന് ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ള​വും ഇ​ട​റോ​ഡു​ക​ളി​ല്‍ നി​ന്നു വ​രു​ന്ന വെ​ള്ള​വും സ​ര്‍​വീ​സ് റോ​ഡി​ലേ​ക്കാ​ണ് വ​ന്ന് ചേ​രു​ന്ന​ത്. ഇ​ത് ചാ​ത്ത​ന്നൂ​രി​ല്‍ പ്ര​ള​യ സ​മാ​ന​മാ​യ അ​വ​സ്ഥ സൃ​ഷ്‌ടിക്കു​ക​യാ​ണ്.

കൊ​ല്ലം തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്കു​ള്ള ഫു​ട്പാ​ത്ത് നി​ര്‍​മാ​ണ​ത്തി​ന് വേ​ണ്ടി ഡ്ര​യി​നേ​ജി​നോ​ട് ചേ​ര്‍​ന്നു​ള്ള സ്ഥ​ല​ങ്ങ​ള്‍ കു​ഴി​ച്ചി​ട്ടി​ട്ട് മാ​സ​ങ്ങ​ള്‍ ഏ​റെ​യാ​യി. ഒ​രു തു​ട​ര്‍​ന​ട​പ​ടി​യും ക​രാ​ര്‍ ക​മ്പ​നി​യു​ടെ ഭാ​ഗ​ത്തു നി​ന്ന് ഉ​ണ്ടാ​കാ​ത്ത​ത് വെ​ള്ള​ക്കെ​ട്ടി​ന്‍റെ വ്യാ​പ്തി വ​ർധി​പ്പി​ക്കു​ക​യാ​ണ്. ഡ്ര​യി​നേ​ജി​ന്‍റെ മു​ക​ളി​ലെ ചെ​റി​യ സു​ഷി​ര​ങ്ങ​ള്‍ തു​റ​ക്കു​ക​യും ഗ്രേ​റ്റിം​ഗ്‌​സ് സ്ഥാ​പി​ക്കു​ക​യും ചെ​യ്യു​ന്ന ഒ​രു പ്ര​വ​ര്‍​ത്ത​നം മാ​ത്ര​മാ​ണ് ക​രാ​ര്‍ ക​മ്പ​നി ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

അ​തു​കൊ​ണ്ട് മാ​ത്രം ഈ ​പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​ന്‍ ക​ഴി​യി​ല്ല. ഇ​ട​റോ​ഡു​ക​ളി​ല്‍ ഓ​ട​ക​ള്‍ നി​ര്‍​മി​ച്ച് മ​ഴ​വെ​ള്ള​ത്തെ പ്ര​ധാ​ന ഡ്രയി​നേ​ജി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ദേ​ശീ​യ​പാ​ത അഥോറി​റ്റി പ​ണം ന​ല്‍​കു​ന്ന​തി​ന് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. പ്ര​സ്തു​ത ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ചാ​ത്ത​ന്നൂ​രി​ലെ ഇ​ട​റോ​ഡു​ക​ളി​ല്‍ ഓ​ട​ക​ള്‍ നി​ര്‍​മി​ച്ച് പ്ര​ധാ​ന ഡ്ര​യി​നേ​ജി​ലേ​ക്ക് വെ​ള്ളം എ​ത്തി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ ചാ​ത്ത​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തുത​ല​ത്തി​ല്‍ സ്വീ​ക​രി​ച്ചാ​ല്‍ മാ​ത്ര​മേ പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​ര​മാ​കൂ.

