സൗദി രാജകുമാരന്‍റെ നിര്യാണത്തിൽ അബുദാബി ഭരണാധികാരികൾ അനുശോചിച്ചു
ദുബായ്: സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസിന്‍റെ സഹോദരനും കിംഗ് സൽമാൻ ബിൻ അബ്ദുൾ അസീസ് അൽ സയിദ് മോസ്ക്കിന്‍റെ രക്ഷാധികാരിയുമായ അബ്ദുൾ റഹ്മാൻ ബിൻ അബ്ദുൾ അസീസ് അൽ സയിദിന്‍റെ നിര്യാണത്തിൽ അബുദാബി ഭരണാധികാരി ഷെയ്ഖ് ഖലീഫ ബിൻ സയിദ് അൽ നഹ്യാൻ അനുശോചിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഷെയ്ഖ് താനോൻ ബിൻ സയിദ് അൽ നഹ്യാനാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ദുബായ് വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് കിരീടാവകാശിയും ഡപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനും സൗദി രാജകുമാരന്‍റെ നിര്യാണത്തിൽ അനുശോചിച്ചു.

കബറടക്കത്തിൽ യുഎഇ പ്രതിനിധീകരിച്ച് ഷെയ്ഖ് ദിയാബ് ബിൻ മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ, ഷെയ്ഖ് സയിദ് ബിൻ ഹംദാൻ ബിൻ സയിദ് നൽ നഹ്യാൻ, ഷെയ്ഖ് ഷാക്ബൂത്ത് ബിൻ നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, ഷെയ്ഖ് താഹ്നോൻ തുടങ്ങിയവർ പങ്കെടുക്കും.