Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Strait Of Hormuz

ഇറാനിൽ വീണ്ടും യുഎസ് ആക്രമണം; ഡ്രോൺ കേന്ദ്രം തകർത്തു

വാഷിംഗ്ടണ്‍ ഡിസി: തെക്കൻ ഇറാനില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് യുഎസ് ആക്രമണം നടത്തിയതായി റിപ്പോർട്ട്. ബന്ദര്‍ അബ്ബാസ് തുറമുഖത്തെ മിസൈല്‍ കേന്ദ്രമാണ് ആക്രമിച്ചത്.

ഹോർമുസ് കടലിടുക്കിൽ യുഎസ് സേനയ്ക്കും വാണിജ്യ കപ്പലുകൾക്കും ഭീഷണി ഉയർത്തിയിരുന്ന ഇറേനിയൻ ഡ്രോൺ കേന്ദ്രം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

തന്ത്രപ്രധാനമായ ജലപാതയിലൂടെ സാധാരണ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് ഇറാനുമായി ഏതെങ്കിലും കരാറുണ്ടെന്ന അവകാശവാദം പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തള്ളിക്കളഞ്ഞതിന് തൊട്ടുപിന്നാലെയാണ് ആക്രമണങ്ങൾ ഉണ്ടായത്.

നാല് ഇറേനിയൻ ഡ്രോണുകൾ യുഎസ് സൈന്യം വെടിവച്ചിട്ടതായും മറ്റൊരു ഡ്രോൺ വിക്ഷേപിക്കാൻ തയാറെടുക്കുകയായിരുന്ന ബന്ദർ അബ്ബാസിലെ ഒരു ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷൻ നശിപ്പിച്ചതായും ഒരു യുഎസ് ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

തുറമുഖത്ത് നിന്ന് സ്‌ഫോടന ശബ്ദം കേട്ടെന്ന് നേരത്തെ ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹോര്‍മൂസ് കടലിടുക്കിന് സമീപവും സ്‌ഫോടന ശബ്ദം കേട്ടതായി ഇറേനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ ശ്രമിച്ച ഒരു യുഎസ് എണ്ണ ടാങ്കറിന് നേരെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ്സ് നാവികസേന മുന്നറിയിപ്പ് വെടിയുതിർത്തതായും അത് പിന്മാറേണ്ടി വന്നതായും ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

നിലവില്‍ യുഎസുമായുള്ള കരാര്‍ ചര്‍ച്ചയ്ക്കായി ഇറാന്‍ ഉന്നതതല സംഘം ഖത്തറിലെത്തിയിട്ടുണ്ട്. ഇതിനിടെയാണ് പുതിയ ആക്രമണങ്ങൾ നടന്നത്.

NRI

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ഉ​പ​രോ​ധം പ്ര​ഖ്യാ​പി​ച്ച് ട്രം​പ്; ഇ​റാ​നു ടോ​ൾ ന​ൽ​കു​ന്ന ക​പ്പ​ലു​ക​ൾ ത​ട​യും

വാ​ഷിം​ഗ്ട​ൺ: അ​ന്താ​രാ​ഷ്ട്ര ക​പ്പ​ൽ ഗ​താ​ഗ​ത മേ​ഖ​ല​യി​ൽ വ​ൻ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്ടി​ച്ചേ​ക്കാ​വു​ന്ന നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോണ​ൾ​ഡ് ട്രം​പ്. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള ക​പ്പ​ൽ ഗ​താ​ഗ​തം യു​എ​സ് നാ​വി​ക​സേ​ന ഉ​പ​രോ​ധി​ക്കു​മെ​ന്നും ഇ​റാ​നു ടോ​ൾ ന​ൽ​കി ക​ട​ന്നു​പോ​കു​ന്ന ക​പ്പ​ലു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​മെ​ന്നും ട്രം​പ് പ്ര​ഖ്യാ​പി​ച്ചു. പാ​കി​സ്ഥാ​നി​ൽ ന​ട​ന്ന സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് ഈ ​ക​ടു​ത്ത ന​ട​പ​ടി.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തും പു​റ​ത്തേ​ക്ക് പോ​കു​ന്ന​തു​മാ​യ എ​ല്ലാ ക​പ്പ​ലു​ക​ളെ​യും യു​എ​സ് നാ​വി​ക​സേ​ന ത​ട​യും. അ​ന്താ​രാ​ഷ്ട്ര സ​മു​ദ്ര അ​തി​ർ​ത്തി​യി​ൽ ​ച്ച് ഇ​റാ​നു ടോ​ൾ ന​ൽ​കു​ന്ന ക​പ്പ​ലു​ക​ൾ ത​ട​യാ​ൻ നാ​വി​ക​സേ​ന​യ്ക്ക് നി​ർ​ദേ​ശം ന​ൽ​കി.

ഇ​റാ​ൻ ക​ട​ലി​ടു​ക്കി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള മൈ​നു​ക​ൾ ന​ശി​പ്പി​ക്കാ​ൻ യു​എ​സ് ന​ട​പ​ടി തു​ട​ങ്ങും.യു​എ​സ് സേ​ന​യ്‌​ക്കോ സ​മാ​ധാ​ന​പ​ര​മാ​യ ഗ​താ​ഗ​തം ന​ട​ത്തു​ന്ന ക​പ്പ​ലു​ക​ൾ​ക്കോ എ​തി​രെ ഇ​റാ​ൻ വെ​ടി​യു​തി​ർ​ത്താ​ൽ ക​ടു​ത്ത പ്ര​ത്യാ​ഘാ​തം നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഇ​റാ​നും അ​മേ​രി​ക്ക​യും ത​മ്മി​ൽ ഇ​സ്ലാ​മാ​ബാ​ദി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന നേ​രി​ട്ടു​ള്ള ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ട്ടു. മി​ക്ക കാ​ര്യ​ങ്ങ​ളി​ലും ധാ​ര​ണ​യാ​യെ​ങ്കി​ലും ആ​ണ​വ പ്ര​ശ്ന​ത്തി​ൽ വി​ട്ടു​വീ​ഴ്ച ചെ​യ്യാ​ൻ ഇ​റാ​ൻ ത​യ്യാ​റാ​യി​ല്ല. ഇ​റാ​ൻ മു​ന്നോ​ട്ടു​വ​ച്ച നി​ബ​ന്ധ​ന​ക​ൾ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും ഇ​തോ​ടെ നേ​രി​ട്ടു​ള്ള ച​ർ​ച്ച​ക​ൾ അ​വ​സാ​നി​ച്ച​താ​യും വാ​ൻ​സ് വ്യ​ക്ത​മാ​ക്കി.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ പോ​കു​ന്ന ക​പ്പ​ലു​ക​ളി​ൽ നി​ന്ന് ഇ​റാ​ൻ നി​യ​മ​വി​രു​ദ്ധ​മാ​യി പ​ണം (ടോ​ൾ) ഈ​ടാ​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഇ​തി​നെ 'പി​ടി​ച്ചു​പ​റി' എ​ന്നാ​ണ് ട്രം​പ് വി​ശേ​ഷി​പ്പി​ച്ച​ത്. ഇ​റാ​ൻ ആ​ണ​വാ​യു​ധ​ങ്ങ​ൾ നി​ർ​മ്മി​ക്കാ​നും സാ​മ്പ​ത്തി​ക ലാ​ഭ​മു​ണ്ടാ​ക്കാ​നു​മാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ബ്രി​ട്ട​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ൾ ത​ങ്ങ​ളെ സ​ഹാ​യി​ക്കു​മെ​ന്ന് ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടെ​ങ്കി​ലും, ഹോ​ർ​മു​സ് ഉ​പ​രോ​ധ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കി​ല്ലെ​ന്ന് ബ്രി​ട്ട​ൻ സൂ​ചി​പ്പി​ച്ചു. എ​ന്നാ​ൽ, അ​ന്താ​രാ​ഷ്ട്ര ക​പ്പ​ൽ ഗ​താ​ഗ​ത സ്വാ​ത​ന്ത്ര്യം ഉ​റ​പ്പാ​ക്കാ​ൻ ഫ്രാ​ൻ​സും മ​റ്റ് 40 രാ​ജ്യ​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് വി​ശാ​ല​മാ​യ സ​ഖ്യം രൂ​പീ​ക​രി​ക്കാ​ൻ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് നാ​റ്റോ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

നി​ല​വി​ൽ മേ​ഖ​ല​യി​ൽ വ​ൻ സൈ​നി​ക വി​ന്യാ​സ​ത്തി​ന് അ​മേ​രി​ക്ക ഒ​രു​ങ്ങു​ക​യാ​ണ്. ഇ​ത് പ​ശ്ചി​മേ​ഷ്യ​യി​ൽ വീ​ണ്ടും യു​ദ്ധ​ഭീ​തി വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

International

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ഉ​പ​രോ​ധം ക​ർ​ശ​നം; ഒ​രു ക​പ്പ​ൽ പോ​ലും ക​ട​ന്നു​പോ​യി​ല്ലെ​ന്ന് യു​എ​സ്

വാ​ഷിം​ഗ്ട​ൺ: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​ഞ്ഞ​താ​യി അ​വ​കാ​ശ​പ്പെ​ട്ട് അ​മേ​രി​ക്ക. ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം ഇ​തു​വ​രെ ഒ​രു ക​പ്പ​ൽ പോ​ലും ഈ ​പാ​ത​യി​ലൂ​ടെ ക​ട​ന്നു​പോ​യി​ട്ടി​ല്ലെ​ന്ന് യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് വെ​ളി​പ്പെ​ടു​ത്തി. മേ​ഖ​ല​യി​ലെ സു​ര​ക്ഷ​യും സൈ​നി​ക നീ​ക്ക​ങ്ങ​ളും ശ​ക്ത​മാ​ക്കി​യ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ ഉ​പ​രോ​ധം ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​യി വ​ൻ സൈ​നി​ക സ​ന്നാ​ഹ​മാ​ണ് അ​മേ​രി​ക്ക ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം 10,000 യു​എ​സ് സൈ​നി​ക​രെ ഈ ​മേ​ഖ​ല​യി​ൽ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. 12 പ​ട​ക്ക​പ്പ​ലു​ക​ളും 100 വി​മാ​ന​ങ്ങ​ളും ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​രീ​ക്ഷ​ണ​ത്തി​ലും സു​ര​ക്ഷ​യി​ലു​മു​ണ്ട്. ഉ​പ​രോ​ധം ലം​ഘി​ച്ച് ക​ട​ക്കാ​ൻ ശ്ര​മി​ച്ച ആ​റ് ക​പ്പ​ലു​ക​ളെ യു​എ​സ് സേ​ന തി​രി​ച്ച​യ​ച്ചു. അ​മേ​രി​ക്ക​യു​ടെ ഈ ​നീ​ക്ക​ത്തി​നെ​തി​രെ ആ​ഗോ​ള​ത​ല​ത്തി​ൽ ഭി​ന്ന​സ്വ​ര​ങ്ങ​ൾ ഉ​യ​രു​ന്നു​ണ്ട്.

യു​എ​സി​ന്‍റെ ന​ട​പ​ടി നി​രു​ത്ത​ര​വാ​ദ​പ​ര​വും അ​പ​ക​ട​ക​ര​വു​മാ​ണെ​ന്ന് ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് പ്ര​തി​ക​രി​ച്ചു. അ​തേ​സ​മ​യം, സ്പാ​നി​ഷ് പ്ര​ധാ​ന​മ​ന്ത്രി 'ബ​ഹു​ധ്രു​വ ലോ​കം' എ​ന്ന ആ​ശ​യ​ത്തെ പി​ന്തു​ണ​ച്ച് രം​ഗ​ത്തെ​ത്തി​യ​ത് അ​മേ​രി​ക്ക​യ്ക്കു​ള്ള മ​റു​പ​ടി​യാ​യാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ചൈ​നീ​സ് പ്ര​സി​ഡ​ന്‍റു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

പ​ശ്ചി​മേ​ഷ്യ​ൻ സാ​ഹ​ച​ര്യ​വും ഹോ​ർ​മു​സി​ലെ നി​ല​വി​ലെ അ​വ​സ്ഥ​യും സം​ബ​ന്ധി​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യും ഫോ​ണി​ലൂ​ടെ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷാ​വ​സ്ഥ ആ​ഗോ​ള എ​ണ്ണ വി​പ​ണി​യെ​യും വ്യാ​പാ​ര​ത്തെ​യും കാ​ര്യ​മാ​യി ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക ശ​ക്ത​മാ​ണ്.

