x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക​ത്ത് അ​യ​ച്ചു

വെബ് ഡെസ്ക്
Published: July 29, 2026 02:47 AM IST | Updated: July 29, 2026 02:47 AM IST

ഉ​ദ്ഘാ​ട​നം ഹെ​ഡ്മാ​സ്റ്റ​ർ ജോ​സ് പ​ള്ള​ത്ത് നി​ർ​വ​ഹി​ക്കു​ന്നു.

ക​ല്ലോ​ടി: സെ​ന്‍റ് ജോ​സ​ഫ് യു​പി സ്കൂ​ളി​ൽ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ത്ത് അ​യ​ച്ചു. ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ലെ ഹെ​ഡ്മാ​സ്റ്റ​ർ​മാ​ർ​ക്കാ​യി ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ ക​ത്തു​ക​ൾ അ​യ​ക്കു​ന്ന "പ്രി​യ പ്ര​ധാ​നാ​ധ്യാ​പ​ക​ർ​ക്ക് ഒ​രു ക​ത്ത്’ എ​ന്ന പ​ദ്ധ​തി​ക്കാ​ണ് സ്കൂ​ളി​ൽ തു​ട​ക്ക​മാ​യ​ത്.

സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ജോ​സ് പ​ള്ള​ത്ത് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളി​ൽ ല​ഹ​രി​വി​രു​ദ്ധ മ​നോ​ഭാ​വം വ​ള​ർ​ത്തു​ന്ന​തി​നും സ​മൂ​ഹ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​തി​നും ഇ​ത്ത​രം ഇ​ട​പെ​ട​ലു​ക​ൾ അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ട​വ​ക പോ​സ്റ്റ് മാ​സ്റ്റ​ർ കെ.​ജെ. സ​ജി, മാ​ന​ന്ത​വാ​ടി മെ​യി​ൽ ഓ​വ​ർ​സി​യ​ർ ഇ.​പി. ഉ​ല​ഹ​ന്നാ​ൻ, പോ​സ്റ്റ്മാ​ൻ പി.​വി. മ​ണി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രും ല​ഹ​രി​വി​രു​ദ്ധ ക്ല​ബ് അം​ഗ​ങ്ങ​ളാ​യ വി​ദ്യാ​ർ​ഥി​ക​ളും പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags : anti-drug awareness NattuVishasham DistrictNews

Recent News

Corehub Up