x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ക്കു​ന്നു; ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച് ഇ​റാ​ൻ


Published: April 8, 2026 09:23 PM IST | Updated: April 8, 2026 09:29 PM IST

ടെ​ഹ്റാ​ൻ: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് നാ​ളെ​യോ മ​റ്റ​ന്നാ​ളോ തു​റ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച് ഇ​റാ​ൻ. യു​ദ്ധ​ത്തെ​തു​ട​ർ​ന്ന് ഇ​റാ​ൻ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​ച്ച​തോ​ടെ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള പെ​ട്രോ​ളി​യം വാ​ത​ക (എ​ൽ​പി​ജി) ഇ​റ​ക്കു​മ​തി​യി​ൽ 40 ശ​ത​മാ​നം കു​റ​വു​ണ്ടാ​യി​രു​ന്നു. 2025 ഡി​സം​ബ​റി​ലും 2026 ജ​നു​വ​രി-​ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ലും റ​ഷ്യ​യി​ൽ നി​ന്നു​ള്ള എ​ണ്ണ ഇ​റ​ക്കു​മ​തി​യും കു​റ​ഞ്ഞി​രു​ന്നു.

അ​മേ​രി​ക്ക​യു​ടെ ഇ​ട​പെ​ട​ലി​നെ​തു​ട​ർ​ന്നാ​ണ് ഇ​ന്ത്യ റ​ഷ്യ​ൻ ഓ​യി​ൽ വാ​ങ്ങു​ന്ന​ത് കു​റ​ച്ച​ത്. എ​ന്നാ​ൽ, യു​ദ്ധ​ത്തെ തു​ട​ർ​ന്ന് അ​മേ​രി​ക്ക പ്ര​ഖ്യാ​പി​ച്ച 30 ദി​വ​സ​ത്തെ ഇ​ള​വി​ലാ​ണ് റ​ഷ്യ​യി​ൽ നി​ന്നു​ള്ള ഇ​റ​ക്കു​മ​തി കു​തി​ച്ചു​യ​ർ​ന്ന​ത്. അം​ഗോ​ള, ഗാ​ബ​ൺ, ഘാ​ന, കോം​ഗോ തു​ട​ങ്ങി​യ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഇ​റ​ക്കു​മ​തി​യും വ​ർ​ധി​ച്ചു. അ​തേ​സ​മ​യം, ഇ​ന്ത്യ​ൻ ക​പ്പ​ലു​ക​ൾ​ക്ക് ഹോ​ർ​മു​സ് വ​ഴി സ​ഞ്ച​രി​ക്കാ​ൻ ഇ​റാ​ൻ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

റ​ഷ്യ​യി​ൽ നി​ന്നു​ള്ള എ​ണ്ണ വാ​ങ്ങ​ൽ ഏ​പ്രി​ലി​ലും തു​ട​രും. അ​തോ​ടൊ​പ്പം ഇ​റാ​നി​യ​ൻ എ​ണ്ണ വാ​ങ്ങാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നും വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു. ഏ​പ്രി​ൽ മു​ത​ൽ ഇ​ന്ത്യ​യ്ക്ക് വെ​നി​സ്വേ​ല​ൻ ബാ​ര​ലു​ക​ൾ ല​ഭി​ച്ചു​തു​ട​ങ്ങു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

എ​ന്നാ​ൽ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ക​ട​ന്നു​പോ​കാ​ൻ ഇ​റാ​ൻ നാ​വി​ക​സേ​ന​യു​ടെ അ​നു​മ​തി വാ​ങ്ങി​യി​രി​ക്ക​ണ​മെ​ന്നും അ​നു​മ​തി​യി​ല്ലാ​തെ ക​ട​ലി​ടു​ക്ക് ക​ട​ക്കു​ന്ന ക​പ്പ​ലു​ക​ൾ ത​ക​ർ​ക്കു​മെ​ന്നും ഇ​റാ​ൻ നാ​വി​ക​സേ​ന​യു​ടെ റേ​ഡി​യോ സ​ന്ദേ​ശ​മു​ള്ള​താ​യി വാ​ൾ​സ്ട്രീ​റ്റ് ജേ​ണ​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു.

Tags : Strait of Hormuz sea opens Iran

Recent News

Corehub Up