കാഞ്ഞങ്ങാട് മുസ് ലിം സാധു സംരക്ഷണം സംഘത്തിന് പുതിയ നേതൃത്വം
Tuesday, January 10, 2017 7:35 AM IST
കുവൈത്ത്: കാഞ്ഞങ്ങാട് മുസ് ലിം സാധു സംരക്ഷണ സംഘത്തിന്റെ 48–ാമത് വാർഷിക പൊതുയോഗം ജനുവരി ആറിന് അബാസിയ ഇബനേസർ ഓഡിറ്റോറിയത്തിൽ നടന്നു.

സംഘത്തിന്റെ ജോയിന്റ് സെക്രട്ടറി ഹസ്സൻ ബെല്ലയുടെ പ്രാർത്ഥനയോടെ സ്വാഗത പ്രഭാഷണത്തോട് കൂടി ആരംഭിക്കുകയും,
ഉപദേശക സമിതി ചെയർമാൻ മഹമൂദ് അബ്ദുള്ള അപ്സര യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.എച്ച്. മജീദ് അധ്യക്ഷത വഹിച്ചു. തുടർന്ന് സംഘത്തിന്റെ ജനറൽ സെക്രട്ടറി സുബൈർ കള്ളാർ വാർഷിക റിപ്പോർട്ടും ട്രഷറർ മൊയ്ദു ഇരിയ വാർഷിക വരവ് ചെലവ് കണക്കുകളും ഓഡിറ്റർ ഫൈസൽ സി.എച്ച്. ഓഡിറ്റിംഗ് റിപ്പോർട്ടും അവതരിപ്പിച്ചു. ട്രഷറർ മൊയ്തു ഇരിയ മുഖ്യ പ്രഭാഷണം നടത്തി.

തുടർന്ന് സംഘത്തിന്റെ പുതിയ ഭാരവാഹികളായി പി.എ. നാസർ (പ്രസിഡന്റ്), മുഹമ്മദ് ആറങ്ങാടി, സി.എച്ച്. ഫൈസൽ, പി.എച്ച്. അബ്ദുൾ റഹ്മാൻ (വൈസ് പ്രസിഡന്റുമാർ), ഹനീഫ് പാലായി (ജനറൽ സെക്രട്ടറി), മുഹമ്മദ് കുഞ്ഞി ഹദ്ദാദ്, അഷ്റഫ് കുചാണം, സൂഹൈൽ ബെല്ല (ജോയിന്റ് സെക്രട്ടറിമാർ), സുബൈർ കള്ളാർ (ട്രഷറർ), ഷംസുദ്ദീൻ എച്ച്. ബദരിയ (ഓർഗനൈസെഷൻ സെക്രട്ടറി), സമദ് കൊട്ടോടി (ഫിനാൻസ് സെക്രട്ടറി), മൊയ്ദു ഇരിയ (ഓഡിറ്റർ) എന്നിവരെയും തെരഞ്ഞെടുത്തു.

മഹ്മൂദ് അബ്ദുള്ള, ഹസൻ ബെല്ല, പടിഞ്ഞാർ അബ്ദുള്ള സാഹിബ്, സി.എച്ച്. മുഹമ്മദ് കുഞ്ഞി, സയിനുദ്ദീൻ കല്ലൂരാവി, മൊയ്ദു ഇരിയ, ജനറൽ സെക്രട്ടറി ഹനീഫ് എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