മാവേലിനാട് ആർട്ട് ലവേഴ്സിന്‍റെ ക്രിസ്മസ് പുതുവത്സരാഘോഷം
Thursday, January 19, 2017 7:29 AM IST
കുവൈത്ത്: മാവേലിനാട് ആർട്ട് ലവേഴ്സിന്‍റെ ഈ വർഷത്തെ ക്രിസ്മസ് പുതുവത്സരാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

ജനുവരി 13ന് അബാസിയ ഭാർഗവ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്‍റ് സകീർ പുത്തൻ പാലത്ത് അധ്യക്ഷത വഹിച്ചു. സിറിയൻ യാക്കോബായ കുവൈറ്റ് മഹാ ഇടവക വികാരി ഫാ. എബി ക്രിസ്മസ് സന്ദേശം നൽകി. ചടങ്ങിൽ ഗർഷോം അവാർഡ് ജേതാവ് മനോജ് മാവേലിക്കരയെ ആദരിച്ചു. മാവേലിക്കര പ്രവാസി അസോസിയേഷൻ ഉപദേശകസമിതി അംഗം ബാബു വർഗീസ്, വിശ്വകർമ ഓർഗനൈസേഷൻ പ്രസിഡന്‍റ് പി.ജി. ബിനു, മാവേലിനാട് ആര്ട്ട് ലവേഴ്സിന്‍റെ മുതിർന്ന അംഗങ്ങളായ ഷംസു താമരക്കുളം, ഷാജി ചെങ്ങന്നൂർ, മോൻസി മാവേലിക്കര, ബിജു കണ്ടിയൂർ, ജനറൽ സെക്രട്ടറി മനോജ് റോയ്, പ്രോഗ്രാം കണ്‍വീനർ വിജോ തോമസ് എന്നിവർ പ്രസംഗിച്ചു.

തുടർന്ന് ഡിത്രി ഇവന്‍റ് നയിച്ച ഗാനമേള, ക്രിസ്മസ് കരോൾ, മാർഗം കളി, നാടൻപാട്ട്, അസോസിയേഷൻ അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
വിൻസെന്‍റ്, ദിനേശ്, ശീജിത്ത്, രഞ്ജിത്ത് തോമസ്, ഗണേഷ്, ഷിബിൻ, ശ്രീജിത്ത് ഏവൂർ, കെ.ബിനു, സംഗീത വിനു, ജിനിമോൾ ബിജു, സെക്രട്ടറിമാരായ ഷീബ ബിനു, രശ്മി രാമചന്ദ്രൻ പിള്ള എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