x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോ​ർ​മു​സി​ൽ ഒ​ഴു​കി ന​ട​ക്കു​ന്ന മ​ര​ണം; ക​ട​ലി​ൽ ഒ​രു​ക്കി​യ കെ​ണി​യി​ൽ ഇ​റാ​നും പെ​ട്ടു


Published: April 11, 2026 05:41 PM IST | Updated: April 11, 2026 05:41 PM IST

ടെ​ഹ്‌​റാ​ൻ: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് പൂ​ർ​ണ​മാ​യും തു​റ​ക്കാ​നാ​കാ​തെ ഇ​റാ​ൻ. അ​മേ​രി​ക്ക​യു​മാ​യു​ള്ള വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യി ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ക്കാ​മെ​ന്ന് ഇ​റാ​ൻ സ​മ്മ​തി​ച്ചി​രു​ന്നെ​ങ്കി​ലും നി​ല​വി​ൽ അ​തി​ന് സാ​ധി​ക്കാ​ത്ത സ്ഥി​തി​യാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​റാ​ൻ ഹോ​ർ​മു​സി​ൽ സ്ഥാ​പി​ച്ച മൈ​നു​ക​ളാ​ണ് ഇ​തി​നു​കാ​ര​ണം. നി​ല​വി​ൽ മൈ​നു​ക​ളു​ടെ കൃ​ത്യ​മാ​യ സ്ഥാ​നം സം​ബ​ന്ധി​ച്ച് ഇ​റാ​ന്‍റെ പ​ക്ക​ൽ വി​വ​ര​ങ്ങ​ളൊ​ന്നു​മി​ല്ല.

സ്ഥാ​പി​ച്ച മൈ​നു​ക​ളി​ൽ പ​ല​തും സ്ഥാ​നം മാ​റി ഒ​ഴു​കി ന​ട​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള രീ​തി​യി​ലാ​യി​രു​ന്നു സ​ജീ​ക​രി​ച്ചി​രു​ന്ന​ത്. ഇ​തോ​ടെ മൈ​നു​ക​ളു​ടെ നി​ല​വി​ലെ സ്ഥാ​നം ക​ണ്ടെ​ത്തു​ന്ന​ത് അ​സാ​ധ്യ​മാ​യി മാ​റി​യി​ട്ടു​ണ്ട്. യു​എ​സ്-​ഇ​സ്ര​യേ​ൽ വ്യോ​മാ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​റാ​ൻ ഹോ​ർ​മു​സി​ൽ മൈ​നു​ക​ൾ പാ​കി​യ​ത്

കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​മി​ല്ലാ​തെ അ​ശാ​സ്ത്രീ​യ​മാ​യി ഇ​റാ​ൻ മൈ​നു​ക​ൾ സ്ഥാ​പി​ച്ച​താ​ണ് ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യ്ക്ക് കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ലു​ക​ൾ. ഇ​സ്‌​ലാ​മാ​ബാ​ദി​ൽ യു​എ​സു​മാ​യി സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ ന​ട​ക്കാ​നി​രി​ക്കെ മൈ​നു​ക​ൾ‌ സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ടു​ക​ൾ ഇ​റാ​ന് തി​രി​ച്ച​ടി​യാ​ണ്.

പ്ര​ധാ​ന പാ​ത​യി​ൽ മൈ​നു​ക​ൾ ഉ​ള്ള​തി​നാ​ൽ ക​പ്പ​ലു​ക​ൾ കൂ​ട്ടി​യി​ടി​ക്കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ഇ​റാ​ൻ ബ​ദ​ൽ പാ​ത​ക​ൾ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട പു​തി​യ പാ​ത​ക​ളി​ലൂ​ടെ മാ​ത്ര​മേ ക​പ്പ​ലു​ക​ൾ​ക്ക് സ​ഞ്ച​രി​ക്കാ​ൻ നി​ല​വി​ൽ അ​നു​വാ​ദ​മു​ള്ളൂ.

 

Tags : Strait of Hormuz iran israel usa

Recent News

Corehub Up