കുഞ്ഞാലി രക്തസാക്ഷി ദിനാചരണ സമ്മേളനം
കാളികാവ്: ഇന്ത്യന്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മുന്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍. കുഞ്ഞാലിയുടെ 57-ാമത് രക്തസാക്ഷി വാര്‍ഷിക ദിനാചാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്് എം. ശിവപ്രസാദ്, കാളികാവ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ. രാമചന്ദ്രന്, സിപിഎം ജില്ലാ കമ്മിറ്റി അംഗം ഇ. പത്മാക്ഷന്, ഏരിയാ കമ്മിറ്റി അംഗങ്ങളായ എന്‍.എം. ഷഫീഖ്, സി.ടി. സകാരിയ, വി.പി. സജീവന്, കെ.ടി. മുജീബ്, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ എന്‍. നൗഷാദ്, കെ. ഫൈസല്‍, സി. ഹസീന എന്നിവര്‍ പ്രസംഗിച്ചു.
Tags : destroy democracy NattuVishasham DistrictNews