x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഔ​ഷ​ധ​ത്തോ​ട്ടം പ​ഠ​ന​ത്തോ​ട്ടം; വി​ജ്ഞാ​ന​ ലേ​ബ​ലു​ക​ള്‍ ന​ല്‍​കി നി​ല​മ്പൂ​ര്‍ ബ​ഡ്സ് സ്‌​കൂ​ള്‍

വെബ് ഡെസ്ക്
Published: July 29, 2026 03:39 AM IST | Updated: July 29, 2026 03:39 AM IST

ഔ​ഷ​ധ​ത്തോ​ട്ടം പ​ഠ​ന തോ​ട്ട​മാ​ക്കി നി​ല​മ്പൂ​ർ ബ​ഡ്സ് സ്കൂ​ളി​ലെ കു​ട്ടി​ക​ൾ.

നി​ല​മ്പൂ​ര്‍: പ്ര​കൃ​തി സം​ര​ക്ഷ​ണ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് നി​ല​മ്പൂ​ര്‍ ബ​ഡ്സ് സ്‌​കൂ​ള്‍ ഫോ​ര്‍ ദി ​ഹി​യ​റിം​ഗ് ഇം​പ​യേ​ര്‍​ഡി​ല്‍ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ള്‍ ന​ട​ത്തി. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നും പ്ര​കൃ​തി പ​ഠ​ന​ത്തി​നും പ്രാ​ധാ​ന്യം ന​ല്‍​കി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി പ​ടു​ക്ക ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ സെ​ക്‌ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ സ​ജി ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്‌​കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പി​ക എ​ന്‍.​സി. സു​ഹ​റ​ബീ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു.​പി. എ​സ്ആ​ര്‍​ജി ക​ണ്‍​വീ​ന​ര്‍ ജ​സീ​ന ടികെ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്‌​കൂ​ളി​ലെ ഔ​ഷ​ധ​ത്തോ​ട്ട​ത്തി​ലെ സ​സ്യ​ങ്ങ​ള്‍​ക്ക് പേ​രും പ്ര​ധാ​ന ഉ​പ​യോ​ഗ​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ത്തി​യ വി​ജ്ഞാ​ന​ലേ​ബ​ലു​ക​ള്‍ സ്ഥാ​പി​ച്ചു. കു​ട്ടി​ക​ള്‍​ക്ക് ഔ​ഷ​ധ​സ​സ്യ​ങ്ങ​ളെ നേ​രി​ട്ട് പ​രി​ച​യ​പ്പെ​ടാ​ന്‍ ഇ​ത് സ​ഹാ​യി​ക്കും.

ഇ​തോ​ടൊ​പ്പം ഇം​ഗ്ലീ​ഷ് ക്ല​ബ് കോ ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​എ​ന്‍. നു​സൈ​ബ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യു​പി, ഹൈ​സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി പോ​സ്റ്റ​ര്‍ നി​ര്‍​മാ​ണ മ​ത്സ​രം ന​ട​ത്തി. എ​ല്‍​പി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ശ​ല​ഭോ​ദ്യാ​ന നി​ര്‍​മാ​ണ​വും ആ​രം​ഭി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ്് അ​നേ​ഷ് വ​ര്‍​ഗീ​സ്, എ​സ്ആ​ര്‍​ജി ക​ണ്‍​വീ​ന​ര്‍ ടി. ​ന​ജ്മ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. അ​ധ്യാ​പ​ക​ര്‍, പി​ടി​എ, എം​ടി​എ അം​ഗ​ങ്ങ​ള്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Medicinal Garden NattuVishasham DistrictNews

Recent News

Corehub Up