x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​ലേ​ശ്വ​രം ബ​സ്‌​സ്റ്റാ​ൻ​ഡി​നു സ​മീ​പം പ​ഴ​യ കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു

വെബ് ഡെസ്ക്
Published: July 29, 2026 02:51 AM IST | Updated: July 29, 2026 02:51 AM IST

പ്രതീകാത്മക ചിത്രം

നീ​ലേ​ശ്വ​രം: ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം രാ​ജാ റോ​ഡി​നോ​ടു ചേ​ർ​ന്നു നി​ൽ​ക്കു​ന്ന പ​ഴ​യ കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു. ഓ​ടു​മേ​ഞ്ഞ ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം​നി​ല​യി​ലെ മേ​ൽ​ക്കൂ​ര​യു​ടെ ഭാ​ഗ​മാ​ണ് ത​ക​ർ​ന്ന് റോ​ഡി​ലേ​ക്കു വീ​ണ​ത്. അ​പ​ക​ടം ന​ട​ന്ന​ത് പു​ല​ർ​ച്ചെ​യാ​യ​തി​നാ​ൽ അ​ടു​ത്തൊ​ന്നും ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. പ​ക​ൽ​സ​മ​യ​ങ്ങ​ളി​ൽ ന​ഗ​ര​മ​ധ്യ​ത്തി​ലെ തി​ര​ക്കേ​റി​യ ഭാ​ഗ​മാ​ണ് ഇ​വി​ടം.

ഈ ​കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം​നി​ല​യു​ടെ മേ​ൽ​ക്കൂ​ര​യും ചു​വ​രു​ക​ളു​മ​ട​ക്കം ഏ​തു​നി​മി​ഷ​വും ത​ക​ർ​ന്നു​വീ​ഴാ​വു​ന്ന നി​ല​യി​ലാ​ണ്. ഓ​ടു​ക​ളും ക​ഴു​ക്കോ​ലു​ക​ളും ത​ക​ർ​ന്ന ഭാ​ഗ​ങ്ങ​ളി​ൽ പ്ലാ​സ്റ്റി​ക് ഷീ​റ്റു​ക​ൾ മൂ​ടി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

രാ​ജാ റോ​ഡ് വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി അ​ട​യാ​ള​പ്പെ​ടു​ത്തി​യ നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ ഇ​ത്ത​ര​ത്തി​ൽ ന​ഗ​ര​മ​ധ്യ​ത്തി​ൽ ത​ക​ർ​ന്നു​വീ​ഴാ​റാ​യ നി​ല​യി​ലു​ണ്ട്. ന​ഷ്ട​പ​രി​ഹാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ലാ​ണ് കെ​ട്ടി​ട​ങ്ങ​ൾ അ​തേ​പ​ടി നി​ല​നി​ർ​ത്തി​യി​രി​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി ഇ​വ​യു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ പോ​ലും ന​ട​ത്തി​യി​ട്ടി​ല്ല.

ക​ഴി​ഞ്ഞ​ദി​വ​സം ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത കെ​ട്ടി​ട ഉ​ട​മ​ക​ളു​ടെ യോ​ഗ​ത്തി​ൽ ഇ​വ​യു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ളെ​ങ്കി​ലും അ​ടി​യ​ന്തി​ര​മാ​യി ന​ട​ത്ത​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണാ​ൽ അ​തി​ന്‍റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വം ഉ​ട​മ​ക​ൾ​ക്കാ​യി​രി​ക്കു​മെ​ന്നും ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ മേ​ൽ​ക്കൂ​ര​യും ചു​വ​രു​ക​ളും നാ​ശോ​ന്മു​ഖ​മാ​യി​ക്ക​ഴി​ഞ്ഞ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് ഇ​നി എ​ന്ത് അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്താ​ൻ ക​ഴി​യു​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ചോ​ദ്യം. ന​ഷ്ട​പ​രി​ഹാ​ര വി​ത​ര​ണം എ​ത്ര​യും പെ​ട്ടെ​ന്ന് പൂ​ർ​ത്തി​യാ​ക്കി കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് ഉ​ണ്ടാ​കേ​ണ്ട​തെ​ന്ന് അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ത​ക​ർ​ന്നു​വീ​ഴാ​റാ​യ കെ​ട്ടി​ട​ങ്ങ​ൾ​ക്കു കീ​ഴെ ഓ​രോ നി​മി​ഷ​വും നെ​ഞ്ചി​ടി​പ്പോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ ക​ട​ന്നു​പോ​കു​ന്ന​തെ​ന്നും അ​വ​ർ പ​റ​യു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews Roof

Recent News

Corehub Up