പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്കു​ള്ള റോ​ഡ് ത​ക​ർ​ന്നു
Saturday, May 4, 2024 1:20 AM IST
പ​ര​പ്പ:മ​ഴ​ക്കാ​ല​മെ​ത്തും​മു​മ്പേ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്കു​ള്ള റോ​ഡ് ത​ക​ർ​ന്നു. വ​നം​വ​കു​പ്പ് ഓ​ഫീ​സു​ൾ​പ്പെ​ടെ ആ​റു സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ സ്ഥി​തി​ചെ​യ്യു​ന്ന റോ​ഡി​ന്‍റെ ടാ​റിം​ഗ് ഇ​ള​കി അ​ങ്ങി​ങ്ങാ​യി കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട നി​ല​യി​ലാ​ണ്. വ​നം​വ​കു​പ്പ് ഓ​ഫീ​സി​നു സ​മീ​പം വ​ലി​യൊ​രു കു​ഴി രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് റോ​ഡ് വീ​തി​കൂ​ട്ടി ടാ​ർ ചെ​യ്യാ​മെ​ന്ന ഉ​റ​പ്പി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് സൗ​ജ​ന്യ​മാ​യി സ്ഥ​ലം വി​ട്ടു ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ പാ​തി ദൂ​രം മാ​ത്ര​മാ​ണ് റോ​ഡ് വി​ക​സ​നം ന​ട​പ്പാ​യ​ത്.

ബാ​ക്കി​യു​ള്ള ഭാ​ഗ​മാ​ണ് ഇ​പ്പോ​ൾ പാ​ടേ ത​ക​ർ​ന്നു​കി​ട​ക്കു​ന്ന​ത്. മ​ഴ​ക്കാ​ലം തു​ട​ങ്ങി​യാ​ൽ ഇ​തു​വ​ഴി കാ​ൽ​ന​ട​യാ​ത്ര പോ​ലും ബു​ദ്ധി​മു​ട്ടാ​കു​ന്ന നി​ല​യാ​കും. അ​തി​നു​മു​മ്പ് അ​ടി​യ​ന്തി​ര അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തി റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.