x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗോകുലം ഗോപാലന്‍റെ ജന്മദിനം ആഘോഷിച്ചു

വെബ് ഡെസ്ക്
Published: August 2, 2026 01:59 AM IST | Updated: August 2, 2026 01:59 AM IST

ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

വെ​ഞ്ഞാ​റ​മൂ​ട്: ശ്രീഗോ​കു​ലം ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഗോ​കു​ലം ഗോ​പാ​ല​ന്‍റെ ജ​ന്മ​ദി​ന ആ​ഘോ​ഷ പ​രി​പാ​ടി​യും ശ്രീഗോ​കു​ലം ഹെ​ൽ​ത്ത് കെ​യ​ർ ഫൗ​ണ്ടേ​ഴ്സ് ഡേ& ​സ്റ്റാ​ഫ് ഡേ​യും ക​ഴ​ക്കൂ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ്രീഗോ​കു​ലം ഗ്രൂ​പ്പ്‌ ഹെ​ൽ​ത്ത് കെ​യ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ചെ​യ​ർ​മാ​ൻ ഗോ​കു​ലം ഗോ​പാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ന്ത്രി എം.ലി​ജു​ മു​ഖ്യാ​തി​ഥി​യാ​യി. മ​ന്ത്രി അ​ഡ്വ​. ബി​ന്ദു കൃ​ഷ്ണ വി​ശി​ഷ്ടാ​തി​ഥിയായി. മ​ന്ത്രി റോ​ജി ജോ​ൺ, മ​ന്ത്രി അ​ഡ്വ. ഒ.ജെ ജ​നി​ഷ്, എം​എ​ൽ​എ​മാ​രാ​യ വി.മു​ര​ളീ​ധ​ര​ൻ, ര​മ്യ ഹ​രി​ദാ​സ്, സു​ധീ​ർ​ഷാ പാ​ലോ​ട്, പ​ഴ​യ​കു​ളം മ​ധു, തി​രു​വ​ന​ന്ത​പു​രം കോ​പ്പ​റേ​ഷ​ൻ മേ​യ​ർ അ​ഡ്വ​ക്കേ​റ്റ് വി.വി.രാ​ജേ​ഷ്, മു​ൻ​മ​ന്ത്രി കെ .ബി.ഗ​ണേ​ഷ് കു​മാ​ർ, ശി​വ​ഗി​രി ധ​ർ​മ്മ​സം​ഘം ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് സ​ച്ചി​ദാ​ന​ന്ദ സ്വാ​മി, ജ​ന​റ​ൽ​സെ​ക്ര​ട്ട​റി സ്വാ​മി ശു​ഭാ​ക​ന​ന്ദ, ശാ​ന്തി​ഗി​രി ആ​ശ്ര​മം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​മി ഗു​രു​ര​ത്നം ജ്ഞാ​ന ത​പ​സ്വി, പാ​ള​യം ഇ​മാം സു​ഹൈ​ബ് മൗ​ല​വി, ധ​ന​ല​ക്ഷ്മി ബാ​ങ്ക് ചെ​യ​ർ​മാ​ൻ ക​ല​ഞ്ഞൂ​ർ മ​ധു, കൗ​ൺ​സി​ൽ ജ​ന​റാ​ൾ മാ​ല​ദീ​പ് അ​മി​ന​ത്ത് ഷി​ഫാ​ന, ഡിജിപി എ​സ്. ശ്രീ​ജി​ത്ത്, എ​ഡി​ജി​പി പി. വി​ജ​യ​ൻ തുടങ്ങിയവർ പങ്കെടുത്തു. മ​ദ്യം- മ​യ​ക്കു​മ​രു​ന്ന് നെ​തി​രെ​യു​ള്ള തൂ​ഫാ​ൻ പ്ര​തി​ജ്ഞ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ചൊ​ല്ലി​ക്കൊ​ടു​ത്തു.

തൈ​ക്കാ​ട് അ​മ്മ​യും കു​ഞ്ഞും ആശുപത്രിയിലേക്ക് ഗോ​കു​ലം ബ്രാ​ൻ​ഡാ​യ ഗോ​കു​ലം ബ്യൂ​ണോ 100 കു​ട്ടി​ക​ൾ​ക്കു​ള്ള ബേ​ബി ബെ​ഡുക​ൾ മന്ത്രി ബി​ന്ദു കൃ​ഷ്ണ ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു. തൊ​ഴി​ൽ മേ​ഖ​ല​യി​ൽ സു​ദീ​ർ​ഘ​മാ​യ സേ​വ​നം കാ​ഴ്ച​വ​ച്ച ജീവനക്കാരെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Gokulam

Recent News

Corehub Up