x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ​ൻ സു​ഹൃ​ത്തു​ക്ക​ൾ സു​ര​ക്ഷി​ത​രാ​ണ്, ആ​ശ​ങ്ക വേ​ണ്ട; ഹോ​ർ​മു​സ് ഉ​പ​രോ​ധ​ത്തി​നി​ട​യി​ലും ഇ​ന്ത്യ​യ്ക്ക് ഉ​റ​പ്പ് ന​ൽ​കി ഇ​റാ​ൻ


Published: April 2, 2026 10:04 PM IST | Updated: April 2, 2026 10:04 PM IST

ടെ​ഹ്‌​റാ​ൻ: പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധം കൊ​ടു​മ്പി​രി​ക്കൊ​ള്ളു​ന്ന​തി​നി​ട​യി​ലും ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള ഇ​ന്ത്യ​യു​ടെ താ​ല്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ടു​മെ​ന്ന് ഇ​റാ​ൻ. "ഞ​ങ്ങ​ളു​ടെ ഇ​ന്ത്യ​ൻ സു​ഹൃ​ത്തു​ക്ക​ൾ സു​ര​ക്ഷി​ത​മാ​യ കൈ​ക​ളി​ലാ​ണ്, ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ല" എ​ന്ന് ഇ​ന്ത്യ​യി​ലെ ഇ​റാ​ൻ എം​ബ​സി സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി ക​പ്പ​ലു​ക​ൾ ക​ട​ത്തി​വി​ടാ​ൻ അ​നു​മ​തി​യു​ള്ള അ​ഞ്ച് 'സൗ​ഹൃ​ദ രാ​ഷ്ട്ര​ങ്ങ​ളി​ൽ' ഒ​ന്നാ​യാ​ണ് ഇ​റാ​ൻ ഇ​ന്ത്യ​യെ കാ​ണു​ന്ന​ത്. ഇ​ന്ത്യ​യെ​ക്കൂ​ടാ​തെ റ​ഷ്യ, ചൈ​ന, ഇ​റാ​ഖ്, പാ​കി​സ്താ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്കും ഈ ​ഇ​ള​വു​ണ്ട്.

ഇ​ന്ത്യ​യു​ടെ എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ​ക്ക് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ ത​ട​സ​മി​ല്ലാ​തെ സ​ഞ്ച​രി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് ഇ​ന്ത്യ​യി​ലെ ഇ​റാ​ൻ സ്ഥാ​ന​പ​തി മു​ഹ​മ്മ​ദ് ഫ​താ​ലി ഉ​റ​പ്പു​ന​ൽ​കി. ഇ​ന്ത്യ ത​ങ്ങ​ളു​ടെ വി​ശ്വ​സ്ത പ​ങ്കാ​ളി​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

 

 

 

Tags : Strait of Hormuz Iran Latest News

Recent News

Corehub Up