കായംകുളം എൻആർഐസിന്റെ കുവൈറ്റ് ചാപ്റ്ററിന്റെ ക്രിസ്മസ് 12ന്
പുതുവത്സരാഘോഷം ജനുവരി 12ന് (വ്യാഴം) ആഘോഷിക്കുന്നു. അബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ വൈകുന്നേരം അഞ്ചു മുതലാണ് ആഘോഷ പരിപാടികൾ.

കുവൈറ്റ് ഇന്ത്യൻ എംബസി പ്രതിനിധികൾ അടക്കം പ്രമുഖർ പങ്കെടുക്കുന്ന പൊതുസമ്മേളനവും വിവിധ കലാപരിപാടികളും പ്രമുഖ കരോൾ സംഘം നയിക്കുന്ന ദൃശ്യവിരുന്നും വിസ്മയ മ്യൂസിക് ബാൻഡ് കുവൈറ്റ് അവതരിപ്പിക്കുന്ന മാജിക് ഷോ, മിമിക്സ്, ഗാനമേള തുടങ്ങി വിവിധ കലാപരിപാടികളും ആഘോഷത്തിന്റെ ഭാഗമായിരിക്കുമെന്ന് ഭാരവാഹികളായ ബി.എസ്. പിള്ള, സെക്രട്ടറി എസ്.എസ്. സുനിൽ എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക്: ബിജു പാറയിൽ 55110309, സലിം 55638435, ശ്രീകുമാർ 94066371, വിപിൻ മങ്ങാട്ട് 67068720.

റിപ്പോർട്ട്: സലിം കോട്ടയിൽ