x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ന് അ​പ്പു​റം ഇ​റാ​ന്‍റെ കൈ​വ​ശം ത​ന്ത്ര​ങ്ങ​ളൊ​ന്നു​മി​ല്ല; ച​ർ​ച്ച​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യി ഡോ​ണ​ൾ​ഡ് ട്രം​പ്


Published: April 11, 2026 12:15 AM IST | Updated: April 11, 2026 12:57 AM IST

വാ​ഷിം​ഗ്ട​ൺ: ഇ​സ്‌​ലാ​മാ​ബാ​ദി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന നി​ർ​ണാ​യ​ക ച​ർ​ച്ച​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യി ഇ​റാ​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ന്‍റെ നി​യ​ന്ത്ര​ണം കൈ​വ​ശം വെ​ക്കു​ക എ​ന്ന​തി​ന​പ്പു​റം അ​മേ​രി​ക്ക​യെ പ്ര​തി​രോ​ധി​ക്കാ​ൻ ഇ​റാ​ന്‍റെ പ​ക്ക​ൽ മ​റ്റ് മാ​ർ​ഗ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന് ട്രം​പ് പ​രി​ഹ​സി​ച്ചു.

ലോ​ക​ത്തെ എ​ണ്ണ​ക്ക​ട​ത്തി​ന്‍റെ സി​രാ​കേ​ന്ദ്ര​മാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ത​ട​സ​പ്പെ​ടു​ത്തു​മെ​ന്ന് ഇ​റാ​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്താ​റു​ണ്ടെ​ങ്കി​ലും, അ​ത് പ്രാ​യോ​ഗി​ക​മാ​യി ന​ട​പ്പി​ലാ​ക്കാ​ൻ അ​വ​ർ​ക്ക് ക​ഴി​യി​ല്ലെ​ന്ന് ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടു. അ​മേ​രി​ക്ക ഏ​ർ​പ്പെ​ടു​ത്തി​യ ഉ​പ​രോ​ധ​ങ്ങ​ൾ ഇ​റാ​നെ സാ​മ്പ​ത്തി​ക​മാ​യി ത​ള​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മേ​ഖ​ല​യി​ൽ പ്ര​കോ​പ​നം സൃ​ഷ്ടി​ക്കാ​നാ​ണ് ഇ​റാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

 

Tags : Donald Trump Iran Strait of Hormuz Latest News

Recent News

Corehub Up