x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: July 29, 2026 02:50 AM IST | Updated: July 29, 2026 02:50 AM IST

സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച സം​ഗീ​ത സാ​യാ​ഹ്നം.

സു​ൽ​ത്താ​ൻ ബ​ത്തേ​രി: പ്ര​ശ​സ്ത ഗാ​യി​ക എ​സ്. ജാ​ന​കി​ക്ക് സ്മ​ര​ണാ​ഞ്ജ​ലി​യ​ർ​പ്പി​ച്ച് സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. ബ​ത്തേ​രി ഗ്രാ​മ​ഫോ​ണും ന​ഗ​ര​സ​ഭ​യും സം​യു​ക്ത​മാ​യി മു​നി​സി​പ്പാ​ലി​റ്റി ഹാ​ളി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ഗ്രാ​മ​ഫോ​ണ്‍ പ്ര​സി​ഡ​ന്‍റ് ഗോ​പ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ റ​സീ​ന അ​ബ്ദു​ൾ ഖാ​ദ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജാ​ന​കി അ​നു​സ്മ​ര​ണം ഗ്രാ​മ​ഫോ​ണ്‍ ര​ക്ഷാ​ധി​കാ​രി ബെ​ന്നി ഏ​ബ്ര​ഹാം നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ ഇ​ന്ദ്ര​ജി​ത്ത്, ഡോ. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ, ഡോ. ​സ​ന​ൽ​കു​മാ​ർ, ബാ​ല​കൃ​ഷ്ണ​ൻ, എം. ​ജ​യ​ൻ കു​പ്പാ​ടി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ എ​സ്. ജാ​ന​കി​യു​ടെ ഓ​ർ​മ​ക​ൾ പ​ങ്കു​വ​ച്ചു. തു​ട​ർ​ന്ന് എ​സ്. ജാ​ന​കി​യു​ടെ ഗാ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി സം​ഗീ​ത സാ​യാ​ഹ്നം "ഗ്രാ​മ​ഫോ​ണ്‍ സ​ന്ധ്യ’ സം​ഘ​ടി​പ്പി​ച്ചു. സു​നി​ൽ വ​ട​ക​ര, ഡോ. ​സു​രാ​ജ്, രാ​ജീ​വ്, സു​രേ​ഷ് ബാ​ബു, രാ​ജ​ശ്രീ എ​ന്നി​വ​ർ സം​ഗീ​ത പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ട്ര​ഷ​റ​ർ ലീ​ന പ്ര​സം​ഗി​ച്ചു.

Tags : cultural gathering NattuVishasham DistrictNews

Recent News

Corehub Up