കെ.വി. സീന എംഎസ്എംഇ വായ്പാ അനുമതിപത്രം കൈമാറുന്നു.
ചക്കരക്കൽ: നാടിന്റെ വികസനം സംരംഭങ്ങളിലൂടെ...ഒപ്പമുണ്ട് കേരളബാങ്ക് എന്ന സന്ദേശവുമായി കേരള ബാങ്ക് ചക്കരക്കൽ, ചക്കരക്കൽ സായാഹ്ന, കൂടാളി ശാഖകളുടെ നേതൃത്വത്തിൽ വായ്പാമേളയും ഇടപാടുകാരുടെ സംഗമവും നടത്തി. ചക്കരക്കൽ ചോയ്സ് ഓഡിറ്റോറിയത്തിൽ അഞ്ചരക്കണ്ടി പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സീന ഉദ്ഘാടനം ചെയ്തു.
എംഎസ്എംഇ വായ്പാ വിതരണവും കെ.വി. സീന നിർവഹിച്ചു. ഏരിയാ മാനേജർ സി.വി. സരസ്വതി അധ്യക്ഷത വഹിച്ചു. കണ്ണൂർ റീജണൽ ജനറൽ മാനേജർ പി.പി. മനോജ് മുഖ്യാതിഥിയായിരുന്നു. ജിഎഡി സെക്ഷൻ മാനേജർ ഷാജിർ അഹമ്മദ് വായ്പാ പദ്ധതികൾ വിശദീകരിച്ചു. ചക്കരക്കൽ ശാഖാ മാനേജർ കെ. സുനിൽ, ചക്കരക്കൽ സായാഹ്ന ശാഖാ മാനേജർ പി.വി. മനോജ് കുമാർ, കൂടാളി ശാഖാ മാനേജർ എ.ജോയ്സി, ഇടപാടുകാരായ രാജൻ, ഷൈമ, നളിനി, രമേശൻ എന്നിവർ പ്രസംഗിച്ചു.