സൂചിമുഖിയിലേക്ക് നടത്തിയ ട്രാൻസറ്റ് വാക്ക്
ഇരിട്ടി: തെളിനീരൊഴുകട്ടെ നല്ല നാളേക്കായ് എന്ന സന്ദേശവുമായി ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന നീരാളം ജല സംരക്ഷണ, ജല സാക്ഷരതാ കാന്പയിന്റെ ഭാഗമായി പുഴയോരത്തിലൂടെ അയ്യങ്കുന്ന് പഞ്ചായത്തിലെ സൂചിമുഖി വെള്ളച്ചാട്ടത്തിലേക്ക് ട്രാൻസറ്റ് വാക്ക് നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. സരള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സുമേഷ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ തോടുകളും പുഴകളും പഴശി അണക്കെട്ടും മാലിന്യ രഹിതമാക്കൽ, ഭൂജല സുസ്ഥിരത കൈവരിക്കൽ, പ്രകൃതിദത്ത കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തൽ , ജല സാക്ഷരതാ വ്യാപനം, വൃക്ഷവത്കരണം, സമ്പൂർണ മാലിന്യ മുക്ത തദ്ദേശ ഭരണ സ്ഥാപനങ്ങൾ എന്നീ ലക്ഷ്യങ്ങളോടെയാണ് കാന്പയിൻ നടത്തുന്നത്.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സി. ഷൈമ , പി.ഡി. മനീഷ , സി.സി. നൗഷാദ് ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മനോജ് എം. കണ്ടത്തിൽ , അജയൻ പായം, ഷിജി നടുപ്പറമ്പിൽ,ഷൈലജ ദിനേശൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം. പൊന്നപ്പൻ, ഹരിത കേരളം മിഷൻ ബ്ലോക്ക് കോർഡിനേറ്റർ ജയപ്രകാശ് പന്തക്ക , അനിത ,സിബി വാഴക്കാല എന്നിവർ പ്രസംഗിച്ചു.
ജനപ്രതിനിധികൾ. ഉദ്യോഗസ്ഥർ രാഷ്ട്രീയ സാമൂഹ്യ സന്നദ്ധ പ്രവർത്തകർ നാട്ടുകാർ എന്നിവർ പങ്കെടുത്തു.