നാട്ടകം സുരേഷ് എംഎൽഎ സ്ഥലം സന്ദർശിച്ചപ്പോൾ
അതിരമ്പുഴ: പെണ്ണാർ തോട്ടിൽ വെള്ളപ്പൊക്കം ഒഴിവാക്കുന്നതിന് താത്കാലിക പാലം നീക്കം ചെയ്തു. മാന്നാനം പാലത്തിനു സമീപം നിർമിച്ചിരുന്ന താത്കാലിക പാലമാണ് ഇന്നലെ വൈകുന്നേരം നീക്കം ചെയ്തത്.
പോളയും പായലും തങ്ങി നിന്ന് ഒഴുക്കു നിലച്ച പെണ്ണാർ തോട്ടിൽ ജലനിരപ്പ് ഉയർന്നാൽ 22-ാം വാർഡിലെ അമ്പതോളം വീടുകളിൽ വെള്ളം കയറും. ഈ സാധ്യത മുന്നിൽ കണ്ടാണ് താത്കാലിക പാലം നീക്കം ചെയ്ത് തടസങ്ങൾ ഒഴിവാക്കിയത്.വാർഡ് മെംബർ ജോയ്സ് മൂലേക്കരി വിഷയം ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് നാട്ടകം സുരേഷ് എംഎൽഎ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് പാലം നീക്കം ചെയ്യാൻ നിർദേശം നൽകിയത്.
Tags : Nattuvishesham DistrictNews DeepikaNews Waterlogging