x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ളി​യൂ​രും 11-ാംക​ല്ലി​ലും അ​ങ്ക​ണ​വാ​ടി വേ​ണമെന്ന് ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ

വെബ് ഡെസ്ക്
Published: July 29, 2026 01:21 AM IST | Updated: July 29, 2026 01:21 AM IST

പ്രതീകാത്മക ചിത്രം

നെ​ടു​മ​ങ്ങാ​ട്: സം​സ്ഥാ​ന​ത്തെ വി​സ്‌​തൃ​തി കൂ​ടി​യ ന​ഗ​ര​സ​ഭ​ക​ളി​ൽ ഒ​ന്നാ​യ നെ​ടു​മ​ങ്ങാ​ട് 59 അ​ങ്ക​ണ​വാ​ടി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​മ്പോ​ഴും ആ​കെ​യു​ള്ള 42 വാ​ർ​ഡു​ക​ളി​ൽ മൂ​ന്നു വാ​ർ​ഡു​ക​ളി​ൽ ഇ​പ്പോ​ഴും അ​ങ്ക​ണ​വാ​ടി​ക​ൾ ഇ​ല്ല.

ഇ​വി​ടെ​യു​ള്ള മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ർ​ക്കും കൗ​മാ​ര​പ്രാ​യ​ക്കാ​രാ​യ പെ​ൺ​കു​ട്ടി​ക​ൾ​ക്കും അ​ഞ്ചു​വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കും സ​മീ​പ വാ​ർ​ഡു​ക​ളി​ലെ അ​ങ്ക​ണ​വാ​ടി​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട സ്ഥി​തി​യാ​ണ്. ഉ​ളി​യൂ​ർ, പ​തി​നൊ​ന്നാം​ക​ല്ല് വാ​ർ​ഡു​ക​ളി​ൽ അ​ങ്ക​ണ​വാ​ടി​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തി​നു സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​മേ​യം ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗം അം​ഗീ​ക​രി​ച്ചു.

കു​ട്ടി​ക​ൾ തീ​രെ കു​റ​വു​ള്ള അ​ങ്ക​ണ​വാ​ടി​ക​ളി​ൽ സ്വ​ന്ത​മാ​യി കെ​ട്ടി​ട​മി​ല്ലാ​ത്ത അ​ങ്ക​ണ​വാ​ടി​ക​ൾ പു​നഃ​ക്ര​മീ​ക​രി​ച്ച് ഉ​ളി​യൂ​രും പ​തി​നൊ​ന്നാം ക​ല്ലി​ലും മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത പ​രി​ശോ​ധി​ക്കു​ന്ന​തി​നു ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ജിം​ഗ് ക​മ്മി​റ്റി​യെ കൗ​ൺ​സി​ൽ ചു​മ​ത​ല​പ്പെ​ടു​ത്തി.

ഉ​ളി​യൂ​രി​ൽ അ​ങ്ക​ണ​വാ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​മേ​യം കൗ​ൺ​സി​ല​ർ ആ​ർ. മ​ധു​വും പ​തി​നൊ​ന്നാം ക​ല്ലി​ൽ അ​ങ്ക​ണ​വാ​ടി​ക്കു വേ​ണ്ടി​യു​ള്ള പ്ര​മേ​യം കൗ​ൺ​സി​ല​ർ ഹ​സീ​ന ബീ​വി​യും അ​വ​ത​രി​പ്പി​ച്ചു ചെ​യ​ർ​മാ​ൻ ആ​ർ. ജ​യ​ദേ​വ​ൻ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

Tags : Anganwadis NattuVishasham DistrictNews

Recent News

Corehub Up