International

ഹോ​ർ​മു​സി​ൽ ഒ​ഴു​കി ന​ട​ക്കു​ന്ന മ​ര​ണം; ക​ട​ലി​ൽ ഒ​രു​ക്കി​യ കെ​ണി​യി​ൽ ഇ​റാ​നും പെ​ട്ടു

ടെ​ഹ്‌​റാ​ൻ: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് പൂ​ർ​ണ​മാ​യും തു​റ​ക്കാ​നാ​കാ​തെ ഇ​റാ​ൻ. അ​മേ​രി​ക്ക​യു​മാ​യു​ള്ള വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യി ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ക്കാ​മെ​ന്ന് ഇ​റാ​ൻ സ​മ്മ​തി​ച്ചി​രു​ന്നെ​ങ്കി​ലും നി​ല​വി​ൽ അ​തി​ന് സാ​ധി​ക്കാ​ത്ത സ്ഥി​തി​യാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​റാ​ൻ ഹോ​ർ​മു​സി​ൽ സ്ഥാ​പി​ച്ച മൈ​നു​ക​ളാ​ണ് ഇ​തി​നു​കാ​ര​ണം. നി​ല​വി​ൽ മൈ​നു​ക​ളു​ടെ കൃ​ത്യ​മാ​യ സ്ഥാ​നം സം​ബ​ന്ധി​ച്ച് ഇ​റാ​ന്‍റെ പ​ക്ക​ൽ വി​വ​ര​ങ്ങ​ളൊ​ന്നു​മി​ല്ല.

സ്ഥാ​പി​ച്ച മൈ​നു​ക​ളി​ൽ പ​ല​തും സ്ഥാ​നം മാ​റി ഒ​ഴു​കി ന​ട​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള രീ​തി​യി​ലാ​യി​രു​ന്നു സ​ജീ​ക​രി​ച്ചി​രു​ന്ന​ത്. ഇ​തോ​ടെ മൈ​നു​ക​ളു​ടെ നി​ല​വി​ലെ സ്ഥാ​നം ക​ണ്ടെ​ത്തു​ന്ന​ത് അ​സാ​ധ്യ​മാ​യി മാ​റി​യി​ട്ടു​ണ്ട്. യു​എ​സ്-​ഇ​സ്ര​യേ​ൽ വ്യോ​മാ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​റാ​ൻ ഹോ​ർ​മു​സി​ൽ മൈ​നു​ക​ൾ പാ​കി​യ​ത്

കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​മി​ല്ലാ​തെ അ​ശാ​സ്ത്രീ​യ​മാ​യി ഇ​റാ​ൻ മൈ​നു​ക​ൾ സ്ഥാ​പി​ച്ച​താ​ണ് ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യ്ക്ക് കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ലു​ക​ൾ. ഇ​സ്‌​ലാ​മാ​ബാ​ദി​ൽ യു​എ​സു​മാ​യി സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ ന​ട​ക്കാ​നി​രി​ക്കെ മൈ​നു​ക​ൾ‌ സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ടു​ക​ൾ ഇ​റാ​ന് തി​രി​ച്ച​ടി​യാ​ണ്.

പ്ര​ധാ​ന പാ​ത​യി​ൽ മൈ​നു​ക​ൾ ഉ​ള്ള​തി​നാ​ൽ ക​പ്പ​ലു​ക​ൾ കൂ​ട്ടി​യി​ടി​ക്കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ഇ​റാ​ൻ ബ​ദ​ൽ പാ​ത​ക​ൾ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട പു​തി​യ പാ​ത​ക​ളി​ലൂ​ടെ മാ​ത്ര​മേ ക​പ്പ​ലു​ക​ൾ​ക്ക് സ​ഞ്ച​രി​ക്കാ​ൻ നി​ല​വി​ൽ അ​നു​വാ​ദ​മു​ള്ളൂ.

 

International

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ന് അ​പ്പു​റം ഇ​റാ​ന്‍റെ കൈ​വ​ശം ത​ന്ത്ര​ങ്ങ​ളൊ​ന്നു​മി​ല്ല; ച​ർ​ച്ച​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യി ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഇ​സ്‌​ലാ​മാ​ബാ​ദി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന നി​ർ​ണാ​യ​ക ച​ർ​ച്ച​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യി ഇ​റാ​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ന്‍റെ നി​യ​ന്ത്ര​ണം കൈ​വ​ശം വെ​ക്കു​ക എ​ന്ന​തി​ന​പ്പു​റം അ​മേ​രി​ക്ക​യെ പ്ര​തി​രോ​ധി​ക്കാ​ൻ ഇ​റാ​ന്‍റെ പ​ക്ക​ൽ മ​റ്റ് മാ​ർ​ഗ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന് ട്രം​പ് പ​രി​ഹ​സി​ച്ചു.

ലോ​ക​ത്തെ എ​ണ്ണ​ക്ക​ട​ത്തി​ന്‍റെ സി​രാ​കേ​ന്ദ്ര​മാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ത​ട​സ​പ്പെ​ടു​ത്തു​മെ​ന്ന് ഇ​റാ​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്താ​റു​ണ്ടെ​ങ്കി​ലും, അ​ത് പ്രാ​യോ​ഗി​ക​മാ​യി ന​ട​പ്പി​ലാ​ക്കാ​ൻ അ​വ​ർ​ക്ക് ക​ഴി​യി​ല്ലെ​ന്ന് ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടു. അ​മേ​രി​ക്ക ഏ​ർ​പ്പെ​ടു​ത്തി​യ ഉ​പ​രോ​ധ​ങ്ങ​ൾ ഇ​റാ​നെ സാ​മ്പ​ത്തി​ക​മാ​യി ത​ള​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മേ​ഖ​ല​യി​ൽ പ്ര​കോ​പ​നം സൃ​ഷ്ടി​ക്കാ​നാ​ണ് ഇ​റാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

 

International

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ക​പ്പ​ലു​ക​ൾ​ക്ക് ടോ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ ഇ​റാ​ൻ നീ​ക്കം; പ​ണ​മ​ട​യ്ക്കേ​ണ്ട​ത് ഇ​റേ​നി​യ​ൻ ക​റ​ൻ​സി​യി​ൽ

ടെ​ഹ്‌​റാ​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട എ​ണ്ണ​ക്ക​ട​ത്തു പാ​ത​ക​ളി​ലൊ​ന്നാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന വി​ദേ​ശ ക​പ്പ​ലു​ക​ളി​ൽ നി​ന്ന് ടോ​ൾ ഈ​ടാ​ക്കാ​ൻ ഇ​റാ​ൻ ഭ​ര​ണ​കൂ​ടം ആ​ലോ​ചി​ക്കു​ന്നു. ഇ​റാ​ന്‍റെ ഔ​ദ്യോ​ഗി​ക ക​റ​ൻ​സി​യാ​യ റി​യാ​ലി​ൽ ത​ന്നെ ഈ ​തു​ക ഈ​ടാ​ക്കാ​നാ​ണ് നീ​ക്ക​മെ​ന്ന് ഇ​റേ​നി​യ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ലോ​ക​ത്ത് വി​ത​ര​ണം ചെ​യ്യു​ന്ന എ​ണ്ണ​യു​ടെ അ​ഞ്ചി​ലൊ​ന്ന് ഭാ​ഗ​വും ക​ട​ന്നു​പോ​കു​ന്ന പാ​ത​യാ​ണ് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക്. ഇ​വി​ടെ നി​യ​ന്ത്ര​ണം ക​ടു​പ്പി​ക്കു​ന്ന​ത് ആ​ഗോ​ള എ​ണ്ണ വി​പ​ണി​യെ​യും ക​പ്പ​ൽ ഗ​താ​ഗ​ത​ത്തെ​യും കാ​ര്യ​മാ​യി ബാ​ധി​ക്കും. അ​ന്താ​രാ​ഷ്ട്ര ഉ​പ​രോ​ധ​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​റേ​നി​യ​ൻ ക​റ​ൻ​സി​യു​ടെ മൂ​ല്യം ഉ​യ​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ടോ​ൾ റി​യാ​ലി​ൽ ത​ന്നെ വാ​ങ്ങാ​ൻ തീ​രു​മാ​നി​ക്കു​ന്ന​ത്. മേ​ഖ​ല​യി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലും, പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക ഉ​പ​രോ​ധ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യു​മാ​ണ് ഇ​റാ​ന്‍റെ ഈ ​നീ​ക്ക​ത്തെ നി​രീ​ക്ഷ​ക​ർ കാ​ണു​ന്ന​ത്.

ക​പ്പ​ലു​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും പാ​ത​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കു​മാ​യി ഈ ​തു​ക വി​നി​യോ​ഗി​ക്കു​മെ​ന്നാ​ണ് ഇ​റാ​ന്‍റെ വാ​ദം. എ​ന്നാ​ൽ, അ​ന്താ​രാ​ഷ്ട്ര ക​പ്പ​ൽ ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചു​കൊ​ണ്ട് ഇ​ത്ത​ര​മൊ​രു നീ​ക്കം ന​ട​ത്തു​ന്ന​ത് ആ​ഗോ​ള ത​ല​ത്തി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യേ​ക്കാം.

 

International

ഹോ​ർ​മു​സ് വി​ഷ​യ​ത്തി​ൽ കാ​ര്യ​മാ​യി സ​ഹാ​യി​ക്ക​ണം; യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ​ക്ക് അ​ന്ത്യ​ശാ​സ​ന​വു​മാ​യി ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഹോ​ർ​മു​സ് വി​ഷ​യ​ത്തി​ൽ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ​ക്ക് അ​ന്ത്യ​ശാ​സ​ന​വു​മാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം സു​ര​ക്ഷി​ത​മാ​ക്കാ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്നാ​ണ് ട്രം​പി​ന്‍റെ ആ​വ​ശ്യം.

എ​ണ്ണ വ്യാ​പാ​രം ത​ട​സ​പ്പെ​ടു​ക​യും വി​ല കു​ത്ത​നെ ഉ​യ​രു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ പി​ന്തു​ണാ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ഇ​നി പ​ര്യാ​പ്ത​മ​ല്ലെ​ന്ന് അ​മേ​രി​ക്ക വ്യ​ക്ത​മാ​ക്കി. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള സു​ര​ക്ഷി​ത​മാ​യ ച​ര​ക്ക് ഗ​താ​ഗ​ത​ത്തെ സ​ഹാ​യി​ക്കാ​ൻ വി​ശ​ദ​മാ​യ പ​ദ്ധ​തി​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ യൂ​റോ​പ്യ​ൻ പ​ങ്കാ​ളി​ക​ളോ​ട് അ​മേ​രി​ക്ക ആ​വ​ശ്യ​പ്പെ​ട്ടു.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വീ​ണ്ടും തു​റ​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് യു​കെ നേ​തൃ​ത്വ​ത്തി​ലു​ള്ള യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ, ജ​പ്പാ​ൻ, കാ​ന​ഡ എ​ന്നി​വ​യു​ൾ​പ്പെ​ടെ 40ൽ ​അ​ധി​കം രാ​ജ്യ​ങ്ങ​ളു​ടെ സ​ഖ്യം പ​റ​ഞ്ഞി​രു​ന്നു. 14 ദി​വ​സ​ത്തെ വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ച​തി​നു​ശേ​ഷ​വും പ്ര​ശ്ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും അ​വ​സാ​നി​ച്ചി​ട്ടി​ല്ല.