ജി​ല്ലാ ക​ള​ക്‌ടര്‍ ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ യോ​ഗം അ​ടി​യ​ന്ത​ര​മാ​യി വി​ളി​ച്ച് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും തു​ട​ര്‍​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​ത്തി. പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും ബു​ദ്ധി​മു​ട്ടു​ക​ള്‍ പ​രി​ഹ​രി​ക്കണ​മെ​ന്ന് വി​ക​സ​ന സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

വ്യാ​പാ​രി​ക​ള്‍​ക്ക് ന​ഷ്‌ടപ​രി​ഹാ​രം ന​ല്‍​ക​ണമെന്ന്

ചാ​ത്ത​ന്നൂ​ര്‍: ചാ​ത്ത​ന്നൂ​ര്‍ സ​ര്‍​വീ​സ് റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​ല്‍ ന​ഷ്‌ടം സം​ഭ​വി​ച്ച വ്യാ​പാ​രി​ക​ള്‍​ക്ക് ന​ഷ്‌ടപ​രി​ഹാ​രം ന​ല്‍​കാ​നും റോ​ഡ് നി​ര്‍​മാ​ണം മൂ​ല​മു​ള്ള ദു​ര​ന്ത​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​നും ദേ​ശീ​യ​പാ​ത അഥോറി​റ്റി ഇ​ട​പെ​ട​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

മ​ഴ​ക്കെ​ടു​തി​യി​ല്‍ നി​ര​വ​ധി വ്യാ​പാ​ന സ്ഥാ​പ​ന​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി 40 ല​ക്ഷം രൂ​പ​യോ​ളം ന​ഷ്‌ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട്.അ​വ​ര്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോറി​റ്റി​ക്കു​ണ്ട്. വി​ല്ലേ​ജ് ഓ​ഫീ​സ് ന​ഷ്ടം ക​ണ​ക്കാ​ക്കി ന​ല്‍​കാ​ന്‍ ത​യ​റാ​കു​ന്നി​ല്ല.

ഊ​റാംവി​ള ഗു​ഡ്‌​മോ​ര്‍​ണിം​ഗ്, ചാ​ത്ത​ന്നൂ​ര്‍ പ്രി​ന്‍​സ് ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ സ​മു​ച്ച​യം ഐ​ക്ക​ര മൊ​ബൈ​ല്‍​സ്, ആ​വ​ണി ജ്വ​ല്ലേ​ഴ്സ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കാ​ണ് ന​ഷ്ടം സം​ഭ​വി​ച്ച​ത്.

അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് കേ​ര​ള സം​സ്ഥാ​ന വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി സം​സ്ഥാ​ന സ​മി​തി അം​ഗം കെ.​കെ. നി​സാ​ര്‍, ഏ​രി​യ ഭാ​ര​വാ​ഹി​ക​ളാ​യ ജ​യ​ച​ന്ദ്ര​ന്‍, രാ​ജേ​ഷ് ജ​യ​പ്ര​കാ​ശ്, ബി​നു, അ​ജി​ത്ത് എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

National

ബംഗളൂരുവിൽ കനത്ത മഴ; നഗരത്തിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും

ബംഗളൂരു: ബംഗളൂരുവിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴ. നഗരത്തിൽ വിവിധ ഭാഗങ്ങളിൽ കടുത്ത വെള്ളക്കെട്ടും കിലോമീറ്ററുകളോളം നീണ്ട ഗതാഗതക്കുരുക്കും രൂപപ്പെട്ടു.

മജസ്റ്റിക്, ശിവാജിനഗർ, കെ.ആർ. മാർക്കറ്റ്, വസന്ത് നഗർ, തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് ഏറ്റവും രൂക്ഷമായി ബാധിച്ചത്. ഇതേ തുടർന്ന് ഗതാഗതക്കുരുക്കുണ്ടാവുകയും ചെയ്തു.

ഹുബ്ബുള്ളി, ധാർവാഡ് എന്നിവിടങ്ങളിലും ഇടിമിന്നലോടു കുടിയ ശക്തമായ മഴ റിപ്പോർട്ട് ചെയ്തു. കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളിൽ നേരിയ തോതിൽ വെള്ളപ്പൊക്കമുണ്ടായതായി പ്രദേശവാദികൾ പറഞ്ഞു.

