ക്ലോറിനേഷൻ കാമ്പയിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ നിർവഹിക്കുന്നു.
ഇരിട്ടി: ആറളം പഞ്ചായത്തിൽ മഞ്ഞപ്പിത്തം, ജല ജന്യ രോഗങ്ങൾ ഉൾപ്പെടെ പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി ക്ലോറിനേഷൻ കാമ്പയിൻ ആരംഭിച്ചു. പഞ്ചായത്തിലെ 19 വാർഡുകളിലും മെംബർമാരുടെ നേതൃത്വത്തിൽ കാമ്പയിന് തുടക്കംകുറിച്ചു.
ആശവർക്കർമാർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ വീടുകളിലെത്തി ക്ലോറിനേഷൻ ചെയ്തു നൽകും. പഞ്ചായത്ത് തല ഉദ്ഘാടനം എടുരിൽ പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോർജ് ആലംപള്ളി, റൈഹാനത്ത് സുബി ഹെൽത്ത്, ഇൻസ്പെക്ടർ ജോഷി ഫിലിപ്പ്, എസ്. അരുൺ, ടിന ജോസഫ്, എസ്. ദീപ, ആശ വർക്കർ ഉഷ എന്നിവർ പങ്കെടുത്തു.