ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി സന്ദേശം നൽകുന്നു.
കോളയാട്: ലളിതജീവിതത്തിലൂടെയും സഹനമാർഗത്തിലൂടെയും മനുഷ്യർക്ക് സ്വർഗത്തിലെത്താമെന്ന ദൈവശാസ്ത്രസത്യം പഠിപ്പിച്ച വിശുദ്ധയാണ് അൽഫോൻസാമ്മയെന്നു തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. വിശുദ്ധ അൽഫോൻസാമ്മ വേദപാരംഗതയായി ഉയർത്തപ്പെട്ടേക്കാമെന്നും ആർച്ച്ബിഷപ് പറഞ്ഞു. വിശുദ്ധ അൽഫോൻസാമ്മയുടെ നാമധേയത്തിൽ ലോകത്തിൽ ആദ്യമായി സ്ഥാപിച്ച കോളയാട് തീർഥാടന പള്ളിയിലെ പ്രധാന തിരുനാൾ ദിനമായ ഇന്നലെ നടന്ന തിരുക്കർമങ്ങൾക്ക് മുഖ്യകാർമികത്വം വഹിച്ച് പ്രസംഗിക്കുകയായിരുന്നു മാർ ജോസഫ് പാംപ്ലാനി.
രാവിലെ ആഘോഷമായ വിശുദ്ധകുർബാനയും നൊവേനയും നടന്നു. തുടർന്ന് കൊമ്മേരി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലേക്ക് നടത്തിയ പ്രദക്ഷിണത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. സമാപനാശീർവാദത്തിനു ശേഷം പാച്ചോർ നേർച്ചയും ഉണ്ടായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് തിരുനാൾ ആരംഭിച്ചത്. ചടങ്ങുകൾക്ക് വികാരി ഫാ. ഡോ. ജോബി കാരക്കാട്ട്, തിരുനാൾ കമ്മിറ്റി അംഗങ്ങൾ, കൈക്കാരന്മാർ തുടങ്ങിയവർ നേതൃത്വം നൽകി.
Tags : Nattuvishesham DistrictNews DeepikaNews