"ലഹരിപ്പിശാചി’നെ കത്തിച്ച് ഹെഡ്മാസ്റ്റർ സജിൻ ജോസ് ഉദ്ഘാടനം ചെയ്യുന്നു.
പുല്പ്പള്ളി: ആടിക്കൊല്ലി ദേവമാതാ എഎല്പി സ്കൂളില് മാനന്തവാടി രൂപത കോര്പറേറ്റ് വിദ്യാഭ്യാസ ഏജന്സിയുടെ "ബിയോണ്ട് ദ ബസ്’ പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ മാസാചരണം സമാപിച്ചു.
ലഹരിക്കെതിരായ മുദ്രാവാക്യങ്ങള് എഴുതിയ പട്ടങ്ങള് സ്കൂള് ഗ്രൗണ്ടില് പറത്തിയായിരുന്നു സമാപനം. ഇതോടനുബന്ധിച്ചുനടന്ന യോഗത്തില് പ്രധാനധ്യാപിക കെ.വി. ഷൈനിമോള് അധ്യക്ഷത വഹിച്ചു. എക്സൈസ് വിമുക്തി ജില്ലാ കോ ഓര്ഡിനേറ്റര് എന്.സി. സജിത്കുമാര് ലഹരിവിരുദ്ധ ബോധവത്കരണം നല്കി. ലഹരിവിരുദ്ധ മാഗസിന് ഉണര്വ്വ് 2.0 പ്രകാശനം നടത്തി. ലഹരിവിരുദ്ധ ക്ലബ് കോഓര്ഡിനേറ്ററും അധ്യാപകനുമായ വി.ടി. ജോസഫ്, അധ്യാപിക ദിത്യ ആന്റണി എന്നിവര് പ്രസംഗിച്ചു. ലഹരിക്കെതിരേ ശക്തമായ ബോധവത്കണം തുടരാനാണ് തീരുമാനമെന്ന് എംപിടിഎ പ്രസിഡന്റ് അഞ്ജന അനീഷ് പറഞ്ഞു.
പുൽപ്പള്ളി: പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് എയുപി സ്കൂളിൽ ലഹരിവിരുദ്ധ മാസാചരണം സമാപിച്ചു. ഹെഡ്മാസ്റ്റർ സജിൻ ജോസ് "ലഹരിപ്പിശാചി’നെ കത്തിച്ച് ഉദ്ഘാടനം ചെയ്തു. "ഫീനിക്സ്' എന്ന പേരിൽ തയാറാക്കിയ ലഹരിവിരുദ്ധ മാഗസിൻ പ്രകാശനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് ഷിന്റോ തോമസ്, ലഹരിവിരുദ്ധ ക്ലബ് കോഓർഡിനേറ്റർ മെൽബി സി. സാംസണ്, സ്കൂൾ ലീഡർ ഓസ്റ്റീന സോവിനൊ എന്നിവർ പ്രസംഗിച്ചു. മഞ്ഞ ബലൂണുകൾ കൈയിലേന്തിയാണ് കുട്ടികൾ പരിപാടിയിൽ പങ്കെടുത്തത്.
ദ്വാരക: ലഹരിവിരുദ്ധ സന്ദേശപ്രചാരണത്തിന്റെ ഭാഗമായി എയുപി സ്കൂള് ലഹരിവിരുദ്ധ ക്ലബിന്റെ നേതൃത്വത്തില് ടൗണില് "നേര്' തെരുവുനാടകം അവതരിപ്പിച്ചു.
ജനമൈത്രി എക്സൈസ് സ്ക്വാഡിലെ കെ.കെ. ബാബു ഉദ്ഘാടനം ചെയ്തു. എക്സൈസ് പ്രിവന്റീവ് ഓഫീസര് ഉണ്ണിക്കൃഷ്ണന്, പിടിഎ പ്രസിഡന്റ് എം. ഇബ്രാഹിം, പ്രധാനധ്യപിക സിസ്റ്റര് സിജി ജോസഫ് എന്നിവര് പ്രസംഗിച്ചു. പൊതുജന പങ്കാളിത്തത്തോടെ നടത്തിയ പരിപാടിക്ക് അധ്യാപകരായ ദീപ്തി, നയന, ജാന്സി, അമല്ജിത്ത് എന്നിവര് നേതൃത്വം നല്കി.
Tags : anti-drug campaign NattuVishasham DistrictNews