x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മഴ: വെള്ളക്കെട്ട്, മണ്ണിടിച്ചിൽ

വെബ് ഡെസ്ക്
Published: August 2, 2026 01:08 AM IST | Updated: August 2, 2026 01:08 AM IST

മ​മ്മി​യൂ​ർ ക്ഷേ​ത്ര​ത്തി​നു മു​ന്നി​ലെ റോ​ഡി​ൽ വെ​ള്ളം ക​യ​റി​യ​പ്പോ​ൾ.

ഗു​രു​വാ​യൂ​ർ: ക​ന​ത്ത മ​ഴ​യി​ൽ ഗു​രു​വാ​യൂ​ർ മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ വെ​ള്ള​ക്കെ​ട്ട് രൂപപ്പെട്ടു. നി​ര​വ​ധി ക​ട​ക​ളി​ലും വീ​ടു​ക​ളി​ലും വെ​ള്ളംക​യ​റി. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം സംഭവിച്ചു. ന​ഗ​ര​സ​ഭ​യി​ൽ ഹെ​ൽ​പ്പ് ഡെ​സ്ക് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ഇന്നലെ രാ​വി​ലെ പത്തിനാ​ണ് മ​ഴ ശ​ക്ത​മാ​യ​ത്.

തൈ​ക്കാ​ട് തി​രി​വി​ൽ അ​മ്പ​തോ​ളം ക​ട​ക​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്. പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ർ​ഗ​ങ്ങ​ളും ഒ​ലി​ച്ചു​പോ​യി. മ​മ്മി​യൂ​ർ, കൈ​ര​ളി ജം​ഗ്ഷ​ൻ, പ​ഞ്ചാ​രമു​ക്ക്, താ​മ​ര​യൂ​ർ ആ​ന​ത്താ​വ​ളം റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​ട​ക​ളി​ലും വെ​ള്ളംക​യ​റി.

കാ​ര​ക്കാ​ട് വെ​ള്ളം പൊ​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് വീ​ടി​നു​ള്ളി​ൽ കു​ടു​ങ്ങി​യ​വ​രെ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. കൈ​ര​ളി ജം​ഗ്ഷ​നി​ലെ ഫ​യ​ർ​ഫോ​ഴ്സ് ഓ​ഫീ​സി​ലും വെ​ള്ളം ക​യ​റി. ശ​ക്ത​മാ​യ വെ​ള്ള​ക്കെ​ട്ടി​നെ തു​ട​ർ​ന്ന് തൃ​ശൂ​ർ ഗു​രു​വാ​യൂ​ർ പാ​ത​യി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. മ​മ്മി​യൂ​ർ ക്ഷേ​ത്ര​ത്തി​നു മു​ന്നി​ലൂ​ടെ​യു​ള്ള റോ​ഡ്, മ​മ്മി​യൂ​ർ കാ​ട്ടു​പാ​ടം റോ​ഡ്, മാ​വി​ൻ​ചു​വ​ട് കോ​ട്ട​പ്പ​ടി റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലും വെ​ള്ളം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഗ​താ​ഗ​തം നി​രോ​ധി​ച്ചു. കാ​റു​ക​ളും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും വെ​ള്ളം ക​യ​റി കേ​ടാ​യി. നി​ര​വ​ധി മ​തി​ലു​ക​ൾ ഇ​ടി​ഞ്ഞുവീ​ണു. മ​ര​ക്കൊ​മ്പു​ക​ൾ ഒ​ടി​ഞ്ഞു​വീ​ണ് വൈ​ദ്യു​തി വി​ത​ര​ണ​വും ത​ട​സ​പ്പെ​ട്ടു.

