തെ​ങ്ങി​ൻ തൈ​ക​ളും ബ​ഡ്ജാ​തി​കളും സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ചു
അ​യി​രൂ​ർ: നോ​ർ​ത്ത് കു​ത്തി​യ​തോ​ട് ക​ള​ത്തി​ൽ​ക​ട​വ് റോ​ഡി​ൽ സെ​ന്‍റ് ജോ​ർ​ജ് ക​പ്പേ​ള​യ്ക്കു സ​മീ​പ​മു​ള്ള സ്വ​കാ​ര്യവ്യ​ക്തി​യു​ടെ സ്ഥ​ല​ത്ത് ന​ട്ടി​രു​ന്ന ബ​ഡ്ജാ​തി​ക​ളും തെ​ങ്ങി​ൻ തൈ​ക​ളും സാ​മൂ​ഹ്യവി​രു​ദ്ധ​ർ വെ​ട്ടി ന​ശി​പ്പി​ച്ചു. സ്ഥ​ലം ഉ​ട​മ ബേ​ബി എ​സ്ത​ഫാ​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്നു ചെ​ങ്ങ​മ​നാ​ട് പോ​ലീ​സ് എസ്ഐ ഗോ​പ​കു​മാ​ർ കേ​സെ​ടു​ത്തു. മ​ണ്ണു​ത്തി കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽനി​ന്നു കൊ​ണ്ടു​വ​ന്ന അ​ത്യു​ത്​പാ​ദ​ന ശേ​ഷി​യു​ള​ള ജാ​തി, തെ​ങ്ങി​ൻ തൈ​ക​ളാ​ണ് ന​ശി​ക്ക​പ്പെ​ട്ട​തെ​ന്ന് ഉ​ട​മ​സ്ഥ​ൻ പ​റ​ഞ്ഞു.