കല കുവൈറ്റ് കാർഷിക മത്സരം സംഘടിപ്പിക്കുന്നു
Saturday, October 14, 2017 9:02 AM IST
കുവൈത്ത് സിറ്റി: കലയുടെ നേതൃത്വത്തിൽ “എന്‍റെ കൃഷി” കാർഷിക മത്സരം നവംബർ 15 മുതൽ ആരംഭിക്കുമെന്ന് കല കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു. കുവൈറ്റ് മലയാളികളുടെ കാർഷിക അഭിരുചി പ്രോത്സാഹിപ്പിക്കുക, കാർഷിക സംസ്കാരം നിലനിർത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്.

നവംബർ 15നു ആരംഭിച്ചു 2018 മാർച്ച് 15 നു അവസാനിക്കുന്ന രീതിയിലാണ് മത്സരക്രമം ഒരുക്കിയിരിക്കുന്നത്. കല കുവൈറ്റിന്‍റെ വിവിധ യൂണിറ്റുകളുമായി ബന്ധപെട്ടു സൗജന്യമായി ആർക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. കുവൈത്തിലെ കാർഷിക രംഗത്തെ വിദഗ്ധർ അടങ്ങുന്ന സമിതി 2018 മാർച്ച് ആദ്യവാരം മുതൽ മാർച്ച് 15 വരെ സമീപിച്ചു കാർഷിക വിളകൾ സന്ദർശിച്ച് വിജയികളെ തെരഞ്ഞെടുക്കും.

കൃഷി ചെയ്യുന്ന സ്ഥലത്തിന്‍റെ വിസ്തീർണം, കൃഷി ചെയ്യുന്ന ഇനങ്ങളുടെ വൈവിധ്യം, കാർഷിക ഇനങ്ങൾ ഒരുക്കിയിരിക്കുന്ന രീതി, അനുവർത്തിക്കുന്ന കൃഷി രീതികൾ, ദൈനംദിന പരിപാലനത്തിനെടുക്കുന്ന സമയം, കുടുംബാംഗങ്ങളുടെ പങ്കാളിത്തം, ദൈനംദിന പരിചരണത്തിലും കൃഷി രീതികൾ സ്വായത്തമാക്കുന്നതിലുമുള്ള കുട്ടികളുടെ പങ്കാളിത്തം എന്നിവ നോക്കിയാണ് വിജയികളെ തീരുമാനിക്കുക.

വിവരങ്ങൾക്ക് [email protected]

റിപ്പോർട്ട്: സലിം കോട്ടയിൽ