International

പ​ശ്ചി​മേ​ഷ്യ​യി​ൽ‌ വീ​ണ്ടും യു​ദ്ധ​ഭീ​തി: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ഇ​റാ​ൻ വീ​ണ്ടും അ​ട​ച്ചു

ടെ​ഹ്‌​റാ​ൻ: ലോ​ക​ത്തെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​ക്കൊ​ണ്ട് പ​ശ്ചി​മേ​ഷ്യ​യി​ൽ വീ​ണ്ടും സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്നു. സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്കി​ടെ ലെ​ബ​ന​നി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ ശ​ക്ത​മാ​യ ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ഇ​റാ​ൻ വീ​ണ്ടും അ​ട​ച്ചു. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ൽ പ്ര​ഖ്യാ​പി​ച്ച ര​ണ്ടാ​ഴ്ച​ത്തെ താ​ത്കാ​ലി​ക വെ​ടി​നി​ർ​ത്ത​ൽ നി​ല​വി​ൽ വ​ന്ന് 24 മ​ണി​ക്കൂ​ർ തി​ക​യും മു​ൻ​പാ​ണ് ഈ ​നി​ർ​ണാ​യ​ക നീ​ക്കം.

പാ​കി​സ്ഥാ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ൽ ധാ​ര​ണ​യി​ലെ​ത്തി​യ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ഇ​തോ​ടെ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി. ഇ​റാ​നു​മാ​യു​ള്ള വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലെ​ബ​ന​നി​ലെ സൈ​നി​ക നീ​ക്ക​ങ്ങ​ളെ ബാ​ധി​ക്കി​ല്ലെ​ന്ന് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു വ്യ​ക്ത​മാ​ക്കി. ലെ​ബ​ന​നി​ൽ ആ​ക്ര​മ​ണം തു​ട​ർ​ന്ന​താ​ണ് ഇ​റാ​നെ പ്ര​കോ​പി​പ്പി​ച്ച​ത്.

ലോ​ക​ത്തെ എ​ണ്ണ​ക്ക​ട​ത്തി​ന്‍റെ അ​ഞ്ചി​ലൊ​ന്ന് ഭാ​ഗം ക​ട​ന്നു​പോ​കു​ന്ന പാ​ത അ​ട​ച്ച​തോ​ടെ ആ​ഗോ​ള വി​പ​ണി​യി​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ല കു​തി​ച്ചു​യ​രു​ക​യാ​ണ്. സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്കാ​യി വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​സ്‌​ലാ​മാ​ബാ​ദി​ലേ​ക്ക് തി​രി​ക്കാ​നി​രി​ക്കെ​യാ​ണ് പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ. സം​ഘ​ർ​ഷ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​റാ​നി​ലു​ള്ള ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രോ​ട് രാ​ജ്യം വി​ടാ​ൻ ഇ​ന്ത്യ​ൻ എം​ബ​സി നി​ർ​ദേ​ശി​ച്ചി​രു​ന്നു. സു​ര​ക്ഷാ സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

International

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ക്കു​ന്നു; ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച് ഇ​റാ​ൻ

ടെ​ഹ്റാ​ൻ: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് നാ​ളെ​യോ മ​റ്റ​ന്നാ​ളോ തു​റ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച് ഇ​റാ​ൻ. യു​ദ്ധ​ത്തെ​തു​ട​ർ​ന്ന് ഇ​റാ​ൻ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​ച്ച​തോ​ടെ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള പെ​ട്രോ​ളി​യം വാ​ത​ക (എ​ൽ​പി​ജി) ഇ​റ​ക്കു​മ​തി​യി​ൽ 40 ശ​ത​മാ​നം കു​റ​വു​ണ്ടാ​യി​രു​ന്നു. 2025 ഡി​സം​ബ​റി​ലും 2026 ജ​നു​വ​രി-​ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ലും റ​ഷ്യ​യി​ൽ നി​ന്നു​ള്ള എ​ണ്ണ ഇ​റ​ക്കു​മ​തി​യും കു​റ​ഞ്ഞി​രു​ന്നു.

അ​മേ​രി​ക്ക​യു​ടെ ഇ​ട​പെ​ട​ലി​നെ​തു​ട​ർ​ന്നാ​ണ് ഇ​ന്ത്യ റ​ഷ്യ​ൻ ഓ​യി​ൽ വാ​ങ്ങു​ന്ന​ത് കു​റ​ച്ച​ത്. എ​ന്നാ​ൽ, യു​ദ്ധ​ത്തെ തു​ട​ർ​ന്ന് അ​മേ​രി​ക്ക പ്ര​ഖ്യാ​പി​ച്ച 30 ദി​വ​സ​ത്തെ ഇ​ള​വി​ലാ​ണ് റ​ഷ്യ​യി​ൽ നി​ന്നു​ള്ള ഇ​റ​ക്കു​മ​തി കു​തി​ച്ചു​യ​ർ​ന്ന​ത്. അം​ഗോ​ള, ഗാ​ബ​ൺ, ഘാ​ന, കോം​ഗോ തു​ട​ങ്ങി​യ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഇ​റ​ക്കു​മ​തി​യും വ​ർ​ധി​ച്ചു. അ​തേ​സ​മ​യം, ഇ​ന്ത്യ​ൻ ക​പ്പ​ലു​ക​ൾ​ക്ക് ഹോ​ർ​മു​സ് വ​ഴി സ​ഞ്ച​രി​ക്കാ​ൻ ഇ​റാ​ൻ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

റ​ഷ്യ​യി​ൽ നി​ന്നു​ള്ള എ​ണ്ണ വാ​ങ്ങ​ൽ ഏ​പ്രി​ലി​ലും തു​ട​രും. അ​തോ​ടൊ​പ്പം ഇ​റാ​നി​യ​ൻ എ​ണ്ണ വാ​ങ്ങാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നും വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു. ഏ​പ്രി​ൽ മു​ത​ൽ ഇ​ന്ത്യ​യ്ക്ക് വെ​നി​സ്വേ​ല​ൻ ബാ​ര​ലു​ക​ൾ ല​ഭി​ച്ചു​തു​ട​ങ്ങു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

എ​ന്നാ​ൽ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ക​ട​ന്നു​പോ​കാ​ൻ ഇ​റാ​ൻ നാ​വി​ക​സേ​ന​യു​ടെ അ​നു​മ​തി വാ​ങ്ങി​യി​രി​ക്ക​ണ​മെ​ന്നും അ​നു​മ​തി​യി​ല്ലാ​തെ ക​ട​ലി​ടു​ക്ക് ക​ട​ക്കു​ന്ന ക​പ്പ​ലു​ക​ൾ ത​ക​ർ​ക്കു​മെ​ന്നും ഇ​റാ​ൻ നാ​വി​ക​സേ​ന​യു​ടെ റേ​ഡി​യോ സ​ന്ദേ​ശ​മു​ള്ള​താ​യി വാ​ൾ​സ്ട്രീ​റ്റ് ജേ​ണ​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു.

National

എട്ടാമത്തെ ഇ​ന്ത്യ​ൻ എ​ൽ​പി​ജി ടാ​ങ്ക​ർ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ക​ട​ന്നു

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ എ​ൽ​പി​ജി ടാ​ങ്ക​ർ ‘ഗ്രീ​ൻ സാ​ൻ​വി’ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ക​ട​ന്നു. യു​ദ്ധം ആ​രം​ഭി​ച്ച ശേ​ഷം ഇ​ത് എട്ടാമത്തെ ഇ​ന്ത്യ​ൻ ക​പ്പ​ലാ​ണ് ഹോ​ർ​മു​സ് വി​ജ​യ​ക​ര​മാ​യി ക​ട​ന്ന​ത്. ‌

46,655 മെ​ട്രി​ക് ട​ൺ എ​ൽ​പി​ജി​യു​മാ​യാ​ണ് ഗ്രീ​ൻ സാ​ൻ​വി ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തു​ന്ന​തെ​ന്ന് ഷി​പ്പിം​ഗ് മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. നാ​ളെ​യോ​ടെ ക​പ്പ​ൽ ഇ​ന്ത്യ​ൻ തീ​ര​ത്ത് എ​ത്തും. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ന്‍റെ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് ഇ​നി 17 ഇ​ന്ത്യ​ൻ ക​പ്പ​ലു​ക​ൾ കൂ​ടി​യാ​ണു​ള്ള​ത്. ഇ​തി​ൽ എ​ൽ​പി​ജി ടാ​ങ്ക​റു​ക​ളാ​യ ഗ്രീ​ൻ ആ​ശ​യും ജ​ഗ് വി​ക്ര​മും ഉ​ൾ​പ്പെ​ടു​ന്നു. ഇ​വ ര​ണ്ടും ഉ​ട​ൻ ഇ​ന്ത്യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കാ​ൻ നാ​വി​ക​സേ​ന​യു​ടെ അ​ന്തി​മ​അ​നു​മ​തി​യ്ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് വി​വ​രം.

ഈ ​ര​ണ്ട് എ​ൽ​പി​ജി ടാ​ങ്ക​റു​ക​ളും പെ​ർ​ഷ്യ​ൻ ഗ​ൾ​ഫി​ലെ അ​ബു മൂ​സ ദ്വീ​പി​ന് സ​മീ​പം വ​ട​ക്കു​കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലാ​ണു​ള്ള​ത്. കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ക​പ്പ​ലു​ക​ളു​ടെ സു​ര​ക്ഷി​ത​യാ​ത്ര​യ്ക്കാ​യി എ​ല്ലാ ശ്ര​മ​ങ്ങ​ളും തു​ട​രു​ക​യാ​ണെ​ന്ന് നാ​വി​ക​സേ​ന വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

International

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തങ്ങൾക്ക് തു​റ​ന്നു​കി​ട്ടി; അ​വ​കാ​ശ​വാ​ദ​വു​മാ​യി റ​ഷ്യ

മോ​സ്കോ: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് മി​ക്ക രാ​ജ്യ​ങ്ങ​ൾ​ക്കും മു​ന്നി​ൽ അ​ട​ഞ്ഞു​കി​ട​ക്കു​മ്പോ​ഴും ത​ങ്ങ​ൾ​ക്ക് തു​റ​ന്നു​കി​ട്ടി​യെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി റ​ഷ്യ രം​ഗ​ത്ത്. റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ഡി​മി​ർ പു​ടി​ന്‍റെ പ്ര​ത്യേ​ക ഉ​പ​ദേ​ശ​ക​ൻ യൂ​റി ഉ​ഷാ​ക്കോ​വാ​ണ് വി​വ​രം പു​റ​ത്തു​വി​ട്ട​ത്.

ക​ട​ലി​ടു​ക്കി​ലെ ഗ​താ​ഗ​തം മ​റ്റ് ക​പ്പ​ലു​ക​ൾ​ക്ക് ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ങ്കി​ലും റ​ഷ്യ​ൻ ക​പ്പ​ലു​ക​ൾ​ക്ക് അ​വി​ടെ യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. റ​ഷ്യ​ൻ ഔ​ദ്യോ​ഗി​ക മാ​ധ്യ​മ​ങ്ങ​ളാ​ണ് ഈ ​വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

അ​ന്താ​രാ​ഷ്ട്ര സ​മു​ദ്ര സം​ഘ​ട​ന​യു​ടെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ര​ണ്ടാ​യി​ര​ത്തോ​ളം ക​പ്പ​ലു​ക​ളാ​ണ് പേ​ർ​ഷ്യ​ൻ ഗ​ൾ​ഫി​നു​ള്ളി​ൽ നി​ല​വി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. യു​ദ്ധ​സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ത്തെ​ത്തു​ട​ർ​ന്ന് ഈ ​മേ​ഖ​ല​യി​ൽ ഗ​താ​ഗ​തം ദു​ഷ്ക​ര​മാ​യി തു​ട​രു​ക​യാ​ണ്. എ​ന്നാ​ൽ ഇ​റാ​ൻ, ചൈ​ന, ഇ​ന്ത്യ, പാ​കി​സ്ഥാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ള്ള ചു​രു​ക്കം ചി​ല ക​പ്പ​ലു​ക​ൾ​ക്ക് മാ​ത്ര​മാ​ണ് നി​ല​വി​ൽ ഈ ​പാ​ത​യി​ലൂ​ടെ ക​ട​ന്നു​പോ​കാ​ൻ സാ​ധി​ച്ചി​ട്ടു​ള്ള​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് റ​ഷ്യ​യു​ടെ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്.

