അബുദാബി അഹല്യ മെഡിക്കൽ ഗ്രൂപ്പിന് സൂപ്പർ ബ്രാൻഡ് പുരസ്കാരം
Saturday, October 21, 2017 8:44 AM IST
അബുദാബി: അഹല്യ മെഡിക്കൽ ഗ്രൂപ്പിന് സൂപ്പർ ബ്രാൻഡ് പുരസ്കാരം. യുഎഇയിലെ ഉപഭോക്താക്കളുടെ ഇടയിൽ നടന്ന വോട്ടിംഗിന്‍റെ അടിസ്ഥാനത്തിലാണ് പുരസ്കാരം.

ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ നടന്ന ചടങ്ങിൽ സൂപ്പർ ബ്രാൻഡ് മിഡിൽ ഈസ്റ്റ് ഡയറക്ടർ മൈക്ക് ഇംഗ്ലീഷിൽനിന്നും അഹല്യ മെഡിക്കൽ ഗ്രൂപ്പ് അസിസ്റ്റന്‍റ് മാനേജിംഗ് ഡയറക്ടർ ഡോ. വിബു ബോസ്, ഗ്രൂപ്പ് സീനിയർ മാനേജർ സൂരജ് പ്രഭാകരൻ എന്നിവർ ചേർന്നു പുരസ്കാരം ഏറ്റുവാങ്ങി.

1984 ൽ സ്ഥാപിതമായ അഹല്യ മെഡിക്കൽ ഗ്രൂപ്പ് യുഎഇയിലും ഇന്ത്യയിലും നിരവധി മികവിന്‍റെ കേന്ദ്രങ്ങളായ ആശുപത്രികളും മെഡിക്കൽ സെന്‍ററുകളും ഫാർമസികളും നടത്തിവരുന്നു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള