അഹമ്മദ് മേലാറ്റൂരിന്‍റെ നിര്യാണത്തിൽ നവോദയ അനുശോചിച്ചു
Saturday, October 21, 2017 5:26 AM IST
റിയാദ്: സാമൂഹ്യസാംസ്കാരിക രംഗത്ത് കനത്ത നഷ്ടമാണ് അഹമ്മദ് മേലാറ്റൂരിന്‍റെ നിര്യാണത്തിലൂടെ സംഭവിച്ചതെന്ന് റിയാദ് നവോദയ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിലും സാംസ്കാരിക പ്രതിഭ എന്ന നിലയിലും അഹമ്മദ് നൽകിയ സംഭാവനകളെ യോഗത്തിൽ പങ്കെടുത്തവർ അനുസ്മരിച്ചു.

റിയാദ് ബത്തയിൽ നടന്ന അനുശോചനയോഗത്തിൽ ഉദയഭാനു അധ്യക്ഷത വഹിച്ചു. അൻവാസ് അനുശോചനസന്ദേശം വായിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അഷറഫ് വടക്കേവിള, നജീം കൊച്ചുകലുങ്ക്, ജയചന്ദ്രൻ നെരുവന്പ്രം, അബ്ദുള്ള വല്ലാഞ്ചിറ, റഫീഖ് പന്നിയങ്കര, സബീന എം സാലി, സത്താർ കായംകുളം, രാജു ഫിലിപ്പ്, ഷക്കീല വഹാബ്, സക്കീർ വടക്കുംതല, പ്രമോദ്, സജി കായംകുളം, ഉസ്മാൻഅലി പാലത്തിങ്കൽ, ഉബൈദ് എടവണ്ണ, സജ്ജാദ് സാഹിർ, ജലീൽ ആലപ്പുഴ, നെബു വർഗീസ്, ജോസഫ് അതിരുങ്കൽ, മുസ്തഫ കവായി, നിജാസ്, ഹരികൃഷ്ണൻ, മുരളീധരൻ, വിനോദ്, ഷാജി മഠത്തിൽ, ഫിറോസ്, ഹിദായത്, മുനീർ, റാഫി പാങ്ങോട് എന്നിവരും നവോദയ ഭാരവാഹികളായ രവീന്ദ്രൻ, വിക്രമലാൽ, ഷൈജു ചെന്പൂർ, ബാബുജി, ജയകുമാർ, ലത്തീഫ് കല്ലന്പലം, ഒ.കെ. സുധാകരൻ, നിസാർ അഹമ്മദ് ബാലകൃഷ്ണൻ, അനിൽ മണന്പൂർ, ഹക്കീം, ഹേമന്ദ്, ദീപ ജയകുമാർ, പ്രതീന ജയ്ജിത്, സുബി സുനിൽ, സിന്ധുപ്രഭ, ഫൈസൽ, സിദ്ധീക്ക് കൊണ്ടോട്ടി, ഇബ്രാഹിം, ജയജിത്, കുമ്മിൾ സുധീർ, രാജേഷ്, ഹാരിസ്, ഹക്കീം മാരാത്ത്, വിപിൻ, അമീർ, ശ്രീരാജ്, നജാദ് തുടങ്ങിയവർ അനുസ്മരിച്ചു.