x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​ബാ​ർ റി​വ​ർ ഫെ​സ്‌​റ്റി​വ​ൽ: വ​ടം​വ​ലി മ​ത്സ​രം ന​ട​ത്തി

വെബ് ഡെസ്ക്
Published: July 29, 2026 02:16 AM IST | Updated: July 29, 2026 02:16 AM IST

വ​നി​ത​ക​ളു​ടെ വ​ടം​വ​ലി മ​ത്സ​ര​ത്തി​ല്‍നി​ന്ന്.

കോ​ട​ഞ്ചേ​രി:​റി​വ​ർ ഫെ​സ്‌​റ്റി​വ​ൽ രാ​ജ്യാ​ന്ത​ര വൈ​റ്റ് വാ​ട്ട​ർ ക​യാ​ക്കിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ വ​നി​ത​ക​ളു​ടെ വ​ടം​വ​ലി മ​ത്സ​ര​വും പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രു​ടെ സൗ​ഹൃ​ദ വ​ടം​വ​ലി മ​ത്സ​ര​വും നെ​ല്ലി​പ്പൊ​യി​ലി​ൽ ന​ട​ന്നു. സി. ​കെ. കാ​സിം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​യി​ക വി​നോ​ദ​ങ്ങ​ളു​ടെ ന​ട​ത്തി​പ്പി​ലൂ​ടെ മ​ല​ബാ​റി​ന്‍റെ ടൂ​റി​സം സാ​ധ്യ​ത​ക​ൾ വ​ർ​ധി​പ്പി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​കു​ട്ടി ദേ​വ​സ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ജോ​ബി ഇ​ല​ന്തൂ​ർ, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ റി​യാ​ന സു​ബൈ​ർ, വി​ൻ​സെ​ന്‍റ് വ​ട​ക്കേ​മു​റി​യി​ൽ, മി​നി സ​ണ്ണി, അ​ഡ്വ​ഞ്ച​ർ ടൂ​റി​സം സി​ഒ ബി​നു കു​ര്യാ​ക്കോ​സ്, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ വി​ൽ​സ​ൺ ത​റ​പ്പേ​ൽ, ശി​വ​ദാ​സ​ൻ താ​ഴെ പാ​ലാ​ട്ട്, ജി​ജി എ​ലു​വാ​ലു​ങ്ക​ൽ, നാ​ൻ​സി ജോ​ഷി, റൂ​ബി ത​മ്പി, ബി​ന്ദു ജോ​ർ​ജ്, സ​ത്യ​ൻ ചോ​ല​യി​ൽ, ബേ​ബി വ​ള​യ​ത്തി​ൽ, റെ​ജി ത​മ്പി, സ​ജി​നി രാ​മ​ൻ​കു​ട്ടി, റി​വ​ർ ഫെ​സ്റ്റി​വ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ പോ​ൾ​സ​ൺ അ​റ​യ്ക്ക​ൽ, ബി​ജു ഒ​ത്തി​ക്ക​ൽ, സാ​ബു മ​ന​യി​ൽ, സാ​ബു അ​വ​ണ്ണൂ​ർ, മ​നോ​ജ് ടി. ​കു​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​കു​ട്ടി ദേ​വ​സ്യ നി​ർ​വ​ഹി​ച്ചു.

Tags : Tug-of-war competition NattuVishasham DistrictNews

Recent News

Corehub Up