കല്‍പ്പറ്റ സര്‍വീസ് സഹകരണ ബാങ്ക് സംഘടിപ്പിച്ച ചടങ്ങില്‍നിന്ന്.
കല്‍പ്പറ്റ: നഗരസഭയിലെ വിദ്യാലയങ്ങളിലെ എല്‍എസ്എസ്, യുഎസ്എസ്, എന്‍എംഎംഎസ് ജേതാക്കളെ സര്‍വീസ് സഹകരണ ബാങ്ക് അനുമോദിച്ചു. ഭരണസമിതിയംഗം പ്രഫ. പി.സി. രാമന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ഇ.കെ. ബിജുജന്‍ അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥികള്‍ക്ക് കാഷ് അവാര്‍ഡ് അടങ്ങിയ ബാങ്ക് പാസ്ബുക്കും മെമെന്റോയും ഭരണസമിതി അംഗങ്ങളായ മോളി വര്‍ഗീസ്, ശാന്തകുമാരി എന്നിവര്‍ സമ്മാനിച്ചു. ബോര്‍ഡ് അംങ്ങളായ വി.എം. റഷീദ്, എം.ടി. ഫിലിപ്പ്, വിവിധ സ്കൂളുകളിലെ അധ്യാപകരായ അയൂബ്, മുസ്തഫ, ഷീബ, രക്ഷകര്‍ത്താക്കളായ നവാസ്, ആയിഷ, റീത, ഭരണസമിതി അംഗം സി.കെ. നൗഷാദ് സെക്രട്ടറി എം.പി. സജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.