പിടിയിലായ പ്രതികൾ
നേമം: പാപ്പനംകോടിന് സമീപം തുലവിളയിൽ വീട്ടിൽ അതിക്രമിച്ചു കയറി കത്തി കാണിച്ചു ഭീഷണിപ്പെടുത്തി സ്വർണമാലയും പണവും കവർന്ന സംഘത്തിനെ നേമം പോലീസ് അറസ്റ്റ് ചെയ്തു. വെള്ളായണി ശാന്തിവിള വാറു വിളാകത്ത് വീട്ടിൽ അഫ്സർ (30), നേമം ഇടയ്ക്കോട് ചാനൽ ക്കര ഷമീർ മൻസിലിൽ ഷമീർ (33), വെങ്ങാനൂർ കട്ടച്ചൽ കുഴി മേലെ ഭാവനാലയത്തിൽ രാകേഷ് (35), വെങ്ങാനൂർ കട്ടച്ചൽ കുഴി മേലെ ചരുവിള പുത്തൻ വീട്ടിൽ അനന്തു (27), ചെങ്കൽ കാക്കനാട് വീട്ടിൽ വിനീത് (36) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം. സിസിടിവി കേന്ദ്രീകരിച്ചും സൈബർ സെല്ലിന്റെയും സഹായത്തോടെ പ്രതികളെ പിടികൂടി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഫോർട്ട് എ.സി. പ്രദീപിന്റെ നേതൃത്വത്തിൽ, നേമം എസ്.എച്ച്. ഒ. അജിത്കുമാർ, എസ്. ഐ. കിരൺ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ, വിനീത്, വിജി, സജീവ്, ബിനൂപ്, ബിജേഷ്, വിവേക്, റോബിൻ, അർഷാദ്, സിവിൽ പോലീസ് ഓഫീസർ മാരായ രാഹുൽ, റോബിൻ, അഞ്ജു എന്നിവരുടെ സംഘമാണ് അറസ്റ്റ് ചെയ്തത്.
Tags : Nattuvishesham DistrictNews DeepikaNews Gang