ഇ​റാ​ൻ-​റ​ഷ്യ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ ത​മ്മി​ൽ ന​ട​ത്തി​യ ടെ​ലി​ഫോ​ൺ ച​ർ​ച്ച​യ്ക്ക് പി​ന്നാ​ലെ​യാ​ണ് ഉ​ഷാ​ക്കോ​വി​ന്‍റെ പ്ര​സ്താ​വ​ന പു​റ​ത്തു​വ​ന്ന​ത്. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ നാ​വി​ക സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ സു​ര​ക്ഷാ കൗ​ൺ​സി​ലി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ളെ​ക്കു​റി​ച്ച് ഇ​രു നേ​താ​ക്ക​ളും വി​ശ​ദ​മാ​യി സം​സാ​രി​ച്ച​താ​യി റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

International

ഹോർമുസ് കടലിടുക്കിൽ സ്ഥിരത പുനഃസ്ഥാപിക്കണം; ആശയവിനിമയവുമായി ചൈന

ബെ​​യ്ജിം​​​ഗ്: ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ൽ സ്ഥി​​​ര​​​ത പു​​​നഃ​​​സ്ഥാ​​​പി​​​ക്കേ​​​ണ്ട​​​തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ക​​​ത​​​യെ​​​ക്കു​​​റി​​​ച്ച് എ​​​ല്ലാ ക​​​ക്ഷി​​​ക​​​ളു​​​മാ​​​യും ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്തു​​​ന്നു​​​ണ്ടെ​​​ന്നും എ​​​ല്ലാ​​​വ​​​രും അ​​​തി​​​നാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്നും ചൈ​​​ന.

ഹോ​​​ർ​​​മു​​​സി​​​ലെ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ന​​​ട​​​പ്പാ​​​ക്കു​​​ക​​​യെന്നതും സ​​​മാ​​​ധാ​​​ന​​​വും സ്ഥി​​​ര​​​ത​​​യും പു​​​നഃ​​​സ്ഥാ​​​പി​​​ക്കു​​​ക​​​യെ​​​ന്ന​​​തും അ​​​ന്താ​​​രാ​​ഷ്‌​​ട്ര​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ പൊ​​​തു അ​​​ഭി​​​ലാ​​​ഷ​​​മാ​​​ണെ​​​ന്നും ചൈ​​​നീ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ വ​​​ക്താ​​​വ് മാ​​​വോ നിം​​​ഗ് പ​​​റ​​​ഞ്ഞു.

ഹോ​​​ർ​​​മു​​​സി​​​ലെ സ്ഥി​​​ര​​​ത ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന​​​തി​​​ന് ചൈ​​​ന എ​​​ല്ലാ ക​​​ക്ഷി​​​ക​​​ളു​​​മാ​​​യും ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ​​​വും ഏ​​​കോ​​​പ​​​ന​​​വും നി​​​ല​​​നി​​​ർ​​​ത്തു​​​ന്നു​​​ണ്ടെ​​​ന്നും മാ​​​വോ നിം​​​ഗ് വ്യ​​​ക്ത​​​മാ​​​ക്കി.

International

ഇ​ന്ത്യ​ൻ സു​ഹൃ​ത്തു​ക്ക​ൾ സു​ര​ക്ഷി​ത​രാ​ണ്, ആ​ശ​ങ്ക വേ​ണ്ട; ഹോ​ർ​മു​സ് ഉ​പ​രോ​ധ​ത്തി​നി​ട​യി​ലും ഇ​ന്ത്യ​യ്ക്ക് ഉ​റ​പ്പ് ന​ൽ​കി ഇ​റാ​ൻ

ടെ​ഹ്‌​റാ​ൻ: പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധം കൊ​ടു​മ്പി​രി​ക്കൊ​ള്ളു​ന്ന​തി​നി​ട​യി​ലും ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള ഇ​ന്ത്യ​യു​ടെ താ​ല്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ടു​മെ​ന്ന് ഇ​റാ​ൻ. "ഞ​ങ്ങ​ളു​ടെ ഇ​ന്ത്യ​ൻ സു​ഹൃ​ത്തു​ക്ക​ൾ സു​ര​ക്ഷി​ത​മാ​യ കൈ​ക​ളി​ലാ​ണ്, ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ല" എ​ന്ന് ഇ​ന്ത്യ​യി​ലെ ഇ​റാ​ൻ എം​ബ​സി സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി ക​പ്പ​ലു​ക​ൾ ക​ട​ത്തി​വി​ടാ​ൻ അ​നു​മ​തി​യു​ള്ള അ​ഞ്ച് 'സൗ​ഹൃ​ദ രാ​ഷ്ട്ര​ങ്ങ​ളി​ൽ' ഒ​ന്നാ​യാ​ണ് ഇ​റാ​ൻ ഇ​ന്ത്യ​യെ കാ​ണു​ന്ന​ത്. ഇ​ന്ത്യ​യെ​ക്കൂ​ടാ​തെ റ​ഷ്യ, ചൈ​ന, ഇ​റാ​ഖ്, പാ​കി​സ്താ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്കും ഈ ​ഇ​ള​വു​ണ്ട്.

ഇ​ന്ത്യ​യു​ടെ എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ​ക്ക് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ ത​ട​സ​മി​ല്ലാ​തെ സ​ഞ്ച​രി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് ഇ​ന്ത്യ​യി​ലെ ഇ​റാ​ൻ സ്ഥാ​ന​പ​തി മു​ഹ​മ്മ​ദ് ഫ​താ​ലി ഉ​റ​പ്പു​ന​ൽ​കി. ഇ​ന്ത്യ ത​ങ്ങ​ളു​ടെ വി​ശ്വ​സ്ത പ​ങ്കാ​ളി​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

 

 

 

International

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ കു​ടു​ങ്ങി​യ​ത് 18 ഇ​ന്ത്യ​ൻ ക​പ്പ​ലുകൾ

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ‍​യി​ൽ യു​ദ്ധം രൂ​ക്ഷ​മാ​യ​തോ​ടെ ലോ​ക​ത്തെ പ്ര​ധാ​ന ക​പ്പ​ൽ​പാ​ത​യാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ 18 ഇ​ന്ത്യ​ൻ ക​പ്പ​ലു​ക​ൾ കു​ടു​ങ്ങി​യ​താ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ. ക്രൂ​ഡ് ഓ​യി​ൽ, എ​ൽ​പി​ജി, എ​ൽ​എ​ൻ​ജി എ​ന്നി​വ​യു​മാ​യി ഇ​ന്ത്യ​യി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന ക​പ്പ​ലു​ക​ളാ​ണു ക​ട​ലി​ടു​ക്കി​നു പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്താ​യി ന​ങ്കൂ​ര​മി​ട്ടി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ഇ​ന്ധ​ന​വു​മാ​യി വ​രു​ന്ന വി​ദേ​ശ പ​താ​ക ഘ​ടി​പ്പി​ച്ച പ​ത്തു ക​പ്പ​ലു​ക​ളും കു​ടു​ങ്ങി‍​യി​ട്ടു​ണ്ടെ​ന്ന് കേ​ന്ദ്രം അ​റി​യി​ച്ചു.

നി​ല​വി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന 18 ഇ​ന്ത്യ​ൻ ക​പ്പ​ലു​ക​ളി​ലാ​യി 485 നാ​വി​ക​രു​ണ്ട്. ഇ​വ​രു​ടെ സു​ര​ക്ഷ​യ്ക്കാ​ണ് സ​ർ​ക്കാ​ർ പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്നു തു​റ​മു​ഖ​മ​ന്ത്രാ​ല​യം സ്പെ​ഷ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് കു​മാ​ർ സി​ൻ​ഹ വ്യ​ക്ത​മാ​ക്കി. യു​ദ്ധം തു​ട​ങ്ങി​യ​തോ​ടെ ഈ ​മേ​ഖ​ല​യി​ലൂ​ടെ​യു​ള്ള ക​പ്പ​ൽ ഗ​താ​ഗ​ത​ത്തി​ന് ഇ​ൻ​ഷു​റ​ൻ​സ് പ്രീ​മി​യം കു​ത്ത​നെ വ​ർ​ധി​ച്ച​ത് വാ​ണി​ജ്യ മേ​ഖ​ല​യ്ക്കു തി​രി​ച്ച​ടി​യാ​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ എ​ട്ട് ഇ​ന്ത്യ​ൻ ക​പ്പ​ലു​ക​ൾ സു​ര​ക്ഷി​ത​മാ​യി ക​ട​ലി​ടു​ക്ക് ക​ട​ന്നി​ട്ടു​ണ്ട്. ഇ​തി​ൽ 94,000 ട​ൺ പാ​ച​ക​വാ​ത​ക​വു​മാ​യി വ​രു​ന്ന ബി​ഡ​ബ്ല്യു ടൈ​ർ ഇ​ന്നു മും​ബൈ​യി​ലും ബി​ഡ​ബ്ല്യു എം ​നാ​ളെ മം​ഗ​ളൂ​രു​വി​ലും എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ഇ​റാ​നു ശ​ത്രു​ത​യി​ല്ലാ​ത്ത ക​പ്പ​ലു​ക​ളെ ക​ട​ത്തി​വി​ടാ​മെ​ന്ന് ഇ​റാ​ൻ ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു. ഇ​ന്ത്യ​യു​ടെ ഊ​ർ​ജ സു​ര​ക്ഷ​യി​ൽ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ന് നി​ർ​ണാ​യ​ക സ്ഥാ​ന​മാ​ണു​ള്ള​ത്. ഇ​ന്ത്യ​യു​ടെ ക്രൂ​ഡ് ഓ​യി​ൽ ഇ​റ​ക്കു​മ​തി​യു​ടെ 40 ശ​ത​മാ​ന​വും എ​ൽ​എ​ൻ​ജി​യു​ടെ 50 ശ​ത​മാ​ന​വും എ​ൽ​പി​ജി​യു​ടെ 90 ശ​ത​മാ​ന​വും ഈ ​പാ​ത​യി​ലൂ​ടെ​യാ​ണു ക​ട​ന്നു​പോ​കു​ന്ന​ത്.

യു​ദ്ധം നീ​ണ്ടു​പോ​യാ​ൽ രാ​ജ്യ​ത്തെ ഇ​ന്ധ​ന​ല​ഭ്യ​ത​യെ ഇ​തു ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ, ക​പ്പ​ലു​ക​ളു​ടെ സു​ര​ക്ഷി​ത​മാ​യ യാ​ത്ര ഉ​റ​പ്പാ​ക്കാ​ൻ ഇ​റാ​നു​മാ​യി ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണ് ഇ​ന്ത്യ.

National

അഞ്ച് ഇ​ന്ത്യ​ൻ യുദ്ധക്കപ്പലുകൾ ഹോർമുസിൽ; എണ്ണ ടാങ്കറുകൾക്ക് കാ​വ​ലൊ​രു​ക്കു​ന്നു

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ഇ​ന്ധ​ന ഇ​റ​ക്കു​മ​തി ത​ട​സ​പ്പെ​ടാ​തി​രി​ക്കാ​ൻ 'ഓ​പ്പ​റേ​ഷ​ൻ ഊ​ർ​ജ സു​ര​ക്ഷ'​യു​മാ​യി ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന. ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട എ​ണ്ണ​ക്ക​ട​ത്തു പാ​ത​യാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ വ​രു​ന്ന ഇ​ന്ത്യ​ൻ ക​പ്പ​ലു​ക​ൾ​ക്ക് സു​ര​ക്ഷ​യൊ​രു​ക്കാ​ൻ അ​ഞ്ചി​ല​ധി​കം അ​ത്യാ​ധു​നി​ക യു​ദ്ധ​ക്ക​പ്പ​ലു​ക​ളെ​യാ​ണ് നാ​വി​ക​സേ​ന വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം, വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം, ഷി​പ്പിം​ഗ് മ​ന്ത്രാ​ല​യം എ​ന്നി​വ​യു​ടെ സം​യു​ക്ത​മാ​യ നീ​ക്ക​മാ​ണി​ത്.