ശ​ക്ത​മാ​യ മ​ഴ​യി​ൽ നെ​ന്മി​നി​യി​ൽ ര​ണ്ടു കാ​റു​ക​ൾ നി​യ​ന്ത്ര​ണംവി​ട്ടു ഒ​ഴു​കി​പ്പോ​യി. ഒ​രു കാ​ർ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ക​ര​യ്ക്ക് ക​യ​റ്റി. ചൊ​വ്വ​ല്ലൂ​ർപ​ടി​യി​ൽ വെ​ള്ള​ക്കെ​ട്ട് ആ​യ​തി​നാ​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​തി​നെതു​ട​ർ​ന്ന് കു​റു​ക്കു​വ​ഴി തേ​ടി​യ ര​ണ്ട് കാ​റു​ക​ളാ​ണ് വെ​ള്ള​ത്തി​ൽ ഒ​ലി​ച്ചു പോ​യ​ത്. നെ​ന്മി​നി പോ​സ്റ്റ് ഓ​ഫീ​സി​ന് സ​മീ​പ​മു​ള്ള റോ​ഡി​ലൂ​ടെ വ​രു​ന്ന​തി​നി​ടെ വ​ലി​യ തോ​ട്ടി​ലേ​ക്ക് ഒ​ഴു​കു​ക​യാ​യി​രു​ന്നു. ഒ​രു കാ​റി​ൽ തൈ​ക്കാ​ട് സ്വ​ദേ​ശി​യും കു​ടും​ബ​വു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. കാ​ർ നി​യ​ന്ത്ര​ണംവി​ട്ട് ഒ​ഴു​കാ​ൻ തു​ട​ങ്ങി​യ​തോ​ടെ കു​ട്ടി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ ഇ​റ​ങ്ങി ര​ക്ഷ​പ്പെ​ട്ടു. ഈ ​കാ​ർ പി​ന്നീ​ട് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി കെ​ട്ടി​വ​ലി​ച്ച് ക​ര​യ്ക്കെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ചാ​വ​ക്കാ​ട് സ്വ​ദേ​ശി ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭ മു​ൻ കൗ​ൺ​സി​ല​റു​ടെ കാ​റാ​ണ് കാ​ണാ​താ​യ​ത്. ഫ​യ​ർ​ഫോ​ഴ്സ് ഏ​റെ​നേ​രം തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

പ​ടി​ഞ്ഞാ​റെ ന​ട​യി​ലെ മ​ല്ലി​ശേ​രി​പ​റ​മ്പി​നു സ​മീ​പം വീ​ട്ടി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ​തു​ട​ർ​ന്ന് ദേ​വ​സ്വം ജീ​വ​ന​ക്കാ​രി​യേ​യും കു​ടും​ബ​ത്തേ​യും ഒ​ഴി​പ്പി​ച്ചു.
ചാ​വ​ക്കാ​ട്: ചാ​വ​ക്കാ​ടും പ​രി​സ​ര​ത്തും വെ​ള്ള​ക്കെ​ട്ട് അ​തി​രൂ​ക്ഷം, ഗ​താ​ഗ​തം മ​ണി​ക്കൂ​റു​ക​ളോ​ളം സ്തം​ഭി​ച്ചു. ഏ​നാ​മാ​വ് റോ​ഡ്, വ​ട​ക്കേ ബൈ​പാ​സ് ക​വ​ല, ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​രം, ചേ​റ്റു​വ , ഗു​രു​വാ​യൂ​ർ, പേ​ര​കം റോ​ഡു​ക​ൾ പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ലാ​ണ്. ദേ​ശീ​യ പാ​ത 66 സ​ർ​വീ​സ് റോ​ഡു​ക​ൾ ക​ന​ത്ത വെ​ള്ള​ക്കെ​ട്ടി​ലാ​ണ്. പ​ഞ്ചാ​ര​മു​ക്ക് ക​വ​ല​യും, മ​ണ​ത്ത​ല പ​ള്ളി പ​രി​സ​ര​വും വെള്ള​ത്തി​ൽ മു​ങ്ങി.