District News

വ​യ​ലി​ൽ വെ​ള്ളം നി​ൽ​ക്കു​ന്ന​തുമൂലം കൊ​യ്ത്ത് നടത്താനാ​വാ​തെ ക​ർ​ഷ​ക​ർ

ചി​റ്റൂ​ർ: താ​ലൂ​ക്കി​ൽ തു​ട​ർ​മ​ഴ​യും സം​ഭ​ര​ണ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വാ​ത്ത​തും ക​ർ​ഷ​ക​ർ​ക്ക് ദു​രി​ത​മാ​വു​ന്നു.

താ​ലൂ​ക്കി​ൽ കൊ​യ്ത പാ​ട​ങ്ങ​ളേ​ക്കാ​ൾ കൊ​യ്യാ​നു​ള്ള പാ​ട​ങ്ങ​ളാ​ണ് കൂ​ടു​ത​ലു​ള്ള​ത്. മ​ഴ​യി​ൽ വീ​ണു​കി​ട​ക്കു​ന്ന നെ​ൽ​ച്ചെ​ടി​ക​ൾ വെ​ള്ളം വാ​ർ​ന്നു​പോ​വാ​തെ കൊ​യ്യാ​ൻ ക​ഴി​യു​ക​യി​ല്ല. ഇ​ത്ത​രം വ​യ​ലു​ക​ളി​ൽ യ​ന്ത്ര​ങ്ങ​ൾ ഇ​റ​ക്കി കൊ​യ്യു​ന്ന​തും ഗു​ണ​ക​ര​മാ​വു​ന്നി​ല്ല.

പ​കു​തി​യി​ൽ കൂ​ടു​ത​ൽ നെ​ല്ല് കൊ​ഴി​ഞ്ഞുപോ​വു​ന്ന​തി​നു പു​റ​മെ കൊ​യ്ത്തി​ന് വ​യ​ലി​ൽ ന​ന​വ് കാ​ര​ണം കൂ​ടു​ത​ൽ സ​മ​യം വേ​ണ്ടി​വ​രു​ന്ന​തി​നാ​ൽ വാ​ട​ക ഇ​ര​ട്ടി​യാ​യി ന​ൽ​കേ​ണ്ട​താ​യി വ​രു​ന്നു. കൊ​യ്ത്തി​നു തൊ​ഴി​ലാ​ളി​ക്ഷാ​മം കാ​ര​ണം ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും എ​ത്തി​ക്കു​ന്ന​തി​നും ചെ​ല​വേ​റു​ക​യാ​ണ്.

കൊ​യ്തെ​ടു​ത്ത നെ​ല്ല് സം​ഭ​ര​ണം നീ​ളു​ന്ന​തു​മൂ​ലം വി​ൽ​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യും ദു​രി​തം സൃ​ഷ്ടി​ക്കു​ന്ന​താ​യി അ​യ്യ​പ്പ​ൻ​കാ​വ് പാ​ട​ശേ​ഖ​ര സ​മി​തി സെ​ക്ര​ട്ട​റി ഭാ​സ്ക്ക​ര​ൻ അ​റി​യി​ച്ചു.

District News

തിരുവനന്തപുരത്ത് മഴ തുടരുന്നു; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഭീഷണി

തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ആരംഭിച്ച മഴയ്ക്ക് ശമനമില്ലാത്തത് ജനജീവിതത്തെ സാരമായി ബാധിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് ആശങ്കയുയർത്തുന്നുണ്ട്.

നഗരത്തിലെ പല പ്രധാന റോഡുകളിലും വെള്ളം കയറിയത് ഗതാഗത തടസ്സങ്ങൾക്ക് കാരണമായി. ചിലയിടങ്ങളിൽ വീടുകളിലും വെള്ളം കയറിയതായും റിപ്പോർട്ടുകളുണ്ട്. ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം ഇന്നും ജില്ലയിൽ കനത്ത മഴ തുടരാൻ സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Latest News

Corehub Up