പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: അമ്പലമുക്ക് സാന്ത്വന റോഡിൽ പേരൂർക്കട ടാങ്കിൽനിന്നും പോകുന്ന, വാട്ടർ അഥോറിറ്റിയുടെ പ്രധാന കുടിവെള്ള പൈപ്പിലുണ്ടായ ചോർച്ച അടിയന്തരമായി പരിഹരിക്കുന്നതിന്റെ ഭാഗമായി ഇന്നു രാവിലെ 10.30 മുതൽ 30നു വൈകുന്നേരം ആറുവരെ പേരൂർക്കട ടാങ്കിൽനിന്നു കുടിവെള്ളം വിതരണം ചെയ്യുന്ന പേരൂർക്കട, അമ്പലമുക്ക്, മുട്ടട, പരുത്തിപ്പാറ, കേശവദാസപുരം, ഉള്ളൂർ, പട്ടം, കവടിയാർ, കുറവൻകോണം, ഗൗരീശപട്ടം, മുറിഞ്ഞപാലം, കുമാരപുരം, ഉള്ളൂർ, കൊച്ചുള്ളൂർ എന്നിവിടങ്ങളിൽ ശുദ്ധജലവിതരണം മുടങ്ങും. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നു വാട്ടർ അഥോറിറ്റി അധികൃതർ അറിയിച്ചു.
നെടുമങ്ങാട്: പേരുമല ജലശുദ്ധീകരണ ശാലയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ 30നു നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ കുടിവെള്ളവിതരണം പൂർണമായി മുടങ്ങും. ഉപഭോക്താക്കൾ മുൻകരുതൽ സ്വീകരിക്കണമെന്ന് വാട്ടർ അഥോറിറ്റി അധികൃതർ വ്യക്തമാക്കി.