x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുരുക്കഴിയാതെ ബ​ത്തേ​രി ടൗ​ണ്‍

വെബ് ഡെസ്ക്
Published: July 29, 2026 03:23 AM IST | Updated: July 29, 2026 03:23 AM IST

ക​ഴി​ഞ്ഞ ദി​വ​സം ബ​ത്തേ​രി ടൗ​ണി​ലു​ണ്ടാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക്.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ന​ഗ​ര​ത്തി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​കു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ തു​ട​ങ്ങി​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ച്ച​യോ​ടെ​യാ​ണ് അ​ഴി​ഞ്ഞ​ത്.

ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക​ട​മു​ള്ള യാ​ത്ര​ക്കാ​ര്‍ മ​ണി​ക്കൂ​റു​ക​ളോ​ളം ടൗ​ണി​ല്‍ കു​ടു​ങ്ങി. കോ​ട്ട​ക്കു​ന്നി​ല്‍​നി​ന്ന് അ​സം​പ്ഷ​ന്‍ ജം​ഗ്ഷ​നി​ല്‍ എ​ത്താ​ന്‍ ദീ​ര്‍​ഘ​നേ​ര​മാ​ണ് വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍​ക്ക് എ​ടു​ക്കേ​ണ്ടി​വ​ന്ന​ത്. ഗാ​താ​ഗ​ത​ക്കു​രു​ക്ക് സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ റ​ണ്ണിം​ഗ് സ​മ​യ​ത്തെ​യും ബാ​ധി​ച്ചു.

ക​ല്‍​പ്പ​റ്റ ഭാ​ഗ​ത്തു​നി​ന്നു​ള്ള സ്വ​കാ​ര്യ​ബ​സു​ക​ളി​ല്‍ പ​ല​തി​നും ചു​ങ്കം സ്റ്റാ​ന്‍​ഡി​ല്‍ എ​ത്താ​നാ​യി​ല്ല. ആ​ഴ്ച​യു​ടെ ആ​ദ്യ, അ​വ​സാ​ന ദി​വ​സ​ങ്ങ​ളി​ലും വി​ശേ​ഷ ദി​ന​ങ്ങ​ളി​ലു​മാ​ണ് ടൗ​ണി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​തി​രൂ​ക്ഷം. ഓ​ണം സീ​സ​ണ്‍ ആ​രം​ഭി​ക്കു​ന്ന മു​റ​യ്ക്ക് തി​ര​ക്ക് വ​ര്‍​ധി​ക്കും. അ​തി​നാ​ല്‍ ട്രാ​ഫി​ക് അ​ഡൈ്വ​സ​റി ക​മ്മി​റ്റി അ​ടി​യ​ന്ത​ര യോ​ഗം ചേ​ര്‍​ന്ന് പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Tags : Bathery town NattuVishasham DistrictNews

Recent News

Corehub Up