x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശരിക്കും ടീച്ചർ, വേഷത്തിൽ അഞ്ചാംക്ലാസുകാരിയും

വെബ് ഡെസ്ക്
Published: July 29, 2026 03:31 AM IST | Updated: July 29, 2026 03:31 AM IST

അ​ഞ്ജ​ന ടീ​ച്ച​ര്‍ യൂ​ണി​ഫോ​മി​ല്‍ സ്‌​കൂ​ള്‍ കു​ട്ടി​ക​ളോ​ടൊ​പ്പം.

പെ​രി​ന്ത​ല്‍​മ​ണ്ണ: വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ​ര്‍​പ്രൈ​സു​മാ​യി അ​വ​രു​ടെ അ​തേ യൂ​ണി​ഫോ​മി​ല്‍ ദി​നം​പ്ര​തി സ്‌​കൂ​ളി​ലെ​ത്തി ശ്ര​ദ്ധേ​യ​യാ​വു​ക​യാ​ണ് പെ​രി​ന്ത​ല്‍​മ​ണ്ണ ത​ര​ക​ന്‍ ഹൈ​സ്‌​കൂ​ളി​ലെ യു​പി വി​ഭാ​ഗം അ​ധ്യാ​പി​ക അ​ഞ്ജ​ന.

ക​ഴി​ഞ്ഞ വ​ര്‍​ഷം എ​ല്‍പി​യി​ലാ​യി​രു​ന്ന ഇ​വ​ര്‍, ഈ ​വ​ര്‍​ഷം അ​ഞ്ചാം ക്ലാ​സ് ചു​മ​ത​ല​യേ​റ്റെ​ടു​ത്ത​തോ​ടെ​യാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ അ​തേ വേ​ഷ​ത്തി​ല്‍ സ്‌​കൂ​ളി​ലെ​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്. നീ​ല ചെ​ക്ക് ടോ​പ്പും പാ​ന്‍റ്സും നീ​ല ഓ​വ​ര്‍​കോ​ട്ടു​മ​ട​ങ്ങു​ന്ന സ്‌​കൂ​ളി​ലെ പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​തേ യൂ​ണി​ഫോം ധ​രി​ച്ചാ​ണ് അ​ഞ്ജ​ന ടീ​ച്ച​ര്‍ ക്ലാ​സി​ലെ​ത്തു​ന്ന​ത്. സ​ഹ​അ​ധ്യാ​പ​ക​രോ​ട് ആ​ശ​യം പ​ങ്കു​വച്ച​പ്പോ​ള്‍ വ​ല്ല​പ്പോ​ഴും ധ​രി​ക്കാ​മെ​ന്നാ​ണ് നി​ര്‍​ദേ​ശി​ച്ച​തെ​ങ്കി​ലും ദി​വ​സ​വും യൂ​ണി​ഫോം ഇ​ടാ​ന്‍ ടീ​ച്ച​ര്‍ ദൃ​ഢ​നി​ശ്ച​യ​മെ​ടു​ക്കു​ക​യാ​യി​രു​ന്നു.

യൂ​ണി​ഫോ​മി​ല്‍ ടീ​ച്ച​റെ ക​ണ്ട​തോ​ടെ കു​ട്ടി​ക​ള്‍ വ​ലി​യ ആ​ഹ്ലാ​ദ​ത്തോ​ടെ​യാ​ണ് സ്വീ​ക​രി​ച്ച​ത്. കു​ടും​ബ​ം പൂർണ പി​ന്തു​ണ ന​ല്‍​കു​ന്നു​ണ്ടെ​ന്നും അ​ഞ്ജ​ന ടീ​ച്ച​ര്‍ പ​റ​യു​ന്നു. സ​ര്‍​വീ​സി​ല്‍നി​ന്ന് വി​ര​മി​ക്കും വ​രെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ യൂ​ണി​ഫോ​മി​ല്‍ മാ​ത്ര​മേ സ്‌​കൂ​ളി​ല്‍ എ​ത്തൂ വെ​ന്ന ഉ​റ​ച്ച തീ​രു​മാ​ന​ത്തി​ലാ​ണ് ഈ ​യു​വ അ​ധ്യാ​പി​ക.

Tags : fifth-grader NattuVishasham DistrictNews

Recent News

Corehub Up