ട്രെയിൻ തട്ടി മരിച്ചനിലയിൽ
ആലുവ: ആലുവ റെയിൽവേ സ്റ്റേഷനു വടക്കുവശം മധ്യവയസ്കനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. ഇടുക്കി രാജക്കാട് കള്ളിമാലിൽ മുകളിൽ പൈലിയുടെ മകൻ ബേബി (50)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ പുലർച്ചെ യാത്രക്കാരാണ് മൃതദേഹം കണ്ടത്. പോക്കറ്റിൽ നിന്നും ലഭിച്ച മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്.

കൊല്ലത്തു താമസിക്കുന്ന മകളുടെ വീട്ടിൽ പോയി മടങ്ങിവരികയായിരുന്നു ബേബി. മരണകാരണം വ്യക്‌തമല്ല. ആലുവ ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. ഭാര്യ: സിനി. ഇടുക്കി സ്പെഷൽ ബ്രാഞ്ച് എ എസ്ഐ സാബു തോമസ് സഹോദരനാണ്