ഇ​റാ​ൻ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന 20 ഊ​ർ​ജ വാ​ഹ​ക ക​പ്പ​ലു​ക​ൾ ഉ​ൾ​പ്പെ​ടെ 22 ഇ​ന്ത്യ​ൻ ക​പ്പ​ലു​ക​ളെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ക്കു​ക എ​ന്ന​താ​ണ് ദൗ​ത്യ​ത്തി​ന്‍റെ ല​ക്ഷ്യം. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ക​ട​ക്കു​ന്ന​ത് വ​രെ ക​പ്പ​ലു​ക​ൾ​ക്ക് കൃ​ത്യ​മാ​യ റൂ​ട്ട് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും, ക​ട​ലി​ടു​ക്ക് ക​ഴി​ഞ്ഞാ​ലു​ട​ൻ ഡി​സ്ട്രോ​യ​റു​ക​ളും ഫ്രി​ഗേ​റ്റു​ക​ളും ഉ​പ​യോ​ഗി​ച്ച് അ​ക​മ്പ​ടി സേ​വി​ക്കു​ക​യും ചെ​യ്യു​ന്ന രീ​തി​യാ​ണ് നാ​വി​ക​സേ​ന പി​ന്തു​ട​രു​ക.

എ​ൽ​പി​ജി വ​ഹി​ച്ചു​കൊ​ണ്ടു​വ​ന്ന പൈ​ൻ ഗ്യാ​സ്, ജ​ഗ് വ​സ​ന്ത് എ​ന്നീ ക​പ്പ​ലു​ക​ളെ നാ​വി​ക​സേ​ന സു​ര​ക്ഷി​ത​മാ​യി ക​ട​ത്തി​വി​ട്ടു. ഇ​വ മാ​ർ​ച്ച് 26-27 തീ​യ​തി​ക​ളി​ൽ ഇ​ന്ത്യ​ൻ തു​റ​മു​ഖ​ങ്ങ​ളി​ലെ​ത്തും. നേ​ര​ത്തെ ഷി​വാ​ലി​ക്, ന​ന്ദാ​ദേ​വി എ​ന്നീ ക​പ്പ​ലു​ക​ളെ​യും ഇ​ത്ത​ര​ത്തി​ൽ സു​ര​ക്ഷി​ത​മാ​യി എ​ത്തി​ച്ചി​രു​ന്നു. ക​ട​ലി​ന​ടി​യി​ൽ ഇ​റാ​ൻ മൈ​നു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ, ഹൈ​ഡ്രോ​ഗ്രാ​ഫി​ക് ചാ​ർ​ട്ടു​ക​ൾ ഉ​പ​യോ​ഗി​ച്ച് അ​തീ​വ ജാ​ഗ്ര​ത​യോ​ടെ​യാ​ണ് ക​പ്പ​ലു​ക​ളെ ന​യി​ക്കു​ന്ന​ത്.

 

International

ഹോ​ർ​മു​സ് വ​ഴി ര​ണ്ട് എ​ൽ​പി​ജി ക​പ്പ​ലു​ക​ൾ​കൂ​ടി; ‘ഇ​ന്ത്യ​ന്‍ ക​പ്പ​ലു​ക​ളെ​ന്ന്' സി​ഗ്‌​ന​ൽ, യാ​ത്ര ഇ​റാ​ന്‍ തീ​ര​ത്തോ​ട് ചേ​ര്‍​ന്ന്

ദു​ബാ​യ്: രാ​ജ്യ​ത്തെ പാ​ച​ക​വാ​ത​ക ക്ഷാ​മ​ത്തി​ന് നേ​രി​യ ആ​ശ്വാ​സം പ​ക​ര്‍​ന്ന് ര​ണ്ട് കൂ​റ്റ​ന്‍ ഇ​ന്ത്യ​ന്‍ ക​പ്പ​ലു​ക​ള്‍ കൂ​ടി ഹോ​ര്‍​മു​സ് ക​ട​ലി​ടു​ക്ക് ക​ട​ക്കു​ന്നു. ‘ജ​ഗ് വ​സ​ന്ത്', ‘പൈ​ന്‍ ഗ്യാ​സ്' എ​ന്നീ ര​ണ്ട് ക​പ്പ​ലു​ക​ളാ​ണ് തി​ങ്ക​ളാ​ഴ്ച​യോ​ടെ സു​ര​ക്ഷി​ത പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ച്ച​ത്.

ഒ​മാ​ന്‍ തീ​ര​ത്തോ​ട് ചേ​ര്‍​ന്നാ​ണ് സാ​ധാ​ര​ണ ക​പ്പ​ലു​ക​ള്‍ പോ​കാ​റു​ള്ള​തെ​ങ്കി​ലും നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​റാ​ന്‍ തീ​ര​ത്തെ ഖേ​ഷ്മം, ലാ​റ​ക് ദ്വീ​പു​ക​ള്‍​ക്ക് തൊ​ട്ട​രി​കി​ലൂ​ടെ​യു​ള്ള പാ​ത​യാ​ണ് ഇ​ന്ത്യ​ന്‍ ക​പ്പ​ലു​ക​ള്‍ തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. ത​ങ്ങ​ള്‍ ‘ഇ​ന്ത്യ​ന്‍ ക​പ്പ​ലു​ക​ളാ​ണെ​ന്ന്' സി​ഗ്‌​ന​ലു​ക​ള്‍ വ​ഴി നി​ര​ന്ത​രം വി​ളി​ച്ച​റി​യി​ച്ചാ​ണ് ഇ​വ​യു​ടെ യാ​ത്ര.

മു​ന്‍​പ് വ​ന്ന ക​പ്പ​ലു​ക​ളി​ല്‍ ഒ​ന്നി​ന് ഇ​റാ​ന്‍റെ നാ​വി​ക​സേ​ന നേ​രി​ട്ട് സു​ര​ക്ഷാ അ​ക​മ്പ​ടി സേ​വി​ച്ചി​രു​ന്നു. ഏ​ക​ദേ​ശം 14 മ​ണി​ക്കൂ​ര്‍ നീ​ളു​ന്ന യാ​ത്ര​യ്ക്ക് ശേ​ഷം ക​പ്പ​ലു​ക​ള്‍ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ഒ​മാ​ന്‍ ക​ട​ലി​ല്‍ പ്ര​വേ​ശി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ഫെ​ബ്രു​വ​രി 28ന് ​പ​ശ്ചി​മേ​ഷ്യ​യി​ല്‍ യു​ദ്ധം ആ​രം​ഭി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​ന്‍​പാ​ണ് ഈ ​ക​പ്പ​ലു​ക​ള്‍ ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന് ഇ​ന്ധ​നം നി​റ​ച്ച​ത്. ‘ജ​ഗ് വ​സ​ന്ത്’ കു​വൈ​ത്തി​ല്‍ നി​ന്നും ‘പൈ​ന്‍ ഗ്യാ​സ്’ യു​എ​ഇ​യി​ലെ റു​വൈ​സി​ല്‍ നി​ന്നു​മാ​ണ് എ​ല്‍​പി​ജി ശേ​ഖ​രി​ച്ച​ത്. എ​ന്നാ​ല്‍ യു​ദ്ധം തു​ട​ങ്ങി​യ​തോ​ടെ ഇ​വ പു​റ​ത്തു​ക​ട​ക്കാ​നാ​വാ​തെ മേ​ഖ​ല​യി​ല്‍ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.

ഫെ​ബ്രു​വ​രി അ​വ​സാ​ന വാ​രം മു​ത​ല്‍ അ​മേ​രി​ക്ക - ഇ​സ്രാ​യേ​ല്‍ സ​ഖ്യ​വും ഇ​റാ​നും ത​മ്മി​ലു​ള്ള സം​ഘ​ര്‍​ഷം ക​ടു​പ്പ​മേ​റി​യ​തോ​ടെ ഹോ​ര്‍​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള ഗ​താ​ഗ​തം ഏ​താ​ണ്ട് പൂ​ര്‍​ണ​മാ​യും നി​ല​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​ന്ത്യ​യും ചൈ​ന​യും ഉ​ള്‍​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളു​മാ​യി ഇ​റാ​ന്‍ ഉ​ണ്ടാ​ക്കി​യ ധാ​ര​ണ​പ്ര​കാ​രം ഈ ​രാ​ജ്യ​ങ്ങ​ളി​ലെ ക​പ്പ​ലു​ക​ള്‍​ക്ക് ക​ട​ന്നു​പോ​കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

Kerala

വീട്ടിലെ കുഴൽക്കിണർ ഖനിയായി; ഈ അടുക്കളയിൽ പാ​ച​ക​വാ​ത​ക ക്ഷാ​മം ഇല്ലേയില്ല!

ആ​ല​പ്പു​ഴ: ഹോ​ർ​മൂ​സ് പ്ര​തി​സ​ന്ധി​യും പാ​ച​ക​വാ​ത​ക ക്ഷാ​മ​വും ബാ​ധി​ക്കാ​തെ ഗ്യാ​സ് എ​രി​യു​ന്ന അ​ടു​ക്ക​ള​യു​ണ്ട് ആ​റാ​ട്ടു​വ​ഴി​യി​ൽ. ആ​റാ​ട്ടു​വ​ഴി സി​ഖ് ജം​ഗ്ക്ഷ​നു സ​മീ​പം കാ​ർ​ത്തി​ക​യി​ൽ ര​മേ​ശ​ൻ-​ര​ത്ന​മ്മ ദ​മ്പ​തി​ക​ളു​ടെ വീ​ട്ടി​ലാ​ണു 2011 മു​ത​ൽ സ്വ​യം പ​ര്യാ​പ്ത​മാ​യ പ്ര​കൃ​തി​വാ​ത​കം ല​ഭി​ക്കു​ന്ന​ത്. ഇ​വി​ടെ 15 വ​ർ​ഷ​മാ​യി ഗ്യാ​സ് സ്റ്റൗ ​എ​രി​യു​ന്ന​ത് ഒ​രു രൂ​പ ചെ​ല​വി​ല്ലാ​തെ​യാ​ണ്.

ഹോ​ർ​മൂ​സ് പ്ര​തി​സ​ന്ധി​യും പാ​ച​ക​വാ​ത​ക ക്ഷാ​മ​വും കാ​ര​ണം ഹോ​ട്ട​ലു​ക​ൾ പൂ​ട്ടി പ​ല അ​ടു​ക്ക​ള​ക​ളി​ലും തീ ​അ​ണ​ഞ്ഞ​പ്പോ​ളും ഈ ​വീ​ട്ടി​ലെ അ​ടു​ക്ക​ള​യി​ലെ ഗ്യാ​സ് അ​ടു​പ്പു​ക​ൾ ത​ട​സ​മി​ല്ലാ​തെ ക​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പു​തി​യ വീ​ട് പ​ണി​ത ശേ​ഷം 2011 ന​വം​ബ​ർ ഏ​ഴി​ന് കു​ഴ​ൽ​ക്കി​ണ​ർ കു​ഴി​ച്ച​പ്പോ​ഴാ​യി​രു​ന്നു ഈ ​സൗ​ഭാ​ഗ്യം ര​ത്ന​മ്മ​യ്ക്കും കു​ടും​ബ​ത്തി​നും ല​ഭി​ച്ച​ത്.

