x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ട്ടാ​മ​ല​ ജംഗ്ഷനിൽ വെ​ള്ള​ക്കെ​ട്ട്; നാട്ടുകാർ ദുരിതത്തിൽ

വെബ് ഡെസ്ക്
Published: July 29, 2026 12:37 AM IST | Updated: July 29, 2026 12:37 AM IST

ത​ട്ടാ​മ​ല ജം​ഗ്ഷ​നി​ലെ വെ​ള്ള​ക്കെ​ട്ട്.

കൊ​ട്ടി​യം: മ​ഴ പെ​യ്‌​തൊ​ഴി​ഞ്ഞി​ട്ടും ത​ട്ടാ​മ​ല ജം​ഗ്ഷ​നി​ല്‍ ദേ​ശീ​യ​പാ​ത​യി​ലെ ഒ​ഴി​യാ​ത്ത വെ​ള്ള​ക്കെ​ട്ട് നാ​ട്ടു​കാ​ര്‍​ക്കും യാ​ത്ര​ക്കാ​ര്‍​ക്കും ദു​രി​ത​മാ​കു​ന്നു. ഓ​ട ക​വി​ഞ്ഞു വ​രു​ന്ന മ​ലി​ന​ജ​ല​വും മ​ഴ​വെ​ള്ള​വും ചേ​ര്‍​ന്ന് കെ​ട്ടി​ക്കി​ട​ക്കു​ന്ന ചെ​ളി​വെ​ള്ളം സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ളെ​യും വ​ല​യ്ക്കു​ന്നു. കെ​ട്ടി​ക്കി​ട​ക്കു​ന്ന മ​ലി​ന​ജ​ല​ത്തി​ല്‍ ച​വി​ട്ടി വേ​ണം ക​ട​യി​ലേ​ക്ക് നാ​ട്ടു​കാ​രെ​ത്താ​നും. ഇ​ത് കാ​ര​ണം നാ​ട്ടു​കാ​ര്‍ ക​ട​യി​ലേ​ക്ക് എ​ത്താ​നും മ​ടി​ക്കു​ന്നു.

കൊ​ല്ല​ത്ത്‌​നി​ന്നും കൊ​ട്ടി​യ​ത്തേ​ക്ക് വ​രു​ന്ന ഭാ​ഗ​ത്താ​ണ് ചെ​റു മ​ഴ​യി​ല്‍​പ്പോ​ലും വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കു​ന്ന​ത്. കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ളം വാ​ഹ​ന യാ​ത്ര​ക്കാ​ര്‍​ക്കു​ണ്ടാ​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ള്‍ ചി​ല്ല​റ​യ​ല്ല. ഇ​രു​ച​ക്ര​വാ​ഹ​നം ഇ​ത് വ​ഴി ക​ട​ക്ക​ണ​മെ​ങ്കി​ല്‍ മ​ലി​ന​ജ​ല​ത്തി​ല്‍ കു​ളി​ക്ക​ണം എ​ന്ന​താ​ണ​വ​സ്ഥ. ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​രോ പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗ​മോ ഇ​വി​ടേ​ക്ക് തി​രി​ഞ്ഞു നോ​ക്കാ​റി​ല്ല.

ത​ട്ടാ​മ​ല ജം​ഗ്ഷ​നി​ല്‍ ദേ​ശീ​യ പാ​ത​യി​ല്‍ ജ​ന​ങ്ങ​ള്‍​ക്കും വ്യാ​പാ​രി​ക​ള്‍​ക്കും വ​ള​രെ പ്ര​യാ​സം ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ല്‍ എ​ല്ലാ സ​മ​യ​ത്തും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത് ഉ​ട​ന്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​ക്കാ​ര്യ​ം ആ​വ​ശ്യ​പ്പെ​ട്ട് വി​ഷ്ണു മോ​ഹ​ന്‍ എം​എ​ല്‍​എ​യ്ക്ക് സം​ഘ​ട​ന നി​വേ​ദ​നം ന​ല്‍​കി. അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കാ​നും ഏ​കോ​പ​ന സ​മി​തി ചി​കി​രി​ക്ക​ട യൂ​ണി​റ്റ് സ​മ്മേ​ള​നം തീ​രു​മാ​നി​ച്ചു.

യോ​ഗ​ത്തി​ല്‍ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എം. ​ക​ബീ​ര്‍ അ​ധ്യ​ക്ഷ​നാ​യി. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​സ്. സൈ​നു​ലാ​ബ്ദീ​ന്‍, ട്ര​ഷ​റ​ര്‍ സ​ന്തോ​ഷ്ത​ട്ടാ​മ​ല, ജി​ല്ലാ കൗ​ണ്‍​സി​ല്‍ അം​ഗം ഹാ​ജി നൗ​ഷ​ര്‍ ഹം​സ, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ മു​ഹ​മ്മ​ദ് ഷെ​രീ​ഫ് ക​സേ​ര​ക്ക​ട, ഇ.​കെ. അ​ഷ​റ​ഫ്, കൊ​ല്ലൂ​ര്‍​വി​ള സു​നി​ല്‍​ഷാ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Tags : Waterlogging NattuVishasham DistrictNews

Recent News

Corehub Up