x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‌ബൈ​പാസ്, കോ​ട്ട​യം-​എ​റണാ​കു​ളം റോ​ഡു​മാ​യി സം​ഗ​മി​ക്കു​ന്നിടത്ത് സുരക്ഷ ഒരുക്കണമെന്ന്

വെബ് ഡെസ്ക്
Published: July 29, 2026 02:02 AM IST | Updated: July 29, 2026 02:02 AM IST

ബ്ലോ​ക്ക് ജം​ഗ്ഷ​നി​ല്‍ ക​ടു​ത്തു​രു​ത്തി ടൗ​ണ്‍ ബൈ​പാസ് സം​ഗ​മി​ക്കു​ന്ന ഭാ​ഗം.

ക​ടു​ത്തു​രു​ത്തി: ക​ടു​ത്തു​രു​ത്തി ടൗ​ണി​ലെ അ​തി​രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​യി നി​ര്‍​മി​ച്ച ടൗ​ണ്‍ ബൈ​പാസ് റോ​ഡ്, കോ​ട്ട​യം-​എ​റ​ണാ​കു​ളം റോ​ഡു​മാ​യി സം​ഗ​മി​ക്കു​ന്ന ര​ണ്ട് ഭാ​ഗ​ങ്ങ​ളി​ലും റോ​ഡ് സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം.

ക​ടു​ത്തു​രു​ത്തി ഐ​ടി​സി ജം​ഗ്ഷ​ന് സ​മീ​പ​ത്തെ പാ​ണാ​വേ​ലി ക​ട്ടിം​ഗി​ല്‍നി​ന്നും ആ​രം​ഭി​ച്ചു ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് ജം​ഗ്ഷ​നി​ലെ​ത്തും വി​ധ​ത്തി​ലാ​ണ് ബൈ​പാസ് റോ​ഡ് പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ബൈ​പാ​സിന്‍റെ ഇ​രു​ഭാ​ഗ​ങ്ങ​ളി​ലെ​യും പ്ര​വേ​ശ​ന ഭാ​ഗ​ങ്ങ​ളി​ല്‍ മൂ​ന്ന് സൈ​ഡി​ല്‍ നി​ന്നും വാ​ഹ​ന​ങ്ങ​ളെ​ത്തു​ന്ന​ത് പ​ല​പ്പോ​ഴും അ​പ​ക​ട ഭീ​ഷി​ണി ഉ​യ​ര്‍​ത്തു​ക​യാ​ണ്.

വേ​ഗ​ത​യി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ പ​ല​പ്പോ​ഴും നേ​രി​യ വ്യത്യാ​സ​ത്തിലാണ് അ​പ​ക​ട​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​കു​ന്ന​ത്. പാ​ണാ​വേ​ലി ഭാ​ഗ​ത്ത് സെ​ന്‍റ് മൈ​ക്കി​ള്‍​സ് സ്‌​കൂ​ളി​ലേ​ക്കു​ള്ള വ​ഴി​യും ഈ ​റോ​ഡി​ലേ​ക്കാ​ണെ​ത്തു​ന്ന​തെ​ന്ന​തും അ​പ​ക​ട ഭീ​ഷി​ണി വ​ര്‍​ധിപ്പി​ക്കു​ന്നു. ഇ​വി​ടത്തെ അ​പ​ക​ടഭീ​ഷി​ണി ഒ​ഴി​വാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെട്ട് സ്‌​കൂ​ള്‍ അ​ധി​കൃ​ത​രും വി​ദ്യാ​ര്‍​ഥി​ക​ളും മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫി​ന് നി​വേ​ദ​നം ന​ല്‍​കി​യി​രു​ന്നു.
റോ​ഡ് സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി റൗ​ണ്ടാ​ന, ട്രാ​ഫി​ക് സി​ഗ്ന​ല്‍ സം​വി​ധാ​ന​മോ വേ​ഗ​ത നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ളോ ബ്ലി​ങ്കിം​ഗ് ലൈ​റ്റുക​ളോ വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. റോ​ഡ് സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ഇ​വ​യെ​ല്ലാം ക്ര​മീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​വ സ​മ​യ​ബ​ന്ധി​ത​മാ​യി വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്.
റോ​ഡ് തു​റ​ന്നു കൊ​ടു​ക്കു​ന്ന​തി​നു മു​ന്നേ ത​ന്നെ ഇ​തു​വ​ഴി വാ​ഹ​ന​ങ്ങ​ള്‍ ഓ​ടിത്തുട​ങ്ങി​യി​രു​ന്നു.

അ​പ്പോ​ഴാ​ണ് അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന​തും അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ലെ​ത്തു​ന്ന​തും. 19 നാ​ണ് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ ബൈ​പാ​സ് റ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

ര​ണ്ടാം​ഘ​ട്ട പ​ദ്ധ​തി​യി​ല്‍ ടൗ​ണ്‌, ഐ​ടി​സി, ബ്ലോ​ക്ക് ന​വീ​ക​ര​ണം ന​ട​പ്പാ​ക്കും

ക​ടു​ത്തു​രു​ത്തി ബൈ​പാ​സ് ര​ണ്ടാം​ഘ​ട്ട വി​ക​സ​ന​പ​ദ്ധ​തി​യി​ല്‍ ക​ടു​ത്തു​രു​ത്തി ടൗ​ണ്‍ വി​ക​സ​ന​വും ബൈ​പാ​സി​ന്‍റെ പ്ര​വേ​ശ​ന ഭാ​ഗ​ങ്ങ​ളാ​യ ഐ​ടി​സി ജം​ഗ്ഷ​നി​ലും ബ്ലോ​ക്ക് ജം​ഗ്ഷ​നി​ലും ന​വീ​ക​ര​ണ​വും ന​ട​പ്പാ​ക്കും. 35 കോ​ടി രൂ​പ​യോ​ളം ചെ​ല​ഴി​ച്ചാ​ണ് ബൈ​പാ​സി​ന്‍റെ ഇ​തു​വ​രെ​യു​ള്ള നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്തി​ക​ള്‍ ന​ട​ത്തി​യ​ത്.

ര​ണ്ടാം​ഘ​ട്ട ന​ട​പ​ടി​ക​ള്‍​ക്കാ​യി ബ​ജ​റ്റി​ല്‍ 1.42 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ഐ​ടി​സി ഭാ​ഗ​ത്തെ പാ​ണാ​വേ​ലി ക​ട്ടിം​ഗി​ല്‍ ഇ​രു​വ​ശ​ത്തു​മു​ള്ള പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ സ്ഥ​ലം ഏ​റ്റെ​ടു​ത്ത് മ​ണ്ണ് നീ​ക്കി വീ​തി വ​ര്‍​ധിപ്പി​ക്കും. മ​ഴക്കാ​ല​ത്ത് പ​തി​വാ​യി ഇ​വി​ടെ കു​ന്നി​ടി​ച്ചി​ലു​ണ്ടാ​കു​ന്നു​ണ്ട്. ഇ​ത് ഒ​ഴി​വാ​ക്കാ​നാ​യി ഇ​രു​വ​ശ​ങ്ങ​ളി​ലും കോ​ണ്‍​ക്രീ​റ്റ് ഭി​ത്ത​ക​ള്‍ നി​ര്‍​മി​ക്കും. കൂ​ടാ​തെ വ​ശ​ങ്ങ​ളി​ല്‍ ന​ട​പ്പാത​യും പൂ​ര്‍​ത്തി​യാ​ക്കും. ഐ​റി​ഷ് രീ​തി​യി​ല്‍ വെ​ള്ളം ഒ​ഴു​കിപ്പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കും.

ഇ​രു​വ​ശ​വും കോ​ണ്‍​ക്രീ​റ്റ് ന​ട​ത്തി മ​നോ​ഹ​ര​മാ​ക്കാ​നാ​ണു പ​ദ്ധ​തി. ബൈ​പാ​സ് ആ​രം​ഭ ഭാ​ഗ​ത്ത് ഡി​വൈ​ഡ​റു​ക​ളും സു​ര​ക്ഷാ ന​ട​പ​ടി​ക​ളും സി​ഗ്‌​ന​ല്‍ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കും. ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് ജം​ഗ്ഷ​നി​ലും സു​ര​ക്ഷാ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി സ്ഥ​ലം ഏ​റ്റെ​ടു​ത്ത് ന​വീ​ക​ര​ണ​വും സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും ഡി​വൈ​ഡ​റു​ക​ളും ഏ​ര്‍​പ്പെടു​ത്തും. ബൈ​പാ​സ് റോ​ഡ് ഭൂ​രി​ഭാ​ഗ​വും മ​ണ്ണ​ടി​ച്ചു​യ​ര്‍​ത്തി​യാ​ണ് നി​ര്‍​മി​ച്ച​ത്. റോ​ഡി​ന്‍റെ ഇ​രു​വശത്തും അ​പ​ക​ടസാധ്യതയുണ്ട്. ഇ​ത് ഒ​ഴി​വാ​ക്കാ​ന്‍ ഇ​രു​വ​ശ​ങ്ങ​ളി​ലും സ്റ്റീ​ല്‍ ക്രാ​ഷ് ബാ​രി​യ​ര്‍ സ്ഥാ​പി​ക്കും. ബൈ​പാ​സ് ആ​രം​ഭ ഭാ​ഗം മു​ത​ല്‍ ബ്ലോ​ക്ക് ജം​ഗ്ഷ​ന്‍ വ​രെ റോ​ഡ് ആ​ധു​നി​ക രീ​തി​യി​ല്‍ ന​വീ​ക​രി​ക്കും. ഇ​രു​വ​ശ​ത്തും ന​ട​പ്പാ​ത​ക​ളും പൂ​ര്‍​ത്തി​യാ​ക്കും. റോ​ഡി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ സൈ​ന്‍ ബോ​ര്‍​ഡു​ക​ളും സ്ഥാ​പി​ക്കും. പൊ​തു​മ​രാ​മ​ത്ത് റോ​ഡ് സു​ര​ക്ഷാ വ​കു​പ്പ് അ​ധി​കൃ​ത​രോ​ട് ഇ​തു സം​ബ​ന്ധി​ച്ചു ന​ട​പ​ടിക്ര​മ​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

ബൈ​പാസിന്‍റെ 8.60 കോ​ടി​യു​ടെ ഒ​ന്നാം​ഘ​ട്ട​വും 7.22 കോ​ടി​യു​ടെ ര​ണ്ടാം​ ഘ​ട്ട​വും 9.68 കോ​ടി​യു​ടെ മൂ​ന്നാം​ഘ​ട്ട​വും പൂ​ര്‍​ത്തീക​രി​ച്ചു. ഇ​നി അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ പ​ണി​ക​ളാ​ണ് ന​ട​പ്പാ​ക്കാനു​ള്ള​ത്.
മോ​ന്‍​സ് ജോ​സ​ഫ് (ജ​ല​സേ​ച​ന-​ഭ​വ​ന നി​ര്‍​മാ​ണ മ​ന്ത്രി)\\

Tags : Safety measures NattuVishasham DistrictNews

Recent News

Corehub Up