വീ​ട്ടി​ൽ അ​ഞ്ച് മീ​റ്റ​ർ ആ​ഴ​ത്തി​ൽ ഒ​രു കു​ഴ​ൽ​ക്കി​ണ​ർ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും വ​രു​ന്ന​തു ക​ല​ങ്ങി​യ വെ​ള്ള​മാ​യി​രു​ന്നു. അ​തി​നാ​ലാ​ണ് 20 മീ​റ്റ​ർ ആ​ഴ​ത്തി​ൽ പു​തി​യ​തൊ​ന്നു കു​ഴി​ച്ച​ത്. എ​ന്നാ​ൽ, കു​ഴി​യി​ൽ​നി​ന്നു പ്ര​കൃ​തി​വാ​ത​ക​മാ​ണു പു​റ​ത്തേ​ക്കു​വ​ന്ന​ത്. പൈ​പ്പ് ഊ​രി​യെ​ടു​ത്ത ശേ​ഷം വെ​ൽ​ഡ് ചെ​യ്യാ​ൻ തീ ​ക​ത്തി​ച്ച​പ്പോ​ൾ പെ​ട്ടെ​ന്നു തീ ​പ​ട​ർ​ന്നു. ഒ​രാ​ഴ്ച​യോ​ളം ആ ​തീ അ​ണ​ഞ്ഞി​ല്ല.

ഭൂ​ജ​ല വ​കു​പ്പി​ൽ​നി​ന്നും എ​ണ്ണ​ക്ക​മ്പ​നി​ക​ളി​ൽനി​ന്നു​മെ​ല്ലാം വി​ദ​ഗ്‌​ധ​രെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം ഇതു പ്ര​കൃ​തി​വാ​ത​ക​മാ​ണെ​ന്നും പാ​ച​ക​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​മെ​ന്നും അ​റി​യി​ച്ചു. അ​ങ്ങ​നെ കു​ഴ​ൽ വ​ഴി വാ​ത​കം അ​ടു​ക്ക​ള​യി​ലേ​ക്ക് എ​ത്തി​ച്ചു. കു​ഴി​ക്കു സ​മീ​പം പു​തി​യൊ​രു അ​ടു​ക്ക​ള​കെ​ട്ടി കു​ഴി​യു​ടെ മു​ക​ൾ ഭാ​ഗം കോ​ൺ​ക്രീ​റ്റ് ചെ​യ്തു. വാ​ത​ക​ത്തി​ന്‍റെ വ​ര​വ് നി​യ​ന്ത്രി​ക്കാ​ൻ പൈ​പ്പി​ൽ റ​ഗു​ലേ​റ്റ​റും സ്ഥാ​പി​ച്ചു.

അ​തി​ശ​ക്ത‌​മാ​യ മ​ഴ​ക്കാ​ല​ത്തു പ്ര​കൃ​തി​വാ​ത​ക​ത്തി​ന്‍റെ അ​ള​വ് നേ​രി​യ തോ​തി​ൽ കു​റ​യു​മെ​ങ്കി​ലും മ​ഴ​യു​ടെ ശ​ക്തി കു​റ​യു​ന്നതോ​ടെ ഗ്യാ​സ് ല​ഭ്യ​ത​യും പൂ​ർ​വ​സ്ഥി​തി പ്രാ​പി​ക്കും. അ​തു​കൊ​ണ്ടുത​ന്നെ ഈ ​സ​മ​യ​ങ്ങ​ളി​ൽ ഒ​രു എ​ൽ​പി​ജി സി​ലി​ണ്ട​ർ ക​രു​തി​വ​യ്ക്കു​മെ​ന്നും ര​ത്ന​മ്മ പ​റ​യു​ന്നു. ഒ​രു വ​ർ​ഷം മു​ൻ​പെ​ടു​ത്ത സി​ലി​ണ്ട​ർ അ​ന​ങ്ങാ​തെ വീ​ട്ടി​ലി​രി​പ്പു​ണ്ട്.

ഈ ​മേ​ഖ​ല​യി​ൽ ഭൂ​ഗ​ർ​ഭ​ത്തി​ൽ പ്ര​കൃ​തി​വാ​ത​കം ഉണ്ടെന്നും കു​ഴി​ച്ച​പ്പോ​ൾ ഈ ​വാ​ത​കം പു​റ​ത്തേ​ക്കു വ​ന്ന​താ​കാ​മെ​ന്നു​മാ​ണ് ബ​ന്ധ​പ്പെ​ട്ട ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്.

International

ന​യ​ത​ന്ത്ര വി​ജ​യം: ഹോ​ർ​മൂ​സ് ക​ട​ലി​ടു​ക്ക് ക​ട​ന്ന് ഇ​ന്ത്യ​ൻ ക​പ്പ​ൽ ജ​ഗ് ലാ​ഡ്കി

ന്യൂ​ഡ​ൽ​ഹി: ഹോ​ർ​മൂ​സ് ക​ട​ലി​ടു​ക്കി​ലെ സം​ഘ​ർ​ഷാ​വ​സ്ഥ​യെ​ത്തു​ട​ർ​ന്ന് കു​ടു​ങ്ങി​ക്കി​ട​ന്ന ഇ​ന്ത്യ​ൻ ക​പ്പ​ലു​ക​ളെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ക്കു​ന്ന​തി​ൽ മോ​ദി സ​ർ​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ൽ വി​ജ​യ​ത്തി​ലേ​ക്ക്. 'ശി​വാ​ലി​ക്', 'ന​ന്ദാ​ദേ​വി' എ​ന്നീ എ​ൽ​പി​ജി ക​പ്പ​ലു​ക​ൾ​ക്ക് പി​ന്നാ​ലെ, 'ജ​ഗ് ലാ​ഡ്കി' എ​ന്ന ഇ​ന്ത്യ​ൻ‌ ക​പ്പ​ലും ഹോ​ർ​മൂ​സ് ക​ട​ലി​ടു​ക്ക് ക​ട​ന്ന് സു​ര​ക്ഷി​ത പാ​ത​യി​ലെ​ത്തി. ശ​നി​യാ​ഴ്ച യു​എ​ഇ​യി​ലെ ഫു​ജൈ​റ തു​റ​മു​ഖ​ത്ത് എ​ണ്ണ ടെ​ർ​മി​ന​ലി​ൽ നി​ന്ന് ക്രൂ​ഡ് ഓ​യി​ൽ ക​യ​റ്റു​ന്ന​തി​നി​ടെ​യാ​ണ് ഇ​ന്ത്യ​ൻ പ​താ​ക വ​ഹി​ച്ച ക്രൂ​ഡ് ടാ​ങ്ക​ർ ജ​ഗ് ലാ​ഡ്കി ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.

എ​ന്നാ​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് ഞാ​യ​റാ​ഴ്ച രാ​വി​ലെ ജ​ഗ് ലാ​ഡ്കി എ​ന്ന ക​പ്പ​ലും ഫു​ജൈ​റ​യി​ൽ‌ നി​ന്നും പു​റ​പ്പെ​ട്ട​ത്. ഏ​ക​ദേ​ശം 80,800 ട​ൺ അ​സം​സ്കൃ​ത എ​ണ്ണ​യു​മാ​യാ​ണ് ജ​ഗ് ലാ​ഡ്കി ഇ​ന്ത്യ​ൻ തു​റ​മു​ഖ​ത്തേ​യ്ക്ക് എ​ത്തു​ന്ന​ത്. ക​പ്പ​ലും അ​തി​ലു​ള്ള എ​ല്ലാ ഇ​ന്ത്യ​ൻ നാ​വി​ക​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥി​രീ​ക​രി​ച്ചു. മ​സം​ഘ​ർ​ഷ​ബാ​ധി​ത മേ​ഖ​ല​യി​ൽ നി​ന്ന് പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട നാ​ലാ​മ​ത്തെ ഇ​ന്ത്യ​ൻ പ​താ​ക​യു​ള്ള ക​പ്പ​ലാ​ണ് ജ​ഗ് ലാ​ഡ്കി. ശ​നി​യാ​ഴ്ച ഇ​ന്ത്യ​ൻ പ​താ​ക വ​ഹി​ച്ച ശി​വാ​ലി​ക്, ന​ന്ദ ദേ​വി എ​ന്നീ ര​ണ്ട്‌ ക​പ്പ​ലു​ക​ളും ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വി​ജ​യ​ക​ര​മാ​യി ക​ട​ന്നി​രു​ന്നു.

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം ഇ​ന്ത്യ​ൻ ക​പ്പ​ലു​ക​ളു​ടെ യാ​ത്ര​യെ ബാ​ധി​ച്ച​തോ​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നേ​രി​ട്ട് വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടി​രു​ന്നു. ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സെ​ഷ്കി​യ​നു​മാ​യി അ​ദ്ദേ​ഹം ന​ട​ത്തി​യ ച​ർ​ച്ച​ക​ളാ​ണ് കു​ടു​ങ്ങി​ക്കി​ട​ന്ന ക​പ്പ​ലു​ക​ൾ​ക്ക് വ​ഴി തു​റ​ന്ന​ത്. ഗു​ജ​റാ​ത്തി​ലെ മു​ന്ദ്ര, ക​ണ്ട്‌​ല തു​റ​മു​ഖ​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന ക​പ്പ​ലു​ക​ൾ രാ​ജ്യ​ത്തെ പാ​ച​ക​വാ​ത​ക ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്. ഇ​നി​യും മേ​ഖ​ല​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന മ​റ്റ് ഇ​ന്ത്യ​ൻ ക​പ്പ​ലു​ക​ളെ കൂ​ടി സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ക്കാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഇ​റാ​നു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടു​ന്നു​ണ്ട്.

 

 

 

 

 

 

 

 

 

 

 

National

ഹോര്‍മുസ് കടന്ന് ആദ്യകപ്പലെത്തി

മും​​​ബൈ: പ​​​ശ്ചി​​​മേ​​​ഷ്യ​​​ന്‍ സം​​​ഘ​​​ര്‍ഷം രൂ​​​ക്ഷ​​​മാ​​​യി തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ ഹോ​​​ര്‍മു​​​സ് ക​​​ട​​​ലി​​​ടു​​​ക്ക് ക​​​ട​​​ന്ന് ആ​​​ദ്യ എ​​​ണ്ണ​​​ടാ​​​ങ്ക​​​ര്‍ ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി.

സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ല്‍ നി​​​ന്നു​​​ള്ള അ​​​സം​​​സ്‌​​​കൃ​​​ത എ​​​ണ്ണ​​​യു​​​മാ​​​യി ലൈ​​​ബീ​​​രി​​​യ​​​ന്‍ ക​​​പ്പ​​​ലാ​​​യ ഷെ​​​ന്‍ലോം​​​ഗ് ആ​​​ണ് ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് ഒ​​​രു​​​മ​​​ണി​​​യോ​​​ടെ മും​​​ബൈ തു​​​റ​​​മു​​​ഖ​​​ത്ത് ന​​​ങ്കൂ​​​ര​​​മി​​​ട്ട​​​ത്.

ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി​​​യി​​​ലോ വ്യാ​​​ഴാ​​​ഴ്ച പു​​​ല​​​ര്‍ച്ചെ​​​യോ ക​​​പ്പ​​​ല്‍ ഹോ​​​ര്‍മു​​​സ് ക​​​ട​​​ന്നു​​​വെ​​​ന്നാ​​​ണ് റി​​​പ്പോ​​​ര്‍ട്ട്. സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ റാ​​​സ് ത​​​നു​​​റ തു​​​റ​​​മു​​​ഖ​​​ത്ത് നി​​​ന്നു പു​​​റ​​​പ്പെ​​​ട്ട ക​​​പ്പ​​​ലി​​​ല്‍ 135,335 മെ​​​ട്രി​​​ക് ട​​​ണ്‍ അ​​​സം​​​സ്‌​​​കൃ​​​ത എ​​​ണ്ണ​​​യാ​​​ണു​​​ള്ള​​​ത്.