കാ​ന​ക​ൾ യ​ഥാ​സ​മ​യം ശു​ചീ​ക​രി​ക്കാ​ത്ത​താ​ണ് ടൗ​ണി​ൽ വെ​ള്ള​ക്കെ​ട്ടി​ന് മു​ഖ്യ​കാ​ര​ണ​മെ​ന്ന് ആ​രോ​പി​ച്ച വ്യാ​പാ​രി ജ​ന​റ​ൽ സെ​ക​ട്ട​റി ജോ​ജി തോ​മ​സ് , വ്യാ​പാ​രി​ക​ൾ​ക്ക് ല​ക്ഷക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ചതാ​യി ചൂ​ണ്ടി​ക്കാ​ട്ടി. ദേ​ശീ​യപാ​ത​യി​ലെ കാ​ന​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യും പ​ണി പാ​തി വ​ഴി​യി​ൽ നി​ർ​ത്തി​യ​തു​മാ​ണ് സ​ർ​വീ​സ് റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണമെന്ന് പൊ​തു​പ്ര​വ​ർത്ത​ക​ൻ തി​രു​വ​ത്ര ഹാ​ഷിം കു​റ്റ​പ്പെ​ടു​ത്തി.
ദേ​ശീ​യപാ​ത​യ്ക്കാ​യി റോ​ഡു​ക​ൾ ഉ​യ​ർ​ന്ന​തും വെ​ള്ള​ത്തി​ന്‍റെ വ​ഴി ത​ട​ഞ്ഞു. ശ​ക്ത​മാ​യകാ​റ്റി​ൽ അ​ഞ്ച​ങ്ങാ​ടി പു​ളി​ഞ്ചോ​ട്ടി​ൽ മ​രം ക​ട​പു​ഴ​കി റോ​ഡി​ലേ​ക്ക് വി​ണു. ട്രോ​ളി​ംഗ് നി​രോ​ധ​നം ക​ഴി​ഞ്ഞു പ്ര​തീ​ക്ഷ​യോ​ടെ ക​ട​ലി​ൽ പോ​കാ​ൻ ഒ​രു​ക്കം ന​ട​ത്തി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക​ട​ലി​ൽ ഇ​റ​ങ്ങാ​ൻ മു​ന്ന​റി​യി​പ്പ് ത​ട​സ​മാ​യി.

കു​റു​മാ​ലിപ്പു​ഴ ക​ര​ക​വി​ഞ്ഞു

പു​തു​ക്കാ​ട്: ശ​ക്ത​മാ​യ മ​ഴ​യി​ൽ കു​റു​മാ​ലിപ്പു​ഴ ക​ര​ക​വി​ഞ്ഞു. വ​ര​ന്ത​ര​പ്പി​ള്ളി പ​ഞ്ചാ​യ​ത്തി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​ണ് പു​ഴ ക​ര​ക​വി​ഞ്ഞ​ത്. പാ​ല​പ്പി​ള്ളി പി​ള്ള​ത്തോ​ട് ഭാ​ഗ​ത്തെ റ​ബ്ബ​ർ തോ​ട്ട​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ക്കെ​ട്ട് ഭീ​ഷ​ണി​യി​ലാ​യി. തോ​ട്ടു​മു​ഖം പ​മ്പ് ഹൗ​സ് റോ​ഡും വെ​ള്ള​ത്തി​ൽ മു​ങ്ങി. വ​ര​ന്ത​ര​പ്പി​ള്ളി കു​ട്ടോ​ലി​പ്പാ​ട​ത്തും വെ​ള്ളം ഉ​യ​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

