പ്രതീകാത്മക ചിത്രം
കാഞ്ഞങ്ങാട്: പൊതുകുളത്തില് കുളിച്ച 18കാരന് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഗുരുതരം. യുവാവ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില് തീവ്രപരിചരണവിഭാഗത്തില് ചികിത്സയിലാണ്.
കാഞ്ഞങ്ങാട്-പാണത്തൂര് സംസ്ഥാന പാതയോരത്തെ അമ്പലത്തറ ടൗണിനു സമീപത്തെ പൊതുകുളത്തില് ഒരാഴ്ച മുമ്പാണ് യുവാവും സുഹൃത്തുക്കളും കുളിക്കാനെത്തിയത്. ധാരാളം കുട്ടികളും യുവാക്കളും നീന്തല് പഠിക്കാനും കുളിക്കാനും ഇവിടെയെത്താറുണ്ട്. രോഗബാധ സ്ഥിരീകരിച്ചതിനെത്തുടര്ന്ന് കുളത്തില് കുളിക്കുന്നത് ഒഴിവാക്കാന് പോലീസും ആരോഗ്യവകുപ്പും നിര്ദേശം നല്കി.
ഇവിടെ കുളിച്ചവര്ക്ക് തലകറക്കം, പനി, തലവേദന തുടങ്ങിയ ലക്ഷണങ്ങള് കണ്ടാല് വൈദ്യസഹായം തേടാന് നിര്ദേശം നല്കിയതായി ഹെല്ത്ത് ഇന്സ്പെക്ടര് അറിയിച്ചു. രോഗബാധിതനായ യുവാവ് മറ്റു കുളങ്ങളിലും പോയിട്ടുണ്ടാകാമെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും രോഗബാധയുണ്ടാകാന് സാധ്യതയുള്ള സാഹചര്യങ്ങള് കണ്ടെത്താനുള്ള അന്വേഷണം നടക്കുന്നുണ്ട്.
Tags : Nattuvishesham DistrictNews DeepikaNews Amoebic