Editorial

ഹോ​ർ​മു​സി​ൽ നി​ന്നു വി​റ​ക​ടു​പ്പി​ലേ​ക്ക്

യു​ദ്ധം മ​നു​ഷ്യ​രെ പി​ന്നോ​ട്ട​ടി​ക്കു​മെ​ന്നു പ​റ​യു​ന്ന​ത് വെ​റു​തെ​യ​ല്ലെ​ന്ന് പാ​ച​ക​വാ​ത​കം തീ​രു​മോ​യെ​ന്നു പേ​ടി​ച്ചു വി​റ​കു പെ​റു​ക്കാ​ൻ ഇ​റ​ങ്ങി​യ​വ​ർ​ക്കു തോ​ന്നു​ന്നു​ണ്ട്. വി​റ​ക​ടു​പ്പി​ല്ലാ​ത്ത​വ​ർ​ക്കോ, പാ​ച​ക​ക്കു​റ്റി തീ​ർ​ന്നാ​ൽ കി​ട്ടു​മോ​യെ​ന്ന ആ​ധി.

വി​ത​ര​ണ​ത്തി​ലെ ത​ട​സം താ​ത്കാ​ലി​ക​മാ​ണെ​ന്നു സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. പ​ക്ഷേ, താ​ത്കാ​ലി​ക​മാ​ണെ​ങ്കി​ലും സം​ഗ​തി യാ​ഥാ​ർ​ഥ്യ​മാ​യി. വി​ത​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ൽ നീ​ണ്ട നി​ര​യാ​ണ്. ത​ടി​മി​ല്ലു​ക​ളി​ലെ വി​റ​കു​വി​ൽ​പ​ന​യും വ​ർ​ധി​ച്ചു. ഇ​ന്ന​ലെ​ത്ത​ന്നെ നി​ര​വ​ധി ഹോ​ട്ട​ലു​ക​ൾ അ​ട​ച്ചു.

ട്രെ​യി​നു​ക​ളി​ലെ ഭ​ക്ഷ​ണ​വി​ത​ര​ണം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കാ​ൻ റെ​യി​ൽ​വേ നി​ർ​ദേ​ശം ന​ൽ​കി​യെ​ന്നാ​ണ് വാ​ർ​ത്ത​ക​ൾ. അ​ടു​ത്ത​ത് വീ​ടു​ക​ളാ​കു​മോ എ​ന്ന ഭീ​തി നി​സാ​ര​മ​ല്ല. ഇ​ന്ധ​ന​ക്ഷാ​മം ഇ​ല്ലെ​ന്ന് പ​റ​ഞ്ഞ​വ​ർ​ത​ന്നെ പൊ​ടു​ന്ന​നെ പാ​ച​ക​വാ​ത​ക​ത്തി​നു വി​ല കൂ​ട്ടി​യ​ത് ദുഃ​സൂ​ച​ന​യാ​യി.

അ​ന്ത​ർ​ദേ​ശീ​യ വി​ല​യി​ടി​വി​ലെ ലാ​ഭം ജ​ന​ങ്ങ​ൾ​ക്കു കൊ​ടു​ക്കാ​തെ പ​ങ്കി​ട്ടെ​ടു​ത്ത സ​ർ​ക്കാ​രും പൊ​തു​മേ​ഖ​ല-​സ്വ​കാ​ര്യ എ​ണ്ണ​ക്ക​ന്പ​നി​ക​ളും ന​ഷ്ടം കൃ​ത്യ​മാ​യി ജ​ന​ങ്ങ​ളു​ടെ ചു​മ​ലി​ലേ​ക്കു വ​ച്ചു​കൊ​ടു​ത്തു. പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന​യി​ലൂ​ടെ വ​രു​മാ​ന​മു​യ​ർ​ത്തി, പെ​ട്രോ​ൾ-​ഡീ​സ​ൽ വി​ല പി​ടി​ച്ചു​നി​ർ​ത്താ​നാ​യി​രി​ക്കാം ശ്ര​മം. അ​തെ​ന്താ​യാ​ലും, യു​ദ്ധ​ത്തി​നൊ​പ്പം സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ളും ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്ന​താ​ക​രു​ത്.

അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ പൂ​ഴ്ത്തി​വ​യ്ക്കു​ന്ന​തും അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന​തും ത​ട​യു​ന്ന എ​സ​ൻ​ഷ്യ​ൽ ക​മ്മോ​ഡി​റ്റീ​സ് ആ​ക്ട് ന​ട​പ്പാ​ക്കി​യെ​ന്നും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും പെ​ട്രോ​ളി​യം മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി പ​റ​ഞ്ഞി​രു​ന്നു. പാ​ച​ക​വാ​ത​ക ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​ൻ എ​ണ്ണ​ശു​ദ്ധീ​ക​ര​ണ​ശാ​ല​ക​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു.

പ​ക്ഷേ, അ​തി​നി​ടെ ഗാ​ർ​ഹി​ക ഉ​പ​യോ​ഗ​ത്തി​നു​ള്ള പാ​ച​ക​വാ​ത​ക​ത്തി​ന് 60 രൂ​പ​യും വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ൾ​ക്ക് 115 രൂ​പ​യും ഒ​റ്റ​യ​ടി​ക്കു വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്തു. റ​ഷ്യ​യി​ൽ​നി​ന്ന് വി​ല കു​റ​ച്ച് അ​സം​സ്കൃ​ത എ​ണ്ണ വാ​ങ്ങി​യ​തും ക​രു​ത​ൽ ശേ​ഖ​രം ഉ​ണ്ടാ​ക്കി​യ​തും, ആ​ഗോ​ള​വി​പ​ണി​ക്ക​നു​സ​രി​ച്ച് വി​ല കു​റ​യ്ക്കാ​തി​രു​ന്ന് എ​ണ്ണ​ക്ക​ന്പ​നി​ക​ൾ​ക്കു വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​ക്കി​യ​തും പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളി​ൽ വി​ല വ​ർ​ധി​പ്പി​ക്കാ​തി​രി​ക്കാ​ൻ സ​ഹാ​യ​ക​മാ​യി.

പാ​ച​ക​വാ​ത​ക​വി​ല വ​ർ​ധി​പ്പി​ച്ചെ​ങ്കി​ലും, വ​രാ​നി​രി​ക്കു​ന്ന സം​സ്ഥാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെ ബാ​ധി​ക്കാ​തി​രി​ക്കാ​നും വി​ല​ക്ക​യ​റ്റം രൂ​ക്ഷ​മാ​കാ​തി​രി​ക്കാ​നും പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല ഉ​യ​ർ​ത്താ​നി​ട​യി​ല്ല. ഉ​യ​ർ​ന്ന നി​ല​യി​ലു​ള്ള നി​കു​തി കു​റ​ച്ചും ഇ​ന്ധ​ന​വി​ല പി​ടി​ച്ചു​നി​ർ​ത്താ​നാ​കും. ക​രി​ന്പി​ൽ​നി​ന്നും ധാ​ന്യ​ങ്ങ​ളി​ൽ​നി​ന്നും ഉ​ത്പാ​ദി​പ്പി​ക്കു​ന്ന എ​ഥ​നോ​ൾ പെ​ട്രോ​ളി​ൽ ചേ​ർ​ക്കു​ന്ന​തി​ന്‍റെ അ​ള​വ് അ​ടു​ത്ത മാ​സം മു​ത​ൽ 20 ശ​ത​മാ​ന​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

ഇ​തു പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളി​ലു​ള്ള ആ​ശ്രി​ത​ത്വം കു​റ​യ്ക്കും. പ​ക്ഷേ, 2023നു ​മു​ന്പു നി​ർ​മി​ക്ക​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ എ​ഥ​നോ​ളി​നു​വേ​ണ്ടി നി​ർ​മി​ക്ക​പ്പെ​ട്ട​ത​ല്ലാ​ത്ത​തി​നാ​ൽ മൈ​ലേ​ജി​നെ ബാ​ധി​ക്കും. എ​ൻ​ജി​ൻ കേ​ടാ​കാ​തി​രി​ക്കാ​ൻ, എ​ഥ​നോ​ൾ ചേ​ർ​ക്കു​ന്ന​തി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ളു​ണ്ടെ​ന്നാ​ണ് സ​ർ​ക്കാ​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

പാ​ച​ക​വാ​ത​ക​ക്ഷാ​മം മൂ​ലം പ​ല ഹോ​ട്ട​ലു​ക​ളും അ​ട​ച്ചു. ഉ​ച്ച​ഭ​ക്ഷ​ണ​മി​ല്ലെ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ​ത​ന്നെ പ​ല ഹോ​ട്ട​ലു​ക​ളും അ​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു. ഓ​ഫീ​സ്, വ്യാ​പാ​ര, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രെ ഉ​ൾ​പ്പെ​ടെ ഇ​തു ബാ​ധി​ച്ചി​ട്ടു​ണ്ട്.

പ​രി​ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും യു​ദ്ധ​ത്തി​ന്‍റെ അ​നി​ശ്ചി​താ​വ​സ്ഥ​യും ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ ഗ​താ​ഗ​ത ത​ട​സ​വും മൂ​ലം സ​മ​യ​ബ​ന്ധി​ത​മാ​യ പ​രി​ഹാ​രം ഉ​റ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​രി​നാ​കി​ല്ല. അ​ൾ​ജീ​രി​യ, ഓ​സ്ട്രേ​ലി​യ, കാ​ന​ഡ, നോ​ർ​വേ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളെ പാ​ച​ക​വാ​ത​ക​ത്തി​നാ​യി സ​ർ​ക്കാ​ർ ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് വാ​ർ​ത്ത.

പ​ക്ഷേ, കാ​ത്തി​രി​ക്കാ​നാ​കി​ല്ല. പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ ഉ​പ​യോ​ഗ​ത്തി​ൽ മി​ത​ത്വം പാ​ലി​ക്ക​ണം. വി​റ​ക​ടു​പ്പ് ഉ​ള്ള​വ​ർ​ക്ക് ചെ​റി​യൊ​രാ​ശ്വാ​സ​മു​ണ്ട്. പാ​ച​ക​ത്തി​നു​ള്ള സാ​ധ​ന​ങ്ങ​ൾ ഒ​രു​ക്കി​യ​തി​നു​ശേ​ഷം മാ​ത്രം സ്റ്റൗ ​ക​ത്തി​ക്കു​ക, പ്ര​ഷ​ർ​കു​ക്ക​ർ ഉ​പ​യോ​ഗി​ക്കു​ക, അ​ടു​പ്പ​ത്തു​ള്ള പാ​ത്രം മൂ​ടി​വ​യ്ക്കു​ക, ഫ്രി​ഡ്ജി​ൽ​നി​ന്നെ​ടു​ക്കു​ന്ന​വ ത​ണു​പ്പു മാ​റി​യ​തി​നു​ശേ​ഷം അ​ടു​പ്പ​ത്തു വ​യ്ക്കു​ക, വേ​വി​ക്കാ​ൻ ആ​വ​ശ്യ​ത്തി​നു മാ​ത്രം വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ക, തി​ള​ച്ചാ​ലു​ട​നെ തീ ​കു​റ​യ്ക്കു​ക, പാ​ച​കം ക​ഴി​ഞ്ഞാ​ലു​ട​നെ സ്റ്റൗ ​അ​ണ​യ്ക്കു​ക... തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന​ത് യു​ദ്ധ​കാ​ല​ത്തും അ​ല്ലാ​ത്ത​പ്പോ​ഴും ഇ​ന്ധ​ന​ലാ​ഭ​ത്തി​ന് സ​ഹാ​യ​ക​മാ​ണ്.

