പള്ളിക്കര കടപ്പുറത്ത് കെ. നീലകണ്ഠൻ എംഎൽഎയും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനും
പള്ളിക്കര: കടലേറ്റം രൂക്ഷമായ പള്ളിക്കര കടപ്പുറവും മിഷൻ കോളനിയിലെ വീടുകളും കെ. നീലകണ്ഠൻ എംഎൽഎയും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനും സന്ദർശിച്ചു.
അടിയന്തരഘട്ടങ്ങളിൽ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള സൗകര്യങ്ങൾ വിലയിരുത്തി. പ്രദേശത്തെ സ്വകാര്യ വ്യക്തികൾ മതിൽ കെട്ടിയതോടെ മിഷൻ കോളനിയിലെ കിടപ്പുരോഗികൾക്കും ഭിന്നശേഷിക്കാർക്കും പുറംലോകവുമായി ബന്ധപ്പെടുന്നതിന് വഴിയടഞ്ഞ സാഹചര്യം നാട്ടുകാർ ഇവരുടെ ശ്രദ്ധയിൽ പെടുത്തി.
ഇവിടേക്ക് റോഡ് സൗകര്യമുണ്ടാക്കുന്ന കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്ക് എംഎൽഎയും കലക്ടറും നിർദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഹനീഫ കുന്നിൽ, പഞ്ചായത്ത് അംഗങ്ങളായ രാജേഷ് പള്ളിക്കര, ബീഫാത്തിമ ഹമീദ്, അസുറാബി റാഷീദ്, ശംഭു ബേക്കൽ, ഹൊസ്ദുർഗ് തഹസിൽദാർ രമേശൻ പൊയിനാച്ചി എന്നിവരും ഒപ്പമുണ്ടായിരുന്നു.
Tags : Nattuvishesham DistrictNews DeepikaNews Pallikkara beach.