x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രി​ക്കോ​ട്ട​ക്ക​രി വി​ല്ലേ​ജ് ഒാഫീസിൽ സ്ഥി​രം ജീ​വ​ന​ക്കാ​രില്ല; ജനം ദുരിതത്തിൽ

വെബ് ഡെസ്ക്
Published: July 29, 2026 02:17 AM IST | Updated: July 29, 2026 02:17 AM IST

പ്രതീകാത്മക ചിത്രം

ഇ​രി​ട്ടി: മ​ല​യോ​ര മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളു​ടെ ദീ​ർ​ഘ​കാ​ല ആ​വ​ശ്യ​മാ​യി​രു​ന്ന ക​രി​ക്കോ​ട്ട​ക്ക​രി വി​ല്ലേ​ജ് യാ​ഥാ​ർ​ഥ്യ​മാ​യി​ട്ട് ആ​റു വ​ർ​ഷം പി​ന്നി​ട്ടി​ട്ടും സ്ഥി​രം ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​ത്ത​ത് ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കുന്നു. ആ​റ​ള​വും അ​യ്യ​ൻ​കു​ന്നും വി​ഭ​ജി​ച്ച് ക​രി​ക്കോ​ട്ട​ക്ക​രി ആ​സ്ഥാ​ന​മാ​യി പു​തി​യ വി​ല്ലേ​ജ് രൂ​പീ​ക​രി​ച്ചെ​ങ്കി​ലും സ്റ്റാ​ഫ് പാ​റ്റേ​ൺ അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ൽ ഓ​ഫീ​സ് ഇ​ന്നും താ​ത്കാ​ലി​ക സം​വി​ധാ​ന​ത്തി​ൽ മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
2021 ഫെ​ബ്രു​വ​രി​യി​ൽ ആ​റ​ളം, അ​യ്യ​ൻ​കു​ന്ന് വി​ല്ലേ​ജു​ക​ൾ വി​ഭ​ജി​ച്ച് പു​തി​യ വി​ല്ലേ​ജ് രൂ​പീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ങ്ങി. തു​ട​ർ​ന്ന് ക​രി​ക്കോ​ട്ട​ക്ക​രി​യി​ലെ വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ മു​ഴു​വ​ൻ​സ​മ​യ വി​ല്ലേ​ജ് ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചെ​ങ്കി​ലും സ്ഥി​രം വി​ല്ലേ​ജ് ഓ​ഫീ​സ​റെ​യോ മ​റ്റ് ജീ​വ​ന​ക്കാ​രെ​യോ നി​യ​മി​ച്ചി​ല്ല. കെ​ട്ടി​ട ഉ​ട​മ ഒ​രു വ​ർ​ഷ​ത്തേ​ക്ക് വാ​ട​ക ഈ​ടാ​ക്കാ​തെ​യാ​ണ് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കാ​ൻ സൗ​ക​ര്യം ഒ​രു​ക്കി​യ​ത്. നി​ല​വി​ൽ മ​റ്റ് വി​ല്ലേ​ജു​ക​ളി​ൽ നി​ന്നും താ​ലൂ​ക്ക് ഓ​ഫീ​സി​ൽ നി​ന്നു​മെ​ത്തു​ന്ന ജീ​വ​ന​ക്കാ​രെ ആ​ശ്ര​യി​ച്ചാ​ണ് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ​ല​പ്പോ​ഴും ആ​ഴ്ച​യി​ൽ ര​ണ്ടോ മൂ​ന്നോ ദി​വ​സം മാ​ത്ര​മാ​ണ് സ്പെ​ഷ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ സേ​വ​നം ല​ഭി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം വി​വി​ധ റ​വ​ന്യൂ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ത്തു​ന്ന ജ​ന​ങ്ങ​ൾ​ക്ക് പ​ല​ത​വ​ണ ഓ​ഫീ​സി​ൽ ക​യ​റി​യി​റ​ങ്ങേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ മാ​ഞ്ചു​വോ​ട്, വി​യ​റ്റ്നാം വാ​ർ​ഡു​ക​ളും അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ മു​ണ്ട​യാം​പ​റ​മ്പ്, വ​ലി​യ​പ​റ​മ്പും​ക​രി, ക​മ്പി​നി