ഹോ​ർ​മു​സി​ൽ മൈ​നു​ക​ൾ നി​ക്ഷേ​പി​ക്കു​ന്ന ഇ​റാ​ന്‍റെ 16 ക​പ്പ​ലു​ക​ൾ ത​ക​ർ​ത്തെ​ന്നാ​ണ് അ​മേ​രി​ക്ക പ​റ​ഞ്ഞ​ത്. സ്ഥാ​പി​ച്ച മൈ​നു​ക​ൾ നീ​ക്കി​യി​ല്ലെ​ങ്കി​ൽ ക്രൂ​ര ആ​ക്ര​മ​ണ​മെ​ന്നാ​ണ് ട്രം​പി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഏ​താ​യാ​ലും യു​ദ്ധം ഹോ​ർ​മു​സി​ലേ​ക്കു കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​റാ​ന്‍റെ ഏ​റ്റ​വും വ​ലി​യ യു​ദ്ധോ​പ​ക​ര​ണം ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കാ​ണ്. ആ​ഗോ​ള എ​ണ്ണ​ക്ക​ച്ച​വ​ട​ത്തി​ന്‍റെ 20 ശ​ത​മാ​ന​വും അ​തി​ലൂ​ടെ​യാ​ണ്. അ​വ​ർ​ക്ക​റി​യാം എ​ണ്ണ​യ്ക്കു ത​ട​സ​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ, ലോ​കം യു​ദ്ധ​പ​രി​ഹാ​ര​ത്തി​ന് ഇ​ട​പെ​ടി​ല്ലെ​ന്ന്.

ഇ​പ്പോ​ൾ അ​ത് എ​ല്ലാ​വ​രു​ടെ​യും ആ​വ​ശ്യ​മാ​യി; വീ​ട്ടി​ൽ അ​ടു​പ്പ് പു​ക​യേ​ണ്ട​തു​പോ​ലെ​യു​ള്ള ആ​വ​ശ്യം. യു​ദ്ധം തീ​രു​ന്ന​ത് ന​ല്ല​താ​ണ്. പ​ക്ഷേ, അ​തി​നു​മു​ന്പ് പാ​ച​ക​വാ​ത​കം തീ​രു​ന്ന​ത് ന​ല്ല​ത​ല്ല. ക​രു​ത​ലോ​ടെ ഉ​പ​യോ​ഗി​ക്കു​ക. നി​ങ്ങ​ൾ ഏ​തു പ​ക്ഷ​ത്താ​ണെ​ന്ന​ത​ല്ല ഇ​പ്പോ​ഴ​ത്തെ പ്ര​ശ്നം, ഇ​ത്തി​രി തീ​യു​ണ്ടോ ക​ഞ്ഞി​വ​യ്ക്കാ​ൻ എ​ന്ന​തു മാ​ത്ര​മാ​ണ്. യു​ദ്ധം ഇ​നി​യും വാ​യി​ക്ക​പ്പെ​ടാ​ത്ത ഒ​രു പാ​ഠ​പു​സ്ത​ക​മാ​ണ്.

International

ഹോ​ർ​മു​സി​ൽ ആ​ശ​ങ്ക തു​ട​രു​ന്നു; ഇ​ന്ന് നാ​ല് ച​ര​ക്ക് ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം

ദോ​ഹ: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ആ​ശ​ങ്ക തു​ട​രു​ന്നു. ഇ​ന്ന് മാ​ത്രം നാ​ല് ച​ര​ക്ക് ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​താ​യി യു​കെ മാ​രി​ട​ടൈം ഏ​ജ​ൻ​സി അ​റി​യി​ച്ചു.

വ​ട​ക്ക​ൻ ഒ​മാ​ൻ തീ​ര​ത്തി​ന് 11 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ സ്ഫോ​ട​ന​ത്തി​ൽ കാ​ർ​ഗോ ക​പ്പ​ലി​ന് തീ ​പി​ടി​ച്ചു. ഇ​തേ തു​ട​ർ‌​ന്ന് ക​പ്പ​ലി​ലെ ജീ​വ​ന​ക്കാ​രെ ഒ​ഴി​പ്പി​ച്ചു. ഒ​മാ​ൻ തീ​ര​ത്ത് മ​റ്റൊ​രു കാ​ർ​ഗോ ക​പ്പ​ലി​ന് നേ​രെ​യും ആ​ക്ര​മ​ണം ഉ​ണ്ടാ​യി.

ദു​ബാ​യി തീ​ര​ത്തി​ന് 50 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ​യും ക​പ്പ​ൽ അ​പ​ക​ട​ത്തി​ൽ പെ​ട്ടെ​ന്ന് ഏ​ജ​ൻ​സി അ​റി​യി​ച്ചു. കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​മി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. റാ​സ് അ​ൽ ഖൈ​മ തീ​ര​ത്തി​ന് 25 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ മ​റ്റൊ​രു ക​പ്പ​ലും അ​പ​ക​ട​ത്തി​ൽ പെ​ട്ടി​ട്ടു​ണ്ട്.

International

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ മി​സൈ​ൽ ആ​ക്ര​മ​ണം; സ്ഥി​രീ​ക​രി​ച്ച് ഒ​മാ​ൻ

മ​സ്ക​റ്റ്: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ന് സ​മീ​പ​ത്താ​യി ച​ര​ക്ക് ക​പ്പ​ലി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. ഒ​മാ​ൻ റോ​യ​ൽ നേ​വി ആ​ണ് ച​ര​ക്ക് ക​പ്പ​ലി​ന് നേ​രെ​യു​ണ്ടാ​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തെ കു​റി​ച്ച് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

മാ​ൾ​ട്ട​യു​ടെ പ​താ​ക വ​ഹി​ക്കു​ന്ന ച​ര​ക്ക് ക​പ്പ​ലി​ൽ ര​ണ്ട് മി​സൈ​ലു​ക​ൾ പ​തി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ആ​ക്ര​മി​ക്ക​പ്പെ​ട്ട ക​പ്പ​ലി​ൽ നി​ന്ന് 24 ജീ​വ​ന​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യെ​ന്നും പ​രി​ക്കേ​റ്റ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ വൈ​ദ്യ​സ​ഹാ​യം ന​ൽ​കി​യ​താ​യും ഒ​മാ​ൻ വാ​ർ​ത്താ ഏ​ജ​ൻ​സി വ്യ​ക്ത​മാ​ക്കി. 

International

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം; എ​ണ്ണ വി​ത​ര​ണ​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് റ​ഷ്യ​യു​ടെ സ​ഹാ​യ വാ​ഗ്ദാ​നം

മോ​സ്കോ: പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് സ​ഹാ​യ വാ​ഗ്ദാ​ന​വു​മാ​യി റ​ഷ്യ. എ​ണ്ണ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​ന്ത്യ​യ്ക്ക് റ​ഷ്യ​യു​ടെ സ​ഹാ​യ വാ​ഗ്ദാ​നം.

യു​എ​സ്-​ഇ​സ്ര​യേ​ൽ സം​യു​ക്ത സൈ​നി​ക നീ​ക്ക​ത്തി​ന് പി​ന്നാ​ലെ ഇ​റാ​ൻ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണം പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധ സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ന് വ​ഴി​വ​ച്ചു.

ഇ​തേ തു​ട​ർ​ന്ന് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ച​ര​ക്ക് ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണം കൂ​ടി നി​ല​വി​ൽ വ​ന്ന​തോ​ടെ ആ​ഗോ​ള എ​ണ്ണ​വി​ത​ര​ണ​ത്തെ ഇ​ത് കാ​ര്യ​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഇ​തോ​ടെ​യാ​ണ് സ​ഹാ​യി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് റ​ഷ്യ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

രാ​ജ്യ​ത്തേ​ക്കു​ള്ള പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി​യു​ടെ 40 ശ​ത​മാ​ന​ത്തോ​ളം ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യാ​ണ്. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തി​ന് പി​ന്നാ​ലെ ഹോ​ർ​മു​സ് വ​ഴി ക​ട​ന്നു​പോ​കു​ന്ന ക​പ്പ​ലു​ക​ൾ​ക്കു​ള്ള ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ പി​ൻ​വ​ലി​ച്ചു.

എ​ന്നാ​ൽ നാ​ല് ആ​ഴ്ച വ​രെ രാ​ജ്യ​ത്തി​നാ​വ​ശ്യ​മാ​യ ഇ​ന്ധ​നം കൈ​വ​ശ​മു​ണ്ടെ​ന്ന് ചൊ​വ്വാ​ഴ്ച കേ​ന്ദ്ര​സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

National

ഇ​ന്ത്യ​യി​ൽ ഇ​ന്ധ​ന​ക്ഷാ​മം ഇ​ല്ല; ഹോ​ർ​മു​സ് വ​ഴി എ​ത്തു​ന്ന​ത് 40 ശ​ത​മാ​നം മാ​ത്ര​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം ശ​ക്ത​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ല​ഭ്യ​ത​യി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ. രാ​ജ്യ​ത്തേ​ക്കെ​ത്തു​ന്ന പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ 40 ശ​ത​മാ​നം മാ​ത്ര​മാ​ണ് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ എ​ത്തു​ന്ന​തെ​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വാ​ദം.

യു​എ​സ്-​ഇ​സ്ര​യേ​ൽ സം​യു​ക്ത സൈ​നി​ക നീ​ക്ക​ത്തി​ൽ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തൊ​ള്ള ഖ​മ​ന​യ് കൊ​ല്ല​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ ഇ​റാ​ന്‍ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലു​ട​നീ​ളം പ്ര​ത്യാ​ക്ര​മ​ണ​ങ്ങ​ൾ ആ​രം​ഭി​ച്ചി​രു​ന്നു. ഇ​തു​കൂ​ടാ​തെ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള ച​ര​ക്ക് ഗ​താ​ഗ​ത​ത്തി​നും നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വി​വി​ധ ലോ​ക രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വ്യാ​പാ​രം അ​ന​ശ്ചി​ത​ത്വ​ത്തി​ലാ​യി​രു​ന്നു. സം​ഘ​ർ​ഷം ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ ഇ​ന്ത്യ​യി​ലും പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ല​ഭ്യ​ത കു​റ​യു​മെ​ന്നും വി​ല​ക്ക​യ​റ്റം രൂ​ക്ഷ​മാ​കു​മെ​ന്നും വി​ല​യി​രു​ത്ത​ലു​ക​ളു​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ൽ രാ​ജ്യ​ത്ത് പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ല​ഭ്യ​ത​യി​ൽ കു​റ​വു​ണ്ടാ​കി​ല്ലെ​ന്നും അ​നി​യ​ന്ത്രി​ത​മാ​യ വി​ല​ക്ക​യ​റ്റ​ത്തി​ന് കാ​ര​ണ​മാ​കി​ല്ലെ​ന്നു​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ല​വി​ൽ‌ വ്യ​ക്ത​മാ​ക്കു​ന്ന​ത്. രാ​ജ്യ​ത്തേ​ക്കു​ള്ള പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ 60 ശ​ത​മാ​ന​വും എ​ത്തു​ന്ന​ത് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ അ​ല്ലെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കു​ന്നു.

മൂ​ന്ന് മു​ത​ൽ നാ​ല് ആ​ഴ്ച വ​രെ രാ​ജ്യ​ത്തി​നാ​വ​ശ്യ​മാ​യ പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ൾ സം​ഭ​രി​ച്ചി​ട്ടു​ണ്ടെ​ന്നും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ക്കു​ന്നു. നേ​ര​ത്തെ റ​ഷ്യ​യി​ൽ നി​ന്ന് പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ൾ ഇ​ന്ത്യ​യി​ലേ​ക്ക് ഇ​റ​ക്കു​മ​തി ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ അ​മേ​രി​ക്ക​യു​മാ​യി ധാ​ര​ണ​യാ​യ വ്യാ​പാ​ര ക​രാ​ർ അ​നു​സ​രി​ച്ച് റ​ഷ്യ​യി​ൽ നി​ന്നു​ള്ള പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. അ​തേ​സ​മ​യം റ​ഷ്യ​യി​ൽ നി​ന്നു​ള്ള ഇ​റ​ക്കു​മ​തി ഇ​ന്ത്യ അ​വ​സാ​നി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

Latest News

Corehub Up