കു​റു​മാ​ലിപ്പു​ഴ​യി​ലെ ആ​റ്റ​പ്പി​ള്ളി, മാ​ഞ്ഞാം​കു​ഴി റെ​ഗു​ലേ​റ്റ​ർ പാ​ല​ങ്ങ​ളി​ൽ മ​ര​ങ്ങ​ൾ വ​ന്ന് ത​ട​ഞ്ഞാ​ൽ കൂ​ടു​ത​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്.​ മു​പ്ലിപ്പു​ഴ ക​ര​ക​വി​ഞ്ഞ് ചൊ​ക്ക​ന പാ​ല​പ്പി​ള്ളി റോ​ഡി​ൽ വെ​ള്ളം ക​യ​റി. ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചു. ​പ്ര​ദേ​ശ​ത്തെ വീ​ടു​ക​ൾ വെ​ള്ള​ക്കെ​ട്ട് ഭീ​ഷ​ണി​യി​ലാ​ണ്. കു​റു​മാ​ലിപ്പു​ഴ നി​റ​ഞ്ഞൊ​ഴു​കി​യ​തോ​ടെ പു​ഴ​യോ​ര​ത്തു​ള്ള പ​ല പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​ക്കെ​ട്ട് ഭീ​ഷ​ണി​യി​ലാ​ണ്.
വ​ട​ക്കാ​ഞ്ചേ​രി

ജി​ല്ലാ ആ​ശു​പ​ത്രി​യിൽ മ​ണ്ണി​ടി​ഞ്ഞു

വ​ട​ക്കാ​ഞ്ചേ​രി: ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ലേ​ബ​ർ വാ​ർ​ഡി​നുസ​മീ​പം മ​ണ്ണി​ടി​ഞ്ഞു. ആ​ളാ​പ​യ​മി​ല്ല.​ആ​ശു​പ​ത്രി വ​ള​പ്പി​ലെ പു​തി​യ കെ​ട്ടി​ട​ത്തി​ന് തൊ​ട്ട​ടു​ത്താണ് മ​ണ്ണി​ടി​ഞ്ഞ് താ​ഴ്ന്ന​ത്. ഇ​ന്ന​ലെ​ ഉ​ച്ച​യ്ക്ക് 12.30 നാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ടസാ​ധ്യ​ത​മു​ന്നി​ൽ​ക​ണ്ട് ഉ​ട​ൻത​ന്നെ അ​ധി​കൃ​ത​ർ ചു​വ​ന്ന റി​ബ്ബൺകെ​ട്ടി താ​ത്കാ​ലി​ക സു​ര​ക്ഷ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​നു​ പി​ന്നാ​ലെ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് പ്ര​വീ​ൺ​കു​മാ​ർ റ​വ​ന്യൂ വി​ഭാ​ഗ​ത്തെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് ത​ല​പ്പി​ള്ളി ത​ഹ​സി​ൽ​ദാ​ർ സി ​സ​ന്തോ​ഷ്, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ ജ​യ​ശ്രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. നി​ല​വി​ൽ ആ​ശ​ങ്ക​പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല​ന്നും ത​ക​ർ​ന്നുപോ​യ സെ​പ്റ്റിക്‌ടാ​ങ്ക് സു​ര​ക്ഷി​ത​മാ​യി​മൂ​ടു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷം ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

തൃ​ക്കൂ​രി​ല്‍ മ​ണ്ണി​ടി​ഞ്ഞ്  വീ​ട്ടി​ലേ​ക്ക് പ​തി​ച്ചു

തൃ​ക്കൂ​ര്‍: ശ​ക്ത​മാ​യ മ​ഴ​യി​ല്‍ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ലെ മ​ണ്ണി​ടി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പ​തി​ച്ചു. തൃ​ക്കൂ​ര്‍ മു​ട്ട​ന്‍​സി​ന് സ​മീ​പം മു​ള​ങ്ങാ​ട്ടു​പ​റ​മ്പി​ല്‍ വി​മ​ല ഗോ​പാ​ല​ന്‍റെ വീ​ടി​ന്‍റെ പിറ​കി​ലേ​ക്കാ​ണ് മ​ണ്ണും ക​ല്ലു​ക​ളും പ​തി​ച്ച​ത്. വീ​ടി​ന്‍റെ അ​ടു​ക്ക​ള​യു​ടെ ഭാ​ഗ​ത്തേ​ക്കാ​ണ് വ​ലി​യ ക​ല്ലു​ക​ള്‍ എ​ത്തി​യ​ത്. വീ​ടി​ന്‍റെ പിറ​കു​വ​ശ​ത്ത് മേ​ഞ്ഞ ഷീ​റ്റി​നും വാ​ട്ട​ര്‍ ടാ​ങ്കി​നും കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. ഇന്നലെ രാ​വി​ലെ 11 നാ​ണ് സം​ഭ​വം. ഉ​യ​ര്‍​ന്നഭാ​ഗ​ത്തു​ള്ള പ​റ​മ്പി​ലെ മ​ണ്ണ് ഇ​ടി​ഞ്ഞ​തോ​ടൊ​പ്പം ക​ല്ലു​ക​ളും വീ​ട്ടി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.​വീ​ടി​ന്‍റെ പിറ​കു​വ​ശ​ത്ത് വീ​ട്ടു​കാ​ര്‍ ഉ​ണ്ടാ​കാ​തി​രു​ന്ന​ത് വ​ലി​യഅ​പ​ക​ടം ഒ​ഴി​വാ​യി. തൃ​ക്കൂ​ര്‍ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ സ്ഥ​ല​ത്തെ​ത്തി.

വീ​ടി​ന്‍റെ സം​ര​ക്ഷ​ണഭി​ത്തി ത​ക​ർ​ന്നു

പു​ത്തൂ​ർ: ശ​ക്ത​മാ​യ മ​ഴ​യി​ൽ ഉ​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്ന് വ​ട​ക്ക​ൻ - രാ​മ​കൃ​ഷ്ണ​ൻ ദ​മ്പ​തി​ക​ളു​ടെ​യും മ​ക​ൾ സ​രി​ത​യു​ടെ​യും പു​ത്തൂ​ർ ക​ല്ലും​കു​ന്നി​ലെ വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​പു​താ​യി നി​ർ​മി​ച്ച ര​ണ്ടുനി​ല വീ​ടി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി​യാ​ണ് മ​ഴ​ക്കെ​ടു​തി​യി​ൽ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​ത്. ഇ​തോ​ടെ വീ​ടി​ന് വി​ള്ള​ലു​ക​ൾ വീ​ണു.

സം​ഭ​വം അ​റി​ഞ്ഞ് ഒ​ല്ലൂ​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​വി​ദ്യ രാ​ജേ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം മി​നി ഉ​ണ്ണി​കൃ​ഷ്ണ​ൻ, ​വാ​ർ​ഡ് മെ​മ്പ​ർ കെ.​വി. സ​ജു, പി.​എ​സ്. അ​ഖി​ൽ, മെ​മ്പ​ർ സേ​തു​മാ​ധ​വ​ൻ​ എ​ന്നി​വ​ര​ട​ങ്ങി​യ ജ​ന​പ്ര​തി​നി​ധി​ക​ളും വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ അ​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

മ​യി​ലാ​ട്ടും​പാ​റ​യി​ൽ കു​ടും​ബ​ത്തെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു

പീ​ച്ചി: മ​യി​ലാ​ട്ടും​പാ​റ​യി​ൽ വീ​ടി​നോ​ട് ചേ​ർ​ന്ന് മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് കു​ടും​ബ​ത്തെ മ​റ്റൊ​രുവീ​ട്ടി​ലേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. അം​ബേ​ദ്ക്ക​ർ ന​ഗ​റി​ൽ താ​മ​സി​ക്കു​ന്ന മ​ര​യ്ക്കാ​ത്ത് വീ​ട്ടി​ൽ മ​ണി​യു​ടെ വീ​ടി​നോ​ടുചേ​ർ​ന്നാ​ണ് മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. വാ​ർ​ഡ് മെ​മ്പ​ർ സ്വ​പ്ന രാ​ധാ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി മേ​ൽന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Waterlogging

Recent News

Corehub Up