പാലിയേറ്റീവ് സൊസൈറ്റിക്ക് സഹായ ഉപകരണങ്ങള്‍ കൈമാറുന്നു.
ദ്വാരക: പീച്ചംകോട് ആശുപത്രിയില്‍ സായാഹ്ന ഒപി പുനരാരംഭിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എം.എസ്. വിശ്വനാഥന് ഉദ്ഘാടനം ചെയ്തു.
കെ. കരീം അധ്യക്ഷത വഹിച്ചു. മാണി തലച്ചിറ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പൊതുപ്രവര്ത്തകന് ഷാജന് ജോസ്, പിയ സന്തോഷ് എന്നിവരെ മുതിര്‍ന്ന വ്യാപാരി എം. മുഹമ്മദ് ആദരിച്ചു. ദയ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സൊസൈറ്റി വീല്‍ച്ചെയറുകളും വാക്കറുകളും കൈമാറി. വ്യാപാരികളുടെ മക്കളില്‍ എസ്എസഎല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. ഏരിയ സെക്രട്ടറി പി. സന്തോഷ്, ടി.എം. ഉമ്മര്‍, ടി. പ്രകാശന്, സിസിലിസ ഫൈസല്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി കെ. കരീം(പ്രസിഡന്റ്), മാണി തലച്ചിറ (സെക്രട്ടറി), ബിനു(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.