തങ്കളം–കാക്കനാട് നാലുവരിപ്പാതയുടെ സ്‌ഥലമേറ്റെടുക്കൽ നിയമക്കുരുക്കിലേക്ക്
കോതമംഗലം:തങ്കളം–കാക്കനാട് നാലു വരിപ്പാ തയുടെ ആരംഭ ഭാഗത്ത് സ്‌ഥലമേറ്റെ ടുക്കുന്ന തിനുള്ള നടപടികൾ നിയമകുരുക്കിലേക്ക്. ഇപ്പോൾ നിർമിച്ചിട്ടുള്ള റോഡിനെ തങ്കളത്ത് ലോറി സ്റ്റാൻഡിനു പിൻഭാഗത്താണ് ആലുവ–മൂന്നാർ റോഡുമായി ബന്ധിപ്പിക്കുന്നത്.

ഇവിടെ ഏറ്റെടുക്കേണ്ട സ്‌ഥലത്തിന്റെ വില സംബന്ധിച്ചാണ് ഇപ്പോൾ തർക്കം ഉടലെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച കളക്ട്രേറ്റിൽ സ്‌ഥലമുടമകളുടെ യോഗം വിളിച്ചിരുന്നു. ഈ യോഗത്തിൽ ഏറ്റെടുക്കുന്ന ഒരു സെന്റ് സ്‌ഥല ത്തിന് ഒന്നേമുക്കാൽ ലക്ഷം രൂപ നൽകാമെ ന്നാണ് ഉടമകളെ അറിയിച്ചത്.

എന്നാൽ എം.ജി.രാജമാണിക്യം ജില്ലാ കളക്ടറായിരിക്കെ ഒരുവർഷം മുമ്പു സ്‌ഥല ഉടമകളുമായി നടത്തിയ ചർച്ചയിൽ അഞ്ചു മുതൽ അഞ്ചേകാൽ ലക്ഷം രൂപവരെ പൊന്നും വിലനിശ്ചയിച്ചതാണെന്നാണ് സ്‌ഥലമുടമകളുടെ അവകാശ വാദം. ഇതുപ്രകാരം ആവശ്യമായ രേഖകളും കളക്ട്രേറ്റിൽ നൽകിയിരുന്നതായി നെല്ലിക്കുഴിപഞ്ചായത്തംഗം സത്താർ വട്ടക്കുടി പറഞ്ഞു.

ഏറ്റെടുക്കുന്ന സ്‌ഥലത്തിന്റെ വില ഇപ്പോൾ ഗണ്യമായി വെട്ടിക്കുറച്ചത് സ്‌ഥലഉടമകളുടെ പ്രതിഷേധത്തിനു കാരണമാ യിരിക്കുകയാണ്. സ്‌ഥലം വിട്ടുനൽകാമെന്ന മുൻധാരണയിൽ നിന്നു പിൻവാങ്ങാനുള്ള തീരുമാനത്തിലാണ് ഇവർ.നിലവിലുള്ള മാർക്കറ്റ് വില ലഭിക്കാതെ സ്‌ഥലം വിട്ടുനൽകില്ലെന്നും ഇവർ പറഞ്ഞു. ഈ ആവശ്യം സർക്കാർ അംഗീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അവർ വ്യക്‌തമാക്കി. സ്‌ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി നിർമാണപ്രവർത്തം തുടങ്ങാനിരിക്കെയാണ് തർക്കം ഉടലെടുത്തിരി ക്കുന്നത്.കോതമംഗലം ഏറെ പ്രതീഷയോടെ ഉറ്റുനോക്കുന്ന വികസന പദ്ധതിയാണ് നാലുവരിപ്പാത. ഇപ്പോഴത്തെ തർക്കം റോഡിന്റെ നിർമാണത്തെ ബാധിക്കുമെന്നുറപ്പാണ്.

അതോടൊപ്പം നെല്ലിക്കുഴി പഞ്ചായത്തിലു ൾപ്പടെ സ്‌ഥലം ഏറ്റെടുക്കുന്നതിനു മുമ്പ് സാമൂഹ്യാ ഘാത പഠനം നടത്തണമെന്ന നിർദേശവും പദ്ധതിയുടെ പൂർത്തീകരണത്തിനു കാലതാ മസം വരുത്തും.പഠനം പൂർത്തിയാക്കണമെങ്കിൽ ഒന്നരവർഷമെങ്കിലും വേണ്ടിവരുമെന്നാണ് അറിയുന്നത്. . ജോർജ് പ്രസംഗിച്ചു.കെ. വിജയൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.