നി​ര​ത്ത്, കൂ​മ​ന്തോ​ട്, എ​ട​പ്പു​ഴ, ഈ​ന്തും​ക​രി, ക​രി​ക്കോ​ട്ട​ക്ക​രി വാ​ർ​ഡു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ക​രി​ക്കോ​ട്ട​ക്ക​രി വി​ല്ലേ​ജി​ന്‍റെ പ​രി​ധി. ഏ​ക​ദേ​ശം 14,000-ത്തോ​ളം ജ​ന​ങ്ങ​ളാ​ണ് ഈ ​വി​ല്ലേ​ജി​ന്‍റെ സേ​വ​നം ആ​ശ്ര​യി​ക്കു​ന്ന​ത്. വി​ല്ലേ​ജ് ഓ​ഫീ​സി​നാ​യി പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​ന് 50 ല​ക്ഷം രൂ​പ​യും സ്ഥ​ല​വും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ക​രി​ക്കോ​ട്ട​ക്ക​രി രാ​ജീ​വ് ദ​ശ​ല​ക്ഷം സ​ങ്കേ​ത​ത്തി​ന് സ​മീ​പ​മു​ള്ള റ​വ​ന്യൂ വ​കു​പ്പി​ന്‍റെ ഭൂ​മി​യി​ലാ​ണ് കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ആ​വ​ശ്യ​മാ​യ സ്റ്റാ​ഫ് പാ​റ്റേ​ൺ അ​നു​വ​ദി​ക്കാ​തെ കെ​ട്ടി​ടം മാ​ത്രം നി​ർ​മി​ച്ചാ​ൽ ജ​ന​ങ്ങ​ൾ​ക്ക് യാ​തൊ​രു പ്ര​യോ​ജ​ന​വും ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ അ​ഭി​പ്രാ​യം.
സ​ർ​ക്കാ​രി​ന്‍റെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് പു​തി​യ ത​സ്തി​ക​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തി​ന് ത​ട​സ​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. ത​സ്തി​ക നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ൽ ധ​ന​കാ​ര്യ വ​കു​പ്പി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും അ​റി​യു​ന്നു. എ​ന്നാ​ൽ ക​രി​ക്കോ​ട്ട​ക്ക​രി വി​ല്ലേ​ജ് രൂ​പീ​ക​രി​ച്ച​തി​ന് വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം തൃ​ശൂ​ർ ജി​ല്ല​യി​ൽ പു​തി​യ വി​ല്ലേ​ജ് ആ​വ​ശ്യ​മാ​യ ത​സ്തി​ക​ക​ളോ​ടു​കൂ​ടി അ​നു​വ​ദി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ, ക​രി​ക്കോ​ട്ട​ക്ക​രി​യു​ടെ കാ​ര്യ​ത്തി​ൽ മാ​ത്രം സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന ചോ​ദ്യ​മാ​ണ് ഉ​യ​രു​ന്ന​ത്.

ജ​ന​ങ്ങ​ൾ​ക്ക് റ​വ​ന്യൂ സേ​വ​ന​ങ്ങ​ൾ എ​ളു​പ്പ​ത്തി​ലും സ​മ​യ​ബ​ന്ധി​ത​മാ​യും ല​ഭ്യ​മാ​ക്കേ​ണ്ട​ത് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും ക​രി​ക്കോ​ട്ട​ക്ക​രി വി​ല്ലേ​ജി​ന് ആ​വ​ശ്യ​മാ​യ സ്ഥി​രം ജീ​വ​ന​ക്കാ​രെ അ​ടി​യ​ന്ത​ര​മാ​യി നി​യ​മി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ വൈ​ദ്യു​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലും പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​തീ​ക്ഷി​ക്കു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews Karikkottakkari

Recent News

Corehub Up