x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ൽ​ഫോ​ൻ​സാ ദി​നം സ​മു​ചി​ത​മാ​യി ആ​ച​രി​ച്ചു

വെബ് ഡെസ്ക്
Published: July 29, 2026 02:17 AM IST | Updated: July 29, 2026 02:17 AM IST

വി​ജ​യി​ക​ളാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്നു.

പു​ല്ലൂ​രാം​പാ​റ: സെ​ന്‍റ് ജോ​സ​ഫ്സ് യു​പി സ്കൂ​ളി​ൽ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ ദി​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ സ​മു​ചി​ത​മാ​യി ആ​ച​രി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സോ​ണി മ​ണ്ഡ​പ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങ് റി​ട്ട. അ​ധ്യാ​പി​ക സി​സ്റ്റ​ർ ബ്രി​ജി​റ്റ് എ​സ്എ​ബി​എ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ലി​ൻ​സി തോ​മ​സ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് സോ​ണി സി​ജോ, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ എ​ഫ്രേം നി​തി​ൻ, തേ​രേ​സ് ബി. ​ഫ്രാ​ൻ​സി​സ്, സി​സ്റ്റ​ർ ആ​ൽ​ഫി മ​രി​യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

തു​ട​ർ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ൾ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ വി​ദ്യാ​ര്‍​ഥി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​ത​ര​ണം ചെ​യ്തു.

Tags : Alphonsa Day NattuVishasham DistrictNews

Recent News

Corehub Up