ഓണത്തനിമ 2017, ഒക്ടോബർ 20-ന്
Sunday, August 13, 2017 1:19 AM IST
കുവൈത്ത്: മറുനാടൻ മലയാളികളുടെ മാനവിക-ഗൃഹാതുര കൂട്ടായ്മയായ തനിമ സംഘടിപ്പിക്കുന്ന ഐക്യഓണാഘോഷം ഓണത്തനിമ-2017 ഒക്ടോബർ 20-നു വെള്ളിയാഴ്ച്ച വൈകുന്നേരം അബാസിയ ഇന്ത്യൻ സെന്്ര‍റൽ സ്കൂൾ അങ്കണത്തിൽ നടക്കും.

കുവൈത്തിലെ ഏറ്റവും പ്രശസ്തമായ പ്രവാസിമഹോത്സവമായ ഓണത്തനിമയും, രാജ്യാന്തര വടംവലി ഫെഡറേഷന്‍റെ മാനദണ്ഡങ്ങളനുസരിച്ച് നടത്തുന്ന 13-ാമതു ദേശീയ വടംവലി ചാന്പ്യൻഷിപ്പും സംയുക്തമായാണു ഒരുക്കിയിട്ടുള്ളത്.

ദേശീയ വടംവലി ചാന്പ്യൻഷിപ്പിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകൾ സെപ്റ്റംബർ 30-നു മുന്പായി പേരുകൾ രജിസ്റ്റർ ചെയ്യണം. വിശദാംശങ്ങൾക്ക് 67662667 / 99865499 എന്നീ നന്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

റിപ്പോർട്ട്: സലിം കോട്